നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • വിഷുക്കണിയൊരുക്കാം

  വിഷുക്കണിയൊരുക്കാം

  അതിരാവിലെ എഴുന്നേറ്റ് കണി കാണുകയും കൈനീട്ടം വാങ്ങുകയും ചെയ്യുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യം വര്‍ഷിക്കുമെന്നാണ് വിശ്വാസം

  vishukkani

  vishukkani

  • News18
  • Last Updated :
  • Share this:
   ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ആഘോഷമാണ് വിഷു. പുതുവര്‍ഷപ്പിറവിയുടെയും കാര്‍ഷികവിളവെടുപ്പിന്റെയും ഉത്സവമായ വിഷുവിന് കണിയും കൈനീട്ടവുമാണ് ഏറ്റവും പ്രാധാന്യം. അതിരാവിലെ എഴുന്നേറ്റ് കണി കാണുകയും കൈനീട്ടം വാങ്ങുകയും ചെയ്യുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യം വര്‍ഷിക്കുമെന്നാണ് വിശ്വാസം.

   വിഷുക്കണി ഒരുക്കേണ്ടത് എങ്ങിനെ?

   1.നിലവിളക്ക്
   2. ഓട്ടുരുളി
   3. ഉണക്കലരി
   4. നെല്ല്
   5.നാളികേരം
   6.കണിവെള്ളരി
   7. ചക്ക
   8. മാമ്പഴം
   9. കദളിപ്പഴം
   10.വാല്‍ക്കണ്ണാടി
   11.കൃഷ്ണവിഗ്രഹം
   12.കണിക്കൊന്ന പൂവ്
   13. എള്ളെണ്ണ
   14.തിരി
   15. കോടിമുണ്ട്
   16. ഗ്രന്ഥം
   17.നാണയങ്ങള്‍
   18.സ്വര്‍ണ്ണം
   19. കുങ്കുമം
   20. കണ്മഷി
   21. വെറ്റില
   22. അടക്ക
   23. ഓട്ടുകിണ്ടി
   24. വെള്ളം

   കണിയൊരുക്കുന്നതിനു ദേശഭേദമുണ്ടാകാം.എന്നാല്‍ കണികാണുന്നത് പുലര്‍ച്ചെയായതിനാല്‍ തലേ രാത്രിതന്നെ വിഷുക്കണി ഒരുക്കണം. തേച്ചുവൃത്തിയാക്കിയ ഓട്ടുരുളിയിലാണ് കണിയൊരുക്കേണ്ടത്. ഉണക്കലരിയും നെല്ലും ചേര്‍ത്തു ഉരുളിയില്‍ പകുതിയോളം നിറയ്ക്കുക. ഇതില്‍ നാളികേരമുറി വയ്ക്കണം. ചില സ്ഥലങ്ങളില്‍ നാളികേരമുറി കത്തിച്ചുവെക്കുന്ന പതിവുണ്ട്. പൊന്നിന്‍നിറമുള്ള കണിവെള്ളരി, ചക്ക, മാമ്പഴം, കദളിപ്പഴം എന്നിവ വെയ്ക്കണം. ഇതിനുശേഷം വാല്‍ക്കണ്ണാടി വെയ്ക്കുക. തൊട്ടരികിലായി താലത്തില്‍ കോടിമുണ്ടും പുരാണ ഗ്രന്ഥവും നാണയത്തുട്ടുകളും സ്വര്‍ണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വെയ്ക്കാം. നാണയത്തുട്ടുകള്‍ വെറ്റിലയ്ക്കും പാക്കിനുമൊപ്പം വെയ്ക്കാം. ഓട്ടുകിണ്ടിയില്‍ വെള്ളം നിറച്ചുവെയ്ക്കുക.
   First published:
   )}