നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 'മാസങ്ങളായി ഭാര്യയുമായി ലൈംഗികബന്ധമില്ല'; സെക്സോളജിസ്റ്റിന്‍റെ സഹായം തേടി യുവാവ്

  'മാസങ്ങളായി ഭാര്യയുമായി ലൈംഗികബന്ധമില്ല'; സെക്സോളജിസ്റ്റിന്‍റെ സഹായം തേടി യുവാവ്

  ടിവിയിലും സിനിമകളിലും നമ്മൾ കാണുന്നതുകൊണ്ടാണ് ലൈംഗിക ഉത്തേജനം സ്വയമേവ ഉണ്ടാകേണ്ടതെന്ന് നമ്മളിൽ പലരും കരുതുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  ചോദ്യം: മാസങ്ങളായി ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ട്. ഭാര്യയ്ക്ക് ഇതിൽ താൽപര്യമില്ല. പലപ്പോഴും ഇത് ആവശ്യമുള്ള ഒരു കാര്യമാണെന്ന് തോന്നുമെങ്കിലും അതിന് സാധിക്കാറില്ല. ഈ പ്രശ്നത്തിന് പരിഹാരം പറഞ്ഞുതരുമോ?

  അതിന് രണ്ട് കാരണങ്ങളുണ്ടാകാം. ഒന്ന്, ഭാര്യയ്ക്ക് ലൈംഗിക താൽപര്യം കുറവുള്ളതുകൊണ്ടാകാം. രണ്ട്, യാഥാസ്ഥിതികവും സാംസ്കാരികവുമായി ലൈംഗികതയെ പ്രത്യുൽപാദന ആവശ്യമായി മാത്രം കാണുന്ന രീതിയുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നത് അത്ര എളുപ്പമല്ല, അപർണ സെൻ, അലങ്കൃത ശ്രീവാസ്തവ, ലീന യാദവ് തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരുടെ സമ്പന്നമായ കൃതികളിൽ നിങ്ങളുടെ ഭാര്യയ്ക്ക് സമാന ചിന്താഗതിയുള്ള കഥാപാത്രങ്ങളെ കാണാം. ആരോഗ്യകരമായ ലൈംഗികതയെക്കുറിച്ചും ലൈംഗിക ആനന്ദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ചർച്ച ആരംഭിക്കുന്നതിന് ഇവരുടെ സിനിമകൾ കാണുക.

  നിങ്ങളുടെ ഭാര്യയ്ക്ക് ലൈംഗികതയോട് താൽപ്പര്യമില്ലാത്തതിന് ശാരീരികമായ കാരണങ്ങളുമുണ്ടാകാം. ആളുകൾക്ക് വ്യത്യസ്തമായ ലൈംഗിക രീതികൾ ഉണ്ടാകാം. ഇത് വിചിത്രമായി തോന്നാമെങ്കിലും, എല്ലാവരുടെയും ശരീരവും മനസ്സും ഒരേ രീതിയിൽ ലൈംഗികതയെ സമീപിക്കുന്നില്ല. സാധാരണയായി രണ്ട് തരം ലൈംഗിക തൃഷ്ണകളുണ്ട്: സ്വതസിദ്ധമായ ലൈംഗികത, പ്രതികരിക്കുന്ന ലൈംഗികത. ഇവ രണ്ടും വിരുദ്ധ ധ്രുവങ്ങളിലാണ്. പങ്കാളികൾക്ക് വ്യത്യസ്തതയുള്ളപ്പോൾ വളരെയധികം ആശയക്കുഴപ്പമുണ്ടാക്കാം. പുരുഷന്മാർക്ക് സ്വതസിദ്ധമായ ലൈംഗികതയും സ്ത്രീകൾക്ക് പ്രതികരിക്കുന്ന ലൈംഗികതയുമാണ് പൊതുവെ കണ്ടുവരുന്നത്.

  സ്വയമേവയുള്ള ലൈംഗികത ഉള്ളവരാണ് സാധാരണയായി ഒരു ബന്ധത്തിൽ മുൻകൈയെടുത്ത് കാര്യങ്ങൾ തുടങ്ങിവെക്കുന്നത്. ദിവസം മുഴുവൻ ക്രമരഹിതമായി ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള ആഗ്രഹം അവർക്ക് പലപ്പോഴും ഉണ്ടാകും. അതുപോലെ പങ്കാളിയുടെ ശരീരം പ്രതികരിക്കാൻ തുടങ്ങുന്നതിനുമുമ്പ് (അതായത്, അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു, പക്ഷേ അവർ സജ്ജമായിരിക്കണമെന്നില്ല) അവർ ഇതിന് ഒരുങ്ങുന്നു. പ്രതികരിക്കുന്ന തരത്തിലുള്ള ലൈംഗികത ഉള്ളവർ അതിനെക്കുറിച്ച് വളരെ അപൂർവമായി മാത്രമേ ചിന്തിക്കൂ, മാത്രമല്ല ലൈംഗികതയ്‌ക്കുള്ള അവരുടെ ആഗ്രഹങ്ങൾ അവർ പലപ്പോഴും തിരിച്ചറിയുന്നില്ല. മിക്കപ്പോഴും ഇത്തരത്തിലുള്ള സെക്സ് ഡ്രൈവ് ഉള്ളവർക്ക് സമയവും സ്ഥലവും പൊതുവായ സാഹചര്യവുമൊക്കെ പ്രധാനമാണ്.

  ടിവിയിലും സിനിമകളിലും നമ്മൾ കാണുന്നതുകൊണ്ടാണ് ലൈംഗിക ഉത്തേജനം സ്വയമേവ ഉണ്ടാകേണ്ടതെന്ന് നമ്മളിൽ പലരും കരുതുന്നു. എന്നാൽ ഇത് ശരിയല്ല. വ്യത്യസ്ത ലൈംഗികത ഉള്ളതുകൊണ്ട് നിങ്ങൾ പരസ്പരം പൊരുത്തപ്പെടുന്നില്ലെന്ന് അർത്ഥമാക്കുന്നില്ല. എളുപ്പമുള്ള ഒരു ദിനചര്യ നേടുന്നതിനുമുമ്പ് നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങളും ലൈംഗിക പ്രക്രിയകളും മനസിലാക്കുന്നതിനും കണ്ടെത്തുന്നതിനും കുറച്ചുകൂടി പരിശ്രമവും സമയവും ചെലവഴിക്കേണ്ടതുണ്ടെന്നാണ് ഇതിനർത്ഥം.

  ഉത്തേജനത്തിന് രണ്ട് വശങ്ങളുണ്ട്: ശാരീരികവും മാനസികവും. ശാരീരിക ഉത്തേജനം ലിംഗത്തെ ഉണർത്തുകയും കഠിനമാക്കുകയും ചെയ്യുന്നു, ഒപ്പം യോനി നനയുകയും ഹൃദയമിടിപ്പ് കൂടുകയും മുലക്കണ്ണുകൾ ദൃഢമാക്കുകയും ചെയ്യുന്നു. ലൈംഗിക ഉത്തേജനം എന്ന ആശയം നിങ്ങളെ ആകർഷിക്കുന്നതാണ് മാനസിക ഉത്തേജനം. സ്വതസിദ്ധമായ ലൈംഗികതൃഷ്ണ ഉള്ളവർക്ക് ശാരീരികമായി ഉത്തേജിപ്പിക്കപ്പെടുന്നതിന് വളരെ മുമ്പുതന്നെ മാനസിക ഉത്തേജനം അനുഭവപ്പെടുന്നു. എന്നാൽ പ്രതികരിക്കുന്ന ലൈംഗികത ശാരീരിക ഉത്തേജനത്തിന് മുമ്പ് മാനസിക ഉത്തേജനം അനുഭവിക്കുന്നില്ല, ഇവിടെയാണ് അവരുടെ താൽപ്പര്യമില്ലായ്മ ചിത്രത്തിലേക്ക് വരുന്നത്.

  Also Read- 'അവൾ സെക്സിൽനിന്ന് അകന്നു നിൽക്കുന്നു, ഞാൻ എന്തു ചെയ്യണം?' സെക്സോളജിസ്റ്റിനെ സമീപിച്ച് യുവാവ്

  അതിനാൽ, നിങ്ങൾ സ്വതസിദ്ധമായ ഒരു ലൈംഗികത പുലർത്തുന്ന പങ്കാളിയാണെങ്കിൽ, നിങ്ങളുടെ പങ്കാളിയെ ശാരീരികമായി ഉത്തേജിപ്പിക്കുന്നതിന് സമയവും ഊർജ്ജവും ചെലുത്താൻ തയ്യാറായിരിക്കണം. നിങ്ങൾക്ക് പ്രതികരിക്കുന്ന ഒരു ലൈംഗികത ഉണ്ടെങ്കിൽ, മാനസികമായി ഉത്തേജിതനാകുന്നതിനുമുമ്പ് ലൈംഗിക പ്രവർത്തനങ്ങൾ ആരംഭിക്കാൻ നിങ്ങൾ തയ്യാറായിരിക്കണം. നിങ്ങളുടെ ഭാര്യയുടെ കാര്യത്തിൽ, ലൈംഗികത പ്രതീക്ഷിക്കാതെ സൌമ്യമായി ആരംഭിക്കാനാണ് ഞാൻ നിർദേശിക്കുന്നത്. ശാരീരിക അടുപ്പം പ്രധാനമാണ്. പുറകിൽ തടവുക, കൈകൾ പിടിക്കുക, വിരലുകൾ മൂടുക, അവളുടെ കാലുകൾ മസാജ് ചെയ്യുക, അവളുടെ ലൈംഗികതയെ പതുക്കെ തൊട്ടുണർത്തണം. ആദ്യം അവളെ ശാരീരിക ഉത്തേജനം അനുഭവിപ്പിക്കുകയും ക്രമേണ ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള അവളുടെ ആഗ്രഹം ഉണർത്തുകയും വേണം.
  Published by:Anuraj GR
  First published:
  )}