കപ്പലിൽ കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികൾക്കായി ഹെലികോപ്റ്റർ സർവീസ് ഒരുക്കിയിരിക്കുകയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. ടൂറിസം വകുപ്പ് ഗ്രീനിക്സ് വില്ലേജ് എന്നിവയുടെ സഹകരണത്തോടെ ചിപ്സൺ ഏവിയേഷൻ ആണ് ഹെലികോപ്ടർ സർവീസ് തുടങ്ങിയത്.
കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികളെ ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. കൊച്ചിയിൽ നിന്ന് മൂന്നാർ, ജഡായു എർത്ത് സെൻറർ എന്നിവിടങ്ങളിലേക്ക് ചെറിയ യാത്രകൾ ഹെലികോപ്റ്ററിൽ ഒരുക്കും.
Also Read- ബഹിരാകാശ സ്വപ്നങ്ങൾക്ക് അഗ്നിച്ചിറക് നൽകാൻ അന്ന് ഭൂമി നൽകി; ഉടമകൾക്ക് ഒടുവിൽ നീതി
ഒന്നര മണിക്കൂറിനകം ഈ സ്ഥലങ്ങളിൽ പോയി മടങ്ങി വരുന്ന രീതിയിലാണ് യാത്ര ക്രമീകരണം. കൊച്ചി തുറമുഖത്ത് ഒരുക്കിയ ആദ്യ സർവീസിന്റെ ഉദ്ഘാടനം പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.എ. ബീന നിർവഹിച്ചു. ആദ്യ ദിവസം അമ്പതോളം പേരാണ് ഹെലികോപ്റ്റർ യാത്രയ്ക്കായി എത്തിയത്.
വിനോദസഞ്ചാര കപ്പലുകൾ കൊച്ചിയിലെത്തുന്ന ദിവസങ്ങളിലെല്ലാം ഹെലികോപ്റ്റർ സർവീസും ഉണ്ടാകും.. അതായത് കപ്പലിൽ കൊച്ചിയിലെത്തുന്ന യാത്രക്കാർക്ക് ഇനി ആകാശക്കാഴ്ചകൾ കൂടി കണ്ടു മടങ്ങാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Helicopter ride, Kochi, Tourism