നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • നിങ്ങളുടെ പ്രണയം ഇങ്ങനെയാണോ? വൺ സൈഡ് പ്രണയ ബന്ധത്തെ എങ്ങനെ തിരിച്ചറിയാം?

  നിങ്ങളുടെ പ്രണയം ഇങ്ങനെയാണോ? വൺ സൈഡ് പ്രണയ ബന്ധത്തെ എങ്ങനെ തിരിച്ചറിയാം?

  ഇരുവർക്കും ഒരുപോലെ തോന്നുന്ന പ്രണയവും ഒരാൾക്ക് മാത്രം തോന്നുന്ന പ്രണയവും തമ്മിലുള്ള വ്യത്യാസം തീർച്ചയായും അറിഞ്ഞിരിക്കണം.

  Image: Shutterstock

  Image: Shutterstock

  • Share this:
   പ്രണയം  നോഹരമായ ഒരു വികാരമാണ്. എന്നാൽ ഒരാൾക്ക് മാത്രം തോന്നുന്ന പ്രണയം നിങ്ങളെ ചിലപ്പോൾ ദോഷകരമായി ബാധിച്ചേക്കാം. ആ വ്യക്തിയോടുള്ള സ്നേഹം കാരണം നിങ്ങൾക്ക് അയാൾ ചെയ്യുന്നതെല്ലാം ശരിയാണെന്ന് തോന്നും. ഇരുവർക്കും ഒരുപോലെ തോന്നുന്ന പ്രണയവും ഒരാൾക്ക് മാത്രം തോന്നുന്ന പ്രണയവും തമ്മിലുള്ള വ്യത്യാസം തീർച്ചയായും അറിഞ്ഞിരിക്കണം. ഒരു നിശ്ചിത സമയത്തിന് ശേഷം ഇത്തരം പ്രണയ ബന്ധങ്ങൾ നിങ്ങളുടെ മാനസികാരോഗ്യത്തെ വരെ ബാധിച്ചെന്ന് വരാം. നിങ്ങളുടെ പ്രണയ ബന്ധത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ..

   എപ്പോഴും സംസാരിക്കുന്നത് നിങ്ങളാണോ?
   ആശയവിനിമയം സാധാരണയായി പ്രണയത്തിന്റെ അവസ്ഥ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. ഒരു പ്രണയ ബന്ധത്തിൽ സ്നേഹം പ്രകടിപ്പിക്കാനും ആശയവിനിമയം നടത്താനും ഇരുവർക്കും സാധിക്കും. എന്നാൽ ഈ ശ്രമം നിങ്ങൾ മാത്രമാണ് നടത്തുന്നതെങ്കിൽ നിങ്ങൾ വൺ സൈഡ് പ്രണയ ബന്ധത്തിലാകാൻ സാധ്യതയുണ്ട്.

   പങ്കാളികളെ ന്യായീകരിക്കാറുണ്ടോ?
   നിങ്ങളുടെ പങ്കാളിയുടെ പ്രവർത്തനങ്ങളെ നിരന്തരമായ ന്യായീകരിക്കുന്നതിലൂടെ നിങ്ങൾ അവരെ അന്ധമായി സ്നേഹിക്കുന്നു എന്നുവേണം കരുതാൻ. ഇത് പലപ്പോഴും നിങ്ങൾക്ക് സമ്മർദ്ദങ്ങളുണ്ടാക്കിയേക്കാം.

   ക്ഷമ ചോദിക്കുന്നത് നിങ്ങൾ മാത്രമാണോ?
   ഒരാളുടെ തെറ്റ് അംഗീകരിക്കുക എന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ നിങ്ങൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പോലും, നിങ്ങൾ മാത്രമാണ് ക്ഷമ ചോദിക്കുന്നതെങ്കിൽ നിങ്ങൾ വൺസൈഡ് പ്രണയ ബന്ധത്തിലാണുള്ളത്. അത് ഗൗരവമായി കാണേണ്ട ഒരു പ്രശ്നം തന്നെയാണ്. ഇത് വൺസൈഡ് ബന്ധത്തിന്റെ ഏറ്റവും വലിയ അടയാളമാണ്.

   വിഷമിക്കുന്നത് നിങ്ങൾ മാത്രമാണോ?
   നിങ്ങൾ വൺ സൈഡ് പ്രണയ ബന്ധത്തിലായിരിക്കുമ്പോൾ, നിങ്ങളുടെ പങ്കാളി ഒരിക്കലും നിങ്ങളുടെ ക്ഷേമത്തിൽ താൽപര്യം കാണിക്കില്ല. നിങ്ങളെക്കുറിച്ച് ഒരു കാര്യം പോലും ചോദിച്ചെന്ന് വരില്ല. ഇത് മാനസികമായി നിങ്ങളെ തള‍‍ർത്തും.

   സമ്മ‍‍ർദ്ദത്തിലാക്കുന്ന പ്രണയ ബന്ധമാണോ?
   പ്രണയ ബന്ധങ്ങൾ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകുക എന്നത് അത്ര എളുപ്പമല്ല. ആരോഗ്യകരമായ ഒരു ബന്ധം നിലനിർത്താൻ വളരെയേറെ ശ്രമങ്ങൾ ആവശ്യമാണ്. എന്നാൽ നിങ്ങൾ വൺ സൈഡ് പ്രണയ ബന്ധത്തിലാണെങ്കിൽ നിങ്ങളുടെ കാമുകന് അല്ലെങ്കിൽ കാമുകിയ്ക്ക് നിങ്ങളോട് താൽപ്പര്യമുണ്ടാകില്ല. അല്ലെങ്കിൽ ആ വ്യക്തി ഒരിക്കലും നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കില്ല. കൂടാതെ, വേർപിരിയലിനെക്കുറിച്ച് ആശങ്കപ്പെടുന്നതും നിങ്ങൾ മാത്രമായിരിക്കും. ഇത് നിങ്ങളെ കൂടുതൽ സമ്മ‍ർദ്ദത്തിലാക്കും.

   പ്രണയം നിരസിച്ചതിന് കാമുകിയെ കൊലപ്പെടുത്തുന്ന സംഭവങ്ങൾ കേരളത്തിൽ പല തവണ ആവർത്തിച്ചിട്ടുണ്ട്. കാമുകിയെ വീട്ടിനുള്ളിൽ പോലും കയറി പെട്രോളൊഴിച്ച് കത്തിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ ഞെട്ടലോടെയാണ് നാം കേട്ടിട്ടുള്ളത്. ഇത്തരം വാർത്തകൾ കൗമാരക്കാരായ പെൺകുട്ടികളിൽ ഉണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതാണ്.
   Published by:Jayesh Krishnan
   First published:
   )}