ഇന്ത്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലുംഈ വര്‍ഷത്തെ വേനല്‍ക്കാലം കുറച്ചധികം ചൂടേറിയതാണ്. അതുകൊണ്ടുതന്നെ എയര്‍കണ്ടീഷനുകളുടെ (air conditioner) ഉപയോഗം മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. എസികള്‍ ചൂടിനെ മറികടക്കാനുള്ള മികച്ച മാര്‍ഗ്ഗമാണെങ്കിലും അവ ചിലവേറിയതാണ് (expensive). എസി വാങ്ങുന്നത് മാത്രമല്ല, അത് പ്രവര്‍ത്തിപ്പിക്കുന്നതും ചെലവേറിയ കാര്യമാണ്. കാരണം എസി പ്രവര്‍ത്തിക്കുന്നതിന് ഉയര്‍ന്ന അളവില്‍ വൈദ്യുതി ആവശ്യമാണ്. ഇത് ഈ സീസണിലെ വൈദ്യുതി ബില്‍ (electricity bill) കൂടാനും കാരണമാകും. അതിനാല്‍ നിങ്ങളുടെ എയര്‍കണ്ടീഷണറുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും വൈദ്യുതി ബിൽ കുറയ്ക്കാനുമായി ചില പൊടിക്കൈകള്‍ ഇതാ..
1. പതിവായി സര്‍വീസ് ചെയ്യുക
എയര്‍കണ്ടീഷണറുകളുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ പതിവായി സര്‍വീസ് ചെയ്യുക. എല്ലാ സീസണിന്റെയും തുടക്കത്തിലോ അല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കലോ എസി സര്‍വീസ് ചെയ്യണം. എന്നാല്‍ ചില സാഹചര്യങ്ങളില്‍ പ്രത്യേക സമയം നോക്കേണ്ടതില്ല. എസിയിലെ കോയിലുകള്‍ വൃത്തിയാക്കിയാണ് സര്‍വീസ് ചെയ്യുക. വോള്‍ട്ടേജ് കണക്ഷനുകളും കൂളന്റ് ലെവലും പരിശോധിച്ച് മികച്ച രീതിയിൽ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍വീസുകള്‍ ഉറപ്പാക്കുന്നു.
2. ലീക്കുകള്‍ ഇല്ലെന്ന് ഉറപ്പാക്കുക
വിന്‍ഡോ എസികളില്‍ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ലീക്കുകള്‍. ചില സമയങ്ങളില്‍ എസിക്കും വിന്‍ഡോ പാളികള്ക്കുമിടയില് ചില വിടവുകള്‍ ഉണ്ടാകും. ഇത് എസിയുടെ പ്രവര്‍ത്തനക്ഷമതയെ ദോഷകരമായി ബാധിക്കാം. mSeal പോലെയുള്ള മള്‍ട്ടി പര്‍പ്പസ് സീലന്റ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇവ സീല്‍ ചെയ്യാം.
3. സമയം സെറ്റ് ചെയ്യുക
ചില സമയത്ത് വൈദ്യുതി ലാഭിക്കുന്നതിനായി ആളുകള്‍ എയര്‍ കണ്ടീഷണറുകള്‍ ഓഫാക്കുകയും ഓണാക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് ഇതിനായി ഒരു സമയം സെറ്റ് ചെയ്യാവുന്നതാണ്. അത് സെറ്റ് ചെയ്താൽ ഒരു നിശ്ചിത സമയത്തിന് ശേഷം എസി തനിയെ ഓഫ് ആകും.
4. കട്ട്-ഓഫ് താപനിലയില്‍ പ്രവര്‍ത്തിപ്പിക്കുക
മുറിയിലെ താപനില ക്രമീകരിക്കുന്നതിനുള്ള ഒരു ഓട്ടോമാറ്റിക് രീതി ആണിത്. ഉദാഹരണത്തിന് 24 ഡിഗ്രി കട്ട്-ഓഫ് താപനില സെറ്റ് ചെയ്താൽ 24 ഡിഗ്രി ആകുമ്പോള്‍ എസി തനിയെ പ്രവർത്തനം കട്ട് ചെയ്യും. മുറിയിലെ താപനില ഉയരാന്‍ തുടങ്ങുമ്പോള്‍ അത് സ്വയം പ്രവര്‍ത്തിക്കാന്‍ തുടങ്ങും.
5. എയര്‍ ഫില്‍ട്ടറുകള്‍ പതിവായി വൃത്തിയാക്കുക
എസികളിലെ എയര്‍ ഫില്‍ട്ടറുകള്‍ HVAC സിസ്റ്റത്തില്‍ നിന്ന് പൊടി പുറത്തുവരാതെ സൂക്ഷിക്കുന്നു. അത് ഇടയ്ക്കിടെ വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. എയര്‍കണ്ടീഷണര്‍ ഫില്‍ട്ടറുകള്‍ എല്ലാ മാസവും വൃത്തിയാക്കേണ്ടതുണ്ട്.
ഇവയ്ക്കു പുറമെ, എയര്‍ കണ്ടീഷണറുകള്‍ ഘടിപ്പിച്ച മുറികളിലേക്ക് ജനലുകള്‍, വാതിലുകള്‍, മറ്റു ദ്വാരങ്ങള്‍ എന്നിവ വഴി വായു അകത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. മാത്രമല്ല, ചൂട് കുറയ്ക്കാന്‍ എസി സഹായകരമാണെങ്കിലും എസി മുറിയില്‍ കഴിയുന്നവര്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കണം. ഇത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും.
Summary: Those having issue with hefty electricity bill with air conditioner may try these methods out
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.