നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കൂ; സിറാജ് കാസിം ഒരു കിടിലന്‍ സമ്മാനം തരും

  1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കൂ; സിറാജ് കാസിം ഒരു കിടിലന്‍ സമ്മാനം തരും

  ലോക്ക് ഡൗണ്‍കാലത്തെ ഹൃദയത്തില്‍ തൊടുന്ന ആ സമ്മാനം മറ്റൊന്നുമല്ല. നിങ്ങളുടെ മനോഹരമായൊരു ചിത്രം.

  siraj kasim

  siraj kasim

  • Share this:
  കോഴിക്കോട്: കോവിഡ് 19നെ നേരിടാന്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 1000 രൂപയിലധികം നല്‍കാന്‍ നിങ്ങള്‍ നല്‍കാന്‍ തയ്യാറാണോ? എങ്കില്‍ വൈകണ്ട. നിങ്ങള്‍ക്കൊരു കിടിലന്‍ സമ്മാനം ലഭിക്കും. കോഴിക്കോട് ഫാറൂഖ് ഹൈസ്‌കൂളിലെ മലയാളം അധ്യാപകന്‍ സിറാജ് കാസിമിന്റെയാണ് ഓഫര്‍.

  ലോക്ക് ഡൗണ്‍കാലത്തെ ഹൃദയത്തില്‍ തൊടുന്ന ആ സമ്മാനം മറ്റൊന്നുമല്ല. നിങ്ങളുടെ മനോഹരമായൊരു ചിത്രം സിറാജ് വരച്ച് തരും. ചിത്രകലയില്‍ വൈദഗ്ധ്യമൊന്നുമില്ലെങ്കിലും സിറാജ് മനോഹരമായി ചിത്രങ്ങള്‍ വരയ്ക്കും.  കോവിഡ് കാലത്ത് നന്മ മനസ്സുകള്‍ക്ക് പ്രോത്സാഹനമേകാന്‍ സിറാജ് കാസിം ലോക്ക് ഡൗണ്‍ കാലത്ത് ചിത്രരചനയില്‍ സജീവമാണ്.

  മാര്‍ച്ച് 28 നാണ് സിറാജ് കാസിം ഇങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റിട്ടത്. ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപയെങ്കിലും അയച്ച് സര്‍ക്കാര്‍ രശീതിന്റെ  സ്‌ക്രീന്‍ഷോട്ട് അയച്ചാല്‍ കാരിക്കേച്ചര്‍ വരച്ച് നല്‍കും എന്നായിരുന്നു അത്. സ്‌ക്രീന്‍ ഷോട്ട് നല്‍കിയാല്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ കാരിക്കേച്ചര്‍ വരച്ച് നല്‍കാന്‍ സിറാജ് റെഡിയാണ്.

  പെന്‍സില്‍ കൊണ്ട് വരച്ച പോര്‍ട്രേറ്റാണ് നല്‍കുക. ഒരു ചിത്രം വരക്കാന്‍ ഏകദേശം ഒന്നു രണ്ട് മണിക്കൂര്‍ സമയമാണ് എടുക്കുക. നിരവധിപേര്‍ സിറാജ് കാസിമിനെ ചിത്രം വരയ്ക്കാന്‍ സമീപിച്ചിട്ടുണ്ട്.  അത്യാവശ്യക്കാര്‍ക്ക് അന്ന് തന്നെ വരച്ചു നല്‍കും. അല്ലെങ്കില്‍ രണ്ട് ദിവസത്തിനകം.

  You may also like:'ബ്രിട്ടണിൽ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
  [NEWS]
  ഇന്ദ്രജിത്തിന്റെ തലമുടിയിൽ പരീക്ഷണം നടത്തി മക്കൾ; 'പിള്ളേര് ചതിച്ചല്ലോ പിള്ളേച്ചാ' എന്ന് ആരാധകന്റെ കമന്റ്
  [PHOTO]
  ഇന്ത്യയിൽ കോവിഡ് - 19 സെപ്തംബറിൽ ഉച്ചസ്ഥാനത്തെത്തുമെന്ന് വിദഗ്ദർ; 58% ഇന്ത്യക്കാരെയും രോഗം ബാധിക്കും: പഞ്ചാബ് മുഖ്യമന്ത്രി [NEWS]

  ഫാറൂഖ് കോളജിനടുത്ത് ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പമാണ് 47കാരനായ സിറാജ് കാസിം താമസം. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ പങ്കെടുത്ത സിറാജ് കാസിം വിദ്യാര്‍ഥികള്‍ക്കും പ്രിയപ്പെട്ട മാഷാണ്.
  Published by:Gowthamy GG
  First published:
  )}