• HOME
  • »
  • NEWS
  • »
  • life
  • »
  • Menstrual Hygiene Day | ഇന്ന് ​ലോക ആർത്തവ ശുചിത്വ ദിനം; കൗമാരക്കാരിൽ ആർത്തവ അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യം

Menstrual Hygiene Day | ഇന്ന് ​ലോക ആർത്തവ ശുചിത്വ ദിനം; കൗമാരക്കാരിൽ ആർത്തവ അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യം

ആർത്തവ കാല ശീലങ്ങൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിക്കാനാണ് ഇത്തരത്തിൽ ഒരു ദിനാചരണം.

  • Share this:
കൗമാരക്കാരായ പെൺകുട്ടികളിൽ (Adolescent Girls) ആർത്തവം (menstruation ) സംബന്ധിച്ച് അവബോധം (awareness) സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടും എല്ലാ വർഷവും മെയ് 28ന് ലോക ആർത്തവ ശുചിത്വ ദിനമായി (World Menstrual Hygiene Day) ആചരിക്കുന്നു. പെൺകുട്ടികളെ സുരക്ഷിതവും ശുചിത്വപൂർണവുമായ (safe and hygienic) ആർത്തവ കാല ശീലങ്ങൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിക്കാനാണ് ഇത്തരത്തിൽ ഒരു ദിനാചരണം.

സ്ത്രീകളുടെ ആർത്തവചക്രത്തിന്റെ പ്രതീകമെന്ന നിലയിലാണ് ആർത്തവ ശുചിത്വ ദിനമായി മെയ് 28 തിരഞ്ഞെടുത്തിരിക്കുന്നതെന്ന് യുഎൻഎഫ്പിഎ (UNFPA) പറയുന്നു. സ്ത്രീകളുടെ ആർത്തവ ചക്രത്തിന്റെ ശരാശരി ദൈർഘ്യം 28 ദിവസം നീണ്ടുനിൽക്കുന്നതിനാലാണ് ആർത്തവ ശുചിത്വ ദിനത്തിന്റെ തീയതി 28 ആയി തിരഞ്ഞെടുത്തത്. അതുപോലെ, ശരാശരി ആർത്തവ കാലയളവ് അഞ്ച് ദിവസം നീണ്ടുനിൽക്കും എന്നതിനാലാണ് അഞ്ചാം മാസമായ മെയ് തിരഞ്ഞെടുത്ത്. ഒരു സ്ത്രീ ശരീരത്തിൽ സംഭവിക്കുന്ന മാറ്റത്തെ അടയാളപ്പെടുത്തുന്നതിനാണ് മെയ് 28 ആർത്തവ ശുചിത്വ ദിനമായി ആചരിക്കുന്നത്. ഈ വിഷയം തന്നെ നിഷിദ്ധമായി കണക്കാക്കുന്ന സമൂഹം നിലനിൽക്കെ ആർത്തവം ആരംഭിക്കുമ്പോൾ ഒന്നിലധികം മാറ്റങ്ങളിലൂടെ കടന്നുപോകുന്ന കൗമാരക്കാരായ പെൺകുട്ടികളെ ഇതേ കുറിച്ച് പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഇങ്ങനെ ഒരു ദിവസം.

Also Read-മകനൊപ്പം പിതാവും പത്താം ക്ലാസ് പരീക്ഷയെഴുതി; 28 കൊല്ലത്തിനു ശേഷം SSLC പാസായി

ആർത്തവ ശുചിത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിൽ രക്ഷിതാക്കൾ മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാരും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ ഒബിഎസ് & ഗൈനക്കോളജി ഡയറക്ടർ ഡോ മംമ്ത മിശ്ര പറഞ്ഞു.

Also Read-കരുണയോടെ സർക്കാർ; 53 വർഷത്തിന്‌ മുമ്പു നടന്ന വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതിയെന്ന് മന്ത്രി എം.വി ഗോവിന്ദൻ

"അഞ്ചാം ക്ലാസ് മുതൽ ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് പാഠ്യപദ്ധതി വികസിപ്പിക്കേണ്ടതുണ്ട്. പ്രായപൂർത്തിയാകുമ്പോൾ സംഭവിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ, പ്രത്യുൽപാദനം, അണ്ഡോത്പാദനം, ആർത്തവം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശരീരം സംബന്ധിച്ചുള്ള ബോധവത്കരണം, ലൈംഗിക അവബോധം, പീഡനം എന്നിവയെക്കുറിച്ചുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തണം. ചില ക്ലാസുകൾ പൊതുവായിരിക്കണം, എന്നാൽ ചിലത് പ്രത്യേകം എടുക്കേണ്ടതാണ്. മാതാപിതാക്കളും പ്രായത്തിന് അനുയോജ്യമായ കാര്യങ്ങൾ മാത്രമേ കുട്ടികളുമായി ചർച്ച ചെയ്യാവൂ. ചെറിയ പ്രായത്തിൽ വളരെയധികം വിവരങ്ങൾ ഇവർക്ക് നൽകുന്നതും ദോഷഫലം ഉണ്ടാക്കും.ശരീരഭാഗങ്ങൾ കൃത്യമായ പേരുകളോടെ ചിത്രങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കണം. ഓൺലൈൻ റിസോഴ്സുകൾക്ക് സർക്കാർ അംഗീകാരം നൽകണം. ഒരു ഹെൽപ്പ് ലൈൻ നമ്പർ ലഭ്യമാക്കണം. ആർത്തവത്തെ കുറിച്ചുള്ള ശരിയായ അറിവ് പകർന്ന് നൽകുന്നത് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ തുടക്കമാകും " ഡോക്ടർ കൂട്ടിച്ചേർത്തു.

ഈ വർഷത്തെ പ്രമേയം

ഈ വർഷത്തെ ലോക ആർത്തവ ശുചിത്വ ദിനത്തിന്റെ പ്രമേയം '2030-ഓടെ ആർത്തവത്തെ ജീവിതത്തിലെ ഒരു സാധാരണ കാര്യമായി മാറ്റുക' എന്നതാണ്. കേവലം ദിനാചരണം മാത്രമല്ല ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്, 2030-ഓടെ കൈവരിക്കേണ്ട ഒരു ലക്ഷ്യമാണ് ഈ പ്രമേയം മുന്നോട്ട് വെയ്ക്കുന്നത്. പതിഞ്ഞ ശബ്ദത്തിലല്ല, സാധാരണ ശബ്ദത്തിൽ പരസ്യമായി ചർച്ച ചെയ്യാവുന്ന ഒരു സാധാരണ വിഷയമായി ആർത്തവത്തെ മാറ്റുക എന്നതു കൂടിയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
Published by:Naseeba TC
First published: