• HOME
 • »
 • NEWS
 • »
 • life
 • »
 • Organic Farming | ജൈവകൃഷി ചെയ്യാൻ ഭാരത് ബയോടെക്കിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു; അവാർഡ് നേട്ടവുമായി 32കാരൻ

Organic Farming | ജൈവകൃഷി ചെയ്യാൻ ഭാരത് ബയോടെക്കിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു; അവാർഡ് നേട്ടവുമായി 32കാരൻ

ഉന്നത വിദ്യാഭ്യാസവും ഉയർന്ന ശമ്പളമുള്ള ജോലിയും ഉണ്ടായിരുന്നിട്ടും ഈ 32കാരൻ ജീവിതത്തിൽ സന്തോഷവാനായിരുന്നില്ല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കൃഷിയോട് (Farming) താത്പര്യമുള്ള പല ചെറുപ്പക്കാർക്കും പ്രചോദനമാണ് ഹൈദരാബാദ് (Hyderabad) സ്വദേശിയായ ബോംഗുറാം നാഗരാജു. ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ നാഗരാജു പിന്നീട് ഭാരത് ബയോടെക്കിൽ (Bharat Biotech) ജോലിയ്ക്കായി പ്രവേശിച്ചു. ആനിമൽ ബയോടെക്‌നോളജിയിലായിരുന്നു ഇദ്ദേഹം ബിരുദാനന്തര ബിരുദം നേടിയത്. ഉന്നത വിദ്യാഭ്യാസവും ഉയർന്ന ശമ്പളമുള്ള ജോലിയും ഉണ്ടായിരുന്നിട്ടും ഈ 32കാരൻ ജീവിതത്തിൽ സന്തോഷവാനായിരുന്നില്ല.

  നഗരങ്ങളിൽ ആളുകൾ കഴിക്കുന്ന ഭക്ഷണം കീടനാശിനികൾ തളിച്ചുണ്ടാക്കുന്നവയാണെന്നും ഇവ വിഷമയമാണെന്നുമുള്ള ചിന്ത നാഗരാജുവിനെ അലട്ടിയിരുന്നു. തുടർന്ന് ജോലി ഉപേക്ഷിച്ച് തെലങ്കാനയിലെ തന്റെ ഗ്രാമമായ ഹബ്സിപൂരിൽ കൃഷി ആരംഭിക്കാൻ നാഗരാജു തീരുമാനിക്കുകയായിരുന്നുവെന്ന് ഒരു പ്രമുഖ ദിനപത്രത്തിലെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

  പാരമ്പരാഗത കൃഷിരീതിയിലല്ല നാഗരാജു കൃഷി ചെയ്യുന്നത്. ഹബ്സിപൂർ ഗ്രാമത്തിലെ കർഷകർ ഒരിക്കലും തിരഞ്ഞെടുക്കാത്ത നാടൻ നെല്ലിനങ്ങളാണ് അദ്ദേഹം കൃഷിയ്ക്കായി തിരഞ്ഞെടുക്കുന്നത്. മാത്രമല്ല, കൃത്രിമ വളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതിന് പകരം ചാണകവും വേപ്പെണ്ണയും ഉപയോഗിച്ചുള്ള ജൈവകൃഷി രീതിയാണ് പിന്തുടരുന്നത്.

  Also Read-ഇവിടെ മൊത്തം ആറ് മുഖങ്ങൾ കാണാൻ സാധിക്കുന്നുണ്ടോ? ശ്രമിച്ചുനോക്കൂ

  കൃഷിയെ ജനങ്ങളുടെ നന്മയിലേക്ക് വളർത്തിയെടുക്കുന്നതിനുള്ള ഈ യുവാവിന്റെ ശ്രമങ്ങളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി ഗാന്ധി ഗ്ലോബൽ ഫാമിലിയും ഗാന്ധി ജ്ഞാന പ്രതിസ്ഥാൻ ട്രസ്റ്റും ചേർന്ന് അദ്ദേഹത്തെ കഴിഞ്ഞ വർഷം പുഡമി പുത്ര അവാർഡ് നൽകി ആദരിച്ചിരുന്നു. കർഷകരെ ഇത്തരത്തിലുള്ള കൃഷിരീതി പഠിപ്പിക്കുന്നതിനായി ഗ്രാമഭാരതി സന്നദ്ധ സംഘടന, സുഭിക്ഷ അഗ്രി ഫൗണ്ടേഷൻ, ഡെക്കാൻ മുദ്ര എന്നീ സംഘടനകളുമായി സഹകരിച്ചും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. കൃഷിയോട് താത്പര്യമുള്ള നിരവധി യുവാക്കൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ് നാഗരാജുവെന്ന് കൃഷി ഓഫീസർ മഹേഷ് പറയുന്നു.

  Also Read-ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകൻ പ്രതിമ; കുംഭാഭി

  നാഗരാജുവിന്റെ മാതാപിതാക്കളും ഭാര്യ വീട്ടുകാരും ജോലി ഉപേക്ഷിച്ച് കൃഷിയിലേയ്ക്ക് ഇറങ്ങുന്ന എന്ന അദ്ദേഹത്തിന്റെ തീരുമാനത്തിൽ അസ്വസ്ഥരായെങ്കിലും ഭാര്യ പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഹൈദരാബാദിലെ ഒരു കോർപ്പറേറ്റ് സ്‌കൂളിലെ അധ്യാപികയായിരുന്നു ഭാര്യ. എന്നാൽ അവരും ഇപ്പോൾ ഈ ജോലി ഉപേക്ഷിച്ച് നാഗരാജുവിനൊപ്പം കൃഷിയിലേയ്ക്ക് ഇറങ്ങി.

  നാലര ഏക്കർ സ്ഥലത്ത് നാഗരാജുവും ഭാര്യയും ചേർന്ന് ഏഴോളം ഇനം നെല്ലിനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്. മണിപ്പൂർ ബ്ലാക്ക് റൈസ്, ദസുമതി, രത്‌ന ചോദി, കലബത്തി, തെലങ്കാന സോന, കുഗി പടാലിയ, ബർമ ബ്ലാക്ക് തുടങ്ങി നാടൻ നെൽവിളകളാണ് കൃഷിയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. നെൽകൃഷി കൂടാതെ പച്ചക്കറികളും പഴങ്ങളും ഈ ദമ്പതികൾ കൃഷി ചെയ്യുന്നുണ്ട്. കൃഷിയ്ക്കൊപ്പം ആടു വളർത്തലും കോഴി വളർത്തലുമുണ്ട്.

  ലാഭം വർധിപ്പിക്കുന്നതിനായാണ് നെൽകൃഷിയ്ക്കൊപ്പം പച്ചക്കറി കൃഷിയും ആടുകളെയും കോഴികളെയും വളർത്തുന്നതെന്ന് വാർത്താ ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ നാഗരാജു വെളിപ്പെടുത്തി. ഗ്രാമീണ കർഷകർക്ക് വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട നാടൻ നെൽ വിത്തുകൾ വിതരണം ചെയ്തുകൊണ്ട് നിരവധി പേർക്ക് ഈ യുവ കർഷകൻ വഴികാട്ടിയായും മാറുന്നു.
  Published by:Naseeba TC
  First published: