• HOME
 • »
 • NEWS
 • »
 • life
 • »
 • Dopamine | ഡോപമൈന്റെ അളവ് നിയന്ത്രിക്കൂ, എന്നും സന്തോഷത്തോടെയിരിക്കാം; വിദഗ്ദ്ധർ പറയുന്നത്

Dopamine | ഡോപമൈന്റെ അളവ് നിയന്ത്രിക്കൂ, എന്നും സന്തോഷത്തോടെയിരിക്കാം; വിദഗ്ദ്ധർ പറയുന്നത്

ഡോപമൈന്റെ അളവ് കൂടുമ്പോൾ നിങ്ങൾക്ക് വല്ലാതെ സന്തോഷവും ഉൻമേഷവുമൊക്കെ തോന്നും.

 • Share this:
  ചില നേരങ്ങളിൽ നമുക്ക് വല്ലാത്ത സന്തോഷം (Happiness) തോന്നാറില്ലേ? അതേസമയം ചിലപ്പോഴൊക്കെ വല്ലാതെ നിരാശയും തോന്നും, അല്ലേ? നിങ്ങളുടെ സന്തോഷത്തെയും നിരാശയെയുമൊക്കെ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിൽ ഡോപമൈനുള്ള (Dopamine) പങ്ക് ചെറുതല്ല. ഡോപമൈന്റെ അളവ് കൂടുമ്പോൾ നിങ്ങൾക്ക് വല്ലാതെ സന്തോഷവും ഉൻമേഷവുമൊക്കെ തോന്നും. എന്നാൽ നിങ്ങൾ നിരാശരായിരിക്കുകയാണെങ്കിൽ ഉറപ്പിക്കാം, ഡോപമൈന്റെ അളവ് കുറഞ്ഞിരിക്കുകയാണെന്ന്.

  എന്താണ് യഥാർഥത്തിൽ ഡോപമൈൻ? പോസിറ്റീവായ, സന്തോഷമുള്ള കാര്യങ്ങൾ ചെയ്യാൻ തലച്ചോറിന് സന്ദേശം നൽകുന്ന രാസവസ്തുവാണ് ഡോപമൈൻ. തലച്ചോറിൽ ഡോപമൈൻ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് നല്ല ഓർമ്മകളും സന്തോഷകരമായ ചിന്തകളും പ്രചോദനാത്മകമായ കാര്യങ്ങളുമെല്ലാം മനസ്സിലേക്ക് കടന്ന് വരിക. എന്നാൽ ഡോപമൈൻ ഉണ്ടാവുന്നത് കുറവാണെങ്കിൽ വിഷാദവും നിരാശയും നിങ്ങളെ കീഴടക്കിയിരിക്കും. നമ്മുടെ നിത്യജീവിതത്തിലെ ശീലങ്ങൾക്ക് ഡോപമൈന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിൽ വലിയ പങ്കുണ്ട്. അമിതമായ സോഷ്യൽ മീഡിയ ഉപയോഗവും വീഡിയോ ഗെയിമും ഉത്തേജകങ്ങളുമൊക്കെ ഡോപമൈനെയും അത് വഴി നിങ്ങളുടെ സന്തോഷത്തെയും പ്രതികൂലമായി ബാധിക്കും.

  Also Read-ശരീരഭാരം കുറയ്ക്കാന്‍ കീറ്റോ ഡയറ്റ് ഫലപ്രദമാണോ? തുടക്കക്കാര്‍ അറിയേണ്ട അഞ്ച് കാര്യങ്ങൾ

  ആരോഗ്യകരമായി ഡോപമൈൻ നിയന്ത്രിച്ചാൽ എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാമെന്ന് വിദഗ‍്‍ദർ വിശദീകരിക്കുന്നു.

  എന്തിന്റെയും അമിത ഉപയോഗം നിയന്ത്രിക്കാം

  നിത്യജീവിതത്തിൽ നിങ്ങൾക്ക് നിയന്ത്രിക്കാനാവാത്ത ശീലങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് ആദ്യം ശ്രദ്ധിക്കണമെന്ന് സ്റ്റാൻഫോ‍ർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും സൈക്യാട്രിസ്റ്റുമായ അന്ന ലെംമ്പ‍്‍കെ പറയുന്നു. നിങ്ങൾ എന്തിനെങ്കിലും അഡിക്ടാണെങ്കിൽ അത് ഡോപമൈനെ പ്രതികൂലമായി ബാധിക്കും. സ്വാഭാവികമായും സന്തോഷം ഇല്ലാതാക്കുകയും ചെയ്യും. അമിതമായ ഓൺലൈൻ ഷോപ്പിങ് കാരണം കടബാധ്യത വരുത്തിവെച്ച ഒരാളുടെ ഉദാഹരണം അന്ന വിശദീകരിക്കുന്നു. ഒരുമാസം ഓൺലൈനിൽ ഷോപ്പിങ് നടത്തരുതെന്നാണ് അദ്ദേഹത്തിന് നൽകിയ നി‍ർദ്ദേശം. മരുന്ന് കൊണ്ടൊന്നും ഇത് അവസാനിപ്പിക്കാനാവില്ലെന്നും അന്ന പറഞ്ഞു. അനാവശ്യ ശീലങ്ങൾ അവസാനിപ്പിക്കാൻ എല്ലാവർക്കും ഒരു മാസമൊന്നും വേണ്ടിവരില്ല. ഒരാഴ്ച കൊണ്ട് മിടുക്കൻമാരും മിടുക്കികളും ആവുന്നവരുണ്ടെന്നും അന്ന സാക്ഷ്യപ്പെടുത്തുന്നു.

  Also Read-എന്താണ് ഐവിഎഫ് ചികിത്സാ രീതി? നടപടിക്രമങ്ങളെക്കുറിച്ചും പാർശ്വഫലങ്ങളെക്കുറിച്ചും അറിയാം

  വ്യായാമത്തിലൂടെ ഡോപമൈന്റെ അളവ് നിയന്ത്രിക്കാം

  വ്യായാമത്തിലൂടെ നല്ല ആരോഗ്യം നിലനി‍ർത്താമെന്നതിനൊപ്പം പോസിറ്റീവായ ചിന്തകളും മനസ്സിലെത്തും. നിങ്ങൾക്ക് ഓരോ 10 വയസ്സ് കൂടുമ്പോഴും ഡോപമൈന്റെ അളവ് 10% വീതം കുറയും. സംഗീതം ഒരു പരിധിവരെ ഇവിടെ നിങ്ങളെ സഹായിക്കും. കാപ്പിയും ചായയുമൊക്കെ അളവില്ലാതെ കുടിച്ച് ഊ‍ർജ്ജസ്വലരായി ഇരിക്കാൻ ശ്രമിക്കുന്നവരുണ്ടാവും. എന്നാൽ ഇത് ശരിയായ രീതിയല്ലെന്ന് ഡോപമൈൻ ഗവേഷകയും സൈക്യാട്രിസ്റ്റുമായ നോറ വോൾകോവ് വ്യക്തമാക്കുന്നു. തലച്ചോറിന് ആവശ്യത്തിന് വിശ്രമം നൽകിയാൽ മാത്രമേ ഡോപമൈൻ അളവ് കൃത്യമായി നിയന്ത്രിക്കാനുവുകയുള്ളൂവെന്നും അവർ പറഞ്ഞു.

  തണുത്ത വെള്ളത്തിൽ കുളിക്കാം

  ഡോപമൈൻ അളവ് അമിതമായി കുറയുന്നതും കൂടുന്നതും ഭാവിയിൽ മാനസികാരോഗ്യത്തെ ബാധിക്കും. ഒരു മിനിറ്റ് നേരം സന്തോഷവും അടുത്ത മിനിറ്റിൽ സങ്കടവും തോന്നുന്ന അവസരങ്ങളുണ്ടായിട്ടുണ്ടോ? തണുത്ത വെള്ളത്തിൽ കുളിയ്ക്കുന്നത് ഇത്തരം ഘട്ടങ്ങളിൽ ഗുണകരമാണെന്ന് പ്രൊഫസർ അന്ന ലെംമ്പ‍്‍കെ പറയുന്നു. തലച്ചോറിലെ പോസിറ്റീവ് ചിന്തകളുണർത്തുന്ന ഡോപമൈൻ പോലുള്ള രാസവസ്തുക്കളുടെ അളവ് വർധിപ്പിക്കാൻ തണുത്ത വെള്ളത്തിന് സാധിക്കുമെന്ന് ചില പഠനങ്ങളും പറയുന്നുണ്ട്. തണുത്ത വെള്ളത്തിൽ കുളിക്കുന്നതും കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നതും ചെറിയ ടെൻറുകളിൽ കിടന്നുറങ്ങുന്നതുമെല്ലാം നിങ്ങളെ കൂടുതൽ സന്തോഷവാനാക്കുമെന്നുറപ്പാണ്.
  Published by:Naseeba TC
  First published: