HOME » NEWS » Life » HOW TO MAKE HIBISCUS HAIR MASK FOR HAIR GROWTH

വീട്ടിൽ ചെമ്പരത്തിയുണ്ടോ? തലമുടി കരുത്തോടെ വളരാൻ ഈ ഹെയർ മാസ്ക് പരീക്ഷിക്കാം

ചെമ്പരത്തി കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഹെയർ മാസ്കിനെ കുറിച്ചാണ് പറയുന്നത്.

News18 Malayalam | news18-malayalam
Updated: June 3, 2021, 10:59 AM IST
വീട്ടിൽ ചെമ്പരത്തിയുണ്ടോ? തലമുടി കരുത്തോടെ വളരാൻ ഈ ഹെയർ മാസ്ക് പരീക്ഷിക്കാം
hibiscus for hair
  • Share this:
കരുത്തുള്ള നീണ്ട ഇടതൂർന്ന മുടി എല്ലാവരുടേയും ആഗ്രഹമാണ്. അൽപം സമയം ചെലവഴിക്കാനുള്ള മനസ്സും സമയവുമുണ്ടെങ്കിൽ അത് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ഇതിനായി ബ്യൂട്ടിപാർലറുകളേയോ വിലകൂടിയ ബ്രാൻഡുകളേയോ ആശ്രയിക്കേണ്ടതുമില്ല, വീട്ടിലും ചുറ്റുവട്ടത്തുമുള്ള ചെടികൾക്കൊണ്ട് പ്രകൃതിദത്തമായ രീതിയിൽ തന്നെ ഇത് ചെയ്യാം.

മുടിയുടെ ആരോഗ്യത്തിന് പേരുകേട്ട ഒന്നാണ് വീട്ടുമുറ്റത്ത് വളരുന്ന ചെമ്പരത്തി. ചെമ്പരത്തിയുടെ പൂവും ഇലയുമെല്ലാം മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണെന്ന് എല്ലാവർക്കുമറിയാമല്ലോ. ചെമ്പരത്തി കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഹെയർ മാസ്കിനെ കുറിച്ചാണ് താഴെ പറയുന്നത്.

ഒരു ചെമ്പരത്തി പൂവ്, മൂന്നോ നാലോ ഇല, തൈര് എന്നിവ കൊണ്ട് ഹെയർ മാസ്ക് ഉണ്ടാക്കാം. ചെമ്പരത്തി പൂവും ഇലയും മിക്സിയിൽ അടിച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തൈര് കൂടി ചേർത്ത് മിക്സ് ചെയ്യുക. ഇതോടെ മാസ്ക് തയ്യാറായി. ഇനി തലയിൽ പുരട്ടുകയാണ് വേണ്ടത്.

തലമുടിയിലും വേരുകളിലും മാസ്ക് നന്നായി തേച്ച് പിടിപ്പിക്കുകയാണ് വേണ്ടത്. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം. ഷാംപൂ ഉപയോഗിച്ച്‌ ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയാവുന്നതാണ്. ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്. കോവിഡും ലോക്ക്ഡൗണും കാരണം വീട്ടിൽ തന്നെ ഇരിക്കുന്നതിനാൽ മാസ്ക് ഉണ്ടാക്കാൻ സമയമില്ല എന്ന പ്രശ്നവുമില്ല. മുടി കൊഴിച്ചില്‍, താരന്‍ എന്നിവ മാറ്റി മുടി മൃദുലവും കരുത്തുറ്റതുമാക്കാന്‍ മാസ്ക് സഹായിക്കും.

You may also like:ഉള്ളി അമിതമായി കഴിച്ചാൽ നിങ്ങൾക്ക് സംഭവിക്കുന്നത്

ചെമ്പരത്തി-മൈലാഞ്ചി മാസ്ക്

ആവശ്യത്തിന് ചെമ്പരത്തി പൂക്കളും ഇലകളും ഇത്രയും തന്നെ മൈലാഞ്ചി ഇലകളുമാണ് വേണ്ടത്. ഇവ നന്നായി അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക. ഇതിലേക്ക് അരമുറി ചെറുനാരങ്ങയുടെ നീരും ചേർക്കുക. ഈ കൂട്ട് നന്നായി മിക്സ് ചെയ്ത് തലമുടിയിലും വേരുകളിലും നന്നായി തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക. മികച്ച ഒരു കണ്ടീഷണർ കൂടിയാണിത്.

You may also like:രോഗപ്രതിരോധശേഷി വർധിപ്പിക്കണോ? മഞ്ഞൾ പാലും ഡാർക് ചോക്ലേറ്റും കഴിക്കൂ എന്ന് സർക്കാർ

ചെമ്പരത്തി-നെല്ലിക്ക മാസ്ക്

ചെമ്പരത്തിയുടെ ഇലകൾ അരച്ചതിലേക്ക് ആവശ്യത്തിന് നെല്ലിക്ക പൊടി ചേർത്ത് മിക്സ് ചെയ്യുക. ആവശ്യമെങ്കില്‍ ഈ കൂട്ടിലേക്ക്‌ കുറച്ചു വെള്ളം കൂടി ചേര്‍ക്കാം. ഇത് തലമുടിയിലും വേരുകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 40 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ കഴുകി കളയാം.
Published by: Naseeba TC
First published: June 3, 2021, 10:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories