HOME /NEWS /Life / IMA നമ്മുടെ ആരോഗ്യം മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

IMA നമ്മുടെ ആരോഗ്യം മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഈ വർഷത്തെ നമ്മുടെ ആരോഗ്യം മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ടൈംസ് ഓഫ് ഇന്ത്യ സീനിയർ അസിസ്റ്റന്‍റ് എഡിറ്റർ പ്രീതു നായർ ആണ് ഈ വർഷത്തെ അവാർഡിന് അർഹയായത്. കേരളത്തിൽ വർദ്ധിച്ചുവരുന്ന ക്യാൻസർ രോഗികളുടെ എണ്ണം, കാരണങ്ങൾ എന്നിവ കാണിച്ച റിപ്പോർട്ടിനാണ് അവാർഡ്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

    മാതൃഭൂമി കൊല്ലം യൂണിറ്റിലെ ശ്രീകണ്ഠൻ ജെ സ്പെഷ്യൽ അവാർഡിന് അർഹനായി. ഡോക്ടർമാർക്കിടയിലെ തൊഴിലില്ലായ്മ എന്ന വിഷയത്തെക്കുറിച്ചുള്ള റിപ്പോർട്ടാണ് അവാർഡിന് അർഹമായത്. ഏറ്റവും മികച്ച ലേഖനപരമ്പരയ്ക്കുള്ള അവാർഡിന് കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് സി വിമൽകുമാർ അർഹനായി. കേരളത്തിലെ അവയവദാന പദ്ധതിയിൽ ഉണ്ടായ അവിചാരിത തടസങ്ങൾ മൂലം നഷ്ടപ്പെടുന്ന ജീവനുകളെക്കുറിച്ചുള്ള പരമ്പരയാണ് അവാർഡിന് അർഹമായത്. അൻപതിനായിരം രൂപയും പ്രശസ്ത്രി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

    ഏറ്റവും മികച്ച ദൃശ്യമാധ്യമ അവാർഡിന് മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് സബ് എഡിറ്റർ അനൂപ് എസ് അർഹനായി.

    ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന WCCയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി

    ഏറ്റവും മികച്ച സമൂഹമാധ്യമ അവാർഡിന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഡോ വീണ ജെ എസ് അർഹയായി. ആർത്തവത്തെക്കുറിച്ചുള്ള ശാസ്ത്രീയമായതും ലളിതവുമായ വിശകലനവും മുലയൂട്ടലിനെക്കുറിച്ചുള്ള കുറിപ്പുമാണ് അവാർഡ് നേടിക്കൊടുത്തത്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

    ഇപി ജയരാജന് ലഭിക്കാത്ത പിന്തുണയും സംരക്ഷണവും പാര്‍ട്ടി അംഗമല്ലാത്ത ജലീലിന് എന്തുകൊണ്ട് ലഭിക്കുന്നെന്ന് ബല്‍റാം

    സമൂഹമാധ്യമ വിഭാഗത്തിൽ സ്പെഷ്യൽ അവാർഡിന് ഡോ നെൽസൺ ജോസഫ് (അവയവദാനത്തെക്കുറിച്ചുള്ള പ്രസക്തമായ വിശകലനം), ഡോ ഷിനു ശ്യാമളൻ (പ്രളയബാധിതർക്കുള്ള ഫേസ്ബുക്ക് ലൈവ്, എലിപ്പനി പ്രതിരോധം, കുടിവെള്ള ശുചീകരണം) എന്നിവർ അർഹരായി. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. നവംബർ 11ന് അവാർഡുകൾ വിതരണം ചെയ്യും.

    First published:

    Tags: Health, IMA, IMA award, Indian Medical Association, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഐഎംഎ