HOME » NEWS » Life » IMPORTANCE OF SEX AND SEX EDUCATION IN INDIA VALENTINE DAY SPECIAL NJ

സെക്സ് എന്നാൽ ഗർഭധാരണം മാത്രമല്ല, അതിനുമപ്പുറമുണ്ട് കാര്യങ്ങളേറെ

വധുവിന്റെ കന്യകാത്വം മറ്റെന്തിനേക്കാൾ പ്രധാനപ്പെട്ടതാകുന്നു. അതിനാൽ തന്നെ പെൺകുട്ടികൾക്ക് വളരെ നേരത്തേ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടതായും അതിന് പിന്നാലെ, എത്രയും വേഗം കുഞ്ഞ് എന്ന് ആവശ്യവും അവർക്ക് മുന്നിലെത്തുന്നു

News18 Malayalam | news18
Updated: February 13, 2020, 8:59 PM IST
സെക്സ് എന്നാൽ ഗർഭധാരണം മാത്രമല്ല, അതിനുമപ്പുറമുണ്ട് കാര്യങ്ങളേറെ
Footballer Inaki Williams confesses of indulging in sex seven times a week amid lockdown. വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ് താരം
  • News18
  • Last Updated: February 13, 2020, 8:59 PM IST
  • Share this:
ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ 25.3 കോടി കൗമാരക്കാരുണ്ടെന്നാണ് (10 നും 19നും ഇടയില്‍) കണക്ക്. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളേക്കാള്‍ കൂടുതലാണിത്. മാത്രമല്ല, ജര്‍മനി, ജപ്പാന്‍, സ്‌പെയിന്‍ എന്നിവിടങ്ങളിലെ ആകെ ജനസംഖ്യ ഇത്രയും വരില്ല. ഈ കുട്ടികളില്‍ ബഹുഭൂരിപക്ഷം പേരും പത്തും പന്ത്രണ്ടും വയസ്സില്‍ തന്നെ ലൈംഗിക ചോതനയുള്ളവരാണ്. ഇന്ത്യയില്‍ ഈ പ്രായത്തില്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. എന്നാല്‍ ഇവരില്‍ പലര്‍ക്കും സെക്‌സിനെ കുറിച്ച് യാതൊരു അറിവും ഇല്ലെന്ന് മാത്രമല്ല, അബദ്ധ ധാരണകളുമാണുള്ളത്. ഈ അല്‍പ്പജ്ഞാനവുമായാണ് ഇവര്‍ സെക്‌സിനെ സമീപിക്കുന്നത്. കുടുംബത്തില്‍ നിന്ന് ലൈംഗികതയേയും ഗര്‍ഭധാരണത്തേയും കുറിച്ച് ശരിയായ കുട്ടികൾക്ക് അറിവ് ലഭിക്കുന്നത് വളരെ വിരളമാണ്.

വിവാഹം കഴിഞ്ഞു എന്നാൽ സുരക്ഷിതം എന്നാണോ?ഇന്ത്യയിൽ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിവാഹപ്രായം (പെൺകുട്ടികൾ 18, ആൺകുട്ടികൾ- 21) നിയമപരമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ബാലവിവാഹം ഇന്നും വളരെ സജീവമാണ്. ഇന്ത്യയിൽ 27 ശതമാനം ബാലവിവാഹം നടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. അതായാത് ലൈംഗികതയെ കുറിച്ച് ഒന്നുമറിയാതെയാണ് നമ്മുടെ കുട്ടികൾ പങ്കാളിയെ സമീപിക്കുന്നത്. ഗർഭധാരണത്തെ കുറിച്ചോ ഗർഭ നിരോധന മാർഗങ്ങളെ കുറിച്ചോ ഇവർക്ക് യാതൊരു ബോധവത്കരണവും ലഭിക്കുന്നില്ല. കൂടാതെ പുരുഷാധിപത്യ സമൂഹിക വ്യവസ്ഥയിൽ പെൺകുട്ടികളുടെ കന്യകാത്വത്തിന് അനാവശ്യ പ്രാധാന്യവും നൽകുന്നു. വധുവിന്റെ കന്യകാത്വം മറ്റെന്തിനേക്കാൾ പ്രധാനപ്പെട്ടതാകുന്നു. അതിനാൽ തന്നെ പെൺകുട്ടികൾക്ക് വളരെ നേരത്തേ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടതായും അതിന് പിന്നാലെ, എത്രയും വേഗം കുഞ്ഞ് എന്ന് ആവശ്യവും അവർക്ക് മുന്നിലെത്തുന്നു.

ALSO READ: ഇന്ത്യയിലെ 91 ശതമാനം 'സിംഗിൾ' ആളുകളും പ്രണയം തേടുന്നത് മാട്രിമോണിയൽ സൈറ്റിൽ

ഇൻഡോറിലെ ഒരു ചെറുപ്പക്കാരൻ സ്വന്തം വിവാഹത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്,

"എനിക്ക് 22 വയസ്സും ഭാര്യയ്ക്ക് 18 ഉം വയസ്സുള്ളപ്പോഴാണ് വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് നാല് വർഷമായപ്പോഴേക്കും ഞങ്ങൾക്ക് മൂന്ന് കുട്ടികളായി. യഥാർത്ഥ പുരുഷന്മാർ ഗർഭനിരോധന ഉറകൾ ഉപയോഗിക്കില്ല എന്നൊക്കെയുള്ള പല അബദ്ധ ധാരണകളും എനിക്കുണ്ടായിരുന്നു. മൂന്നാമത്തെ കുഞ്ഞ് പിറന്നതോടെ ഗർഭനിരോധനത്തെ കുറിച്ച് ഭാര്യക്ക് കൗൺസിലിങ് ലഭിച്ചു. കുടുംബത്തിന്റെ സാമ്പത്തികനില തകരാതിരിക്കാൻ പിന്നീട് ഞങ്ങൾ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ചു തുടങ്ങി. വീട്ടുകാർ ഇതറിഞ്ഞാൽ വലിയ പ്രശ്നങ്ങളായിരിക്കും ഞങ്ങൾ നേരിടേണ്ടി വരിക ". - ജുനൈദ് (28)- ഇൻഡോർALSO READ: 'നഗ്‌ന ഫോട്ടോ അയച്ച് പുന്നാരം പറയുന്നതും സ്വകാര്യമായി ഒത്തു കൂടി രതിയുടെ രസം നുകരുന്നതും പ്രണയമല്ല': വൈറലായി ഒരു പ്രണയദിന പോസ്റ്റ്

പ്രണയകാലത്തുണ്ടാകുന്ന അപ്രതീക്ഷിത ഗർഭധാരണങ്ങൾ മൂലം പല ബന്ധങ്ങളും പക്വത എത്തുന്നതിന് മുമ്പേയുള്ള വിവാഹങ്ങളിലാണ് ചെന്നവസാനിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണെന്നാൽ നിങ്ങൾ വിവാഹം കഴിഞ്ഞവരോ അല്ലാത്തവരോ ആകട്ടെ, സുരക്ഷിത മാർഗങ്ങളിലൂടെയല്ലാതെയുള്ള ലൈംഗിക ബന്ധങ്ങൾ അപ്രതീക്ഷിത ഗർഭധാരണം മുതൽ എച്ച്ഐവി വരെയുള്ള ഗുരുതരമായ പല പ്രത്യാഘാതങ്ങളും നിങ്ങളുടെ ജീവിതത്തിലുണ്ടാക്കിയേക്കും.

തെറ്റിദ്ധാരണകളുടെ യൗവനകാലം

ലൈംഗികതയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യുവാക്കൾ നേരിടേണ്ടത് നിരവധിയായ പ്രശ്നങ്ങളാണ്. പലപ്പോഴും യാതൊരു ധാരണയോ പ്ലാനിങ്ങോ ഇല്ലാതെയായിരിക്കും ഇവർ 'സെക്സ്' എന്ന അവസ്ഥയിലേക്ക് ചെന്നുവീഴുന്നത്.

ഗർഭനിരോധന മാർഗങ്ങളെ കുറിച്ച് പല തെറ്റിദ്ധാരണകളുമാണ് നമ്മുടെ യുവാക്കൾക്കിടയിലുള്ളത്. ചിലർ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് കരുതുമ്പോൾ മറ്റ് ചിലർക്ക് ഇത് ഉപയോഗിക്കാനുള്ള പേടിയാണ്. ചിലർക്ക് വാങ്ങാൻ പണമില്ലാത്തതും തടസ്സമാണ്. കൂടാതെ നമ്മുടെ കുടുംബങ്ങളിൽ യുവാക്കളെ ലൈംഗികതയിൽ നിന്ന് അപക്വമായ രീതിയിൽ മാറ്റി നിർത്താനാണ് രക്ഷിതാക്കൾ ശ്രമിക്കുന്നത്. അതിനാൽ തന്നെ ലൈംഗികതയുമായി ബന്ധപ്പെട്ട എന്ത് കാര്യമാണെങ്കിലും നമ്മുടെ കുട്ടികൾ അത് മറച്ചുവെക്കാൻ ശ്രമിക്കുന്നു.

ജനസംഖ്യാ അനുപാതത്തിൽ നോക്കിയാൽ 15 നും 49 നും ഇടയിൽ പ്രായമുള്ള പകുതിയിലധികം പേരും ഗർഭനിരോധനത്തിനോ കുടുംബാസൂത്രണത്തിനോ ആധുനിക രീതികൾ ഉപയോഗിക്കുന്നില്ല. അതിനാൽ തന്നെ, 4.5 കോടി സ്ത്രീകളും യാതൊരു പ്രതിരോധ മാർഗങ്ങളും സ്വീകരിക്കുന്നില്ല.

ഒളിച്ചു കടത്തേണ്ടതല്ല ലൈംഗികത

സെക്സിനെ കുറിച്ചുള്ള അറിവില്ലായ്മയും തെറ്റിദ്ധാരണകളും നിറഞ്ഞ സമൂഹമാണ് നമ്മുടേത്. ഇവിടെ ലൈംഗിക വിദ്യാഭ്യാസം അത്യന്താപേക്ഷിതവുമാണ്. ഗർഭനിരോധന ഉറയുടെ ഉപയോഗത്തെ കുറിച്ചും വന്ധ്യംകരണത്തെ കുറിച്ചും അനേകായിരം തെറ്റിദ്ധാരണകളാണ് കുടുംബങ്ങളിലെ മുതിർന്നവർക്കുള്ളത്. ഇതുകാരണം ശരിയായ വസ്തുതകൾ കുട്ടികളിലേക്കും എത്തില്ലെന്ന് മാത്രമല്ല, ഈ അബദ്ധധാരണകളാകും അവരും മനസ്സിലാക്കി വെക്കുക.

ഗർഭനിരോധനത്തിനുള്ള പല മാർഗങ്ങൾ ഇന്ന് എളുപ്പത്തിൽ ലഭിക്കുന്നത് ചെറുപ്പക്കാരുടെ പ്രത്യേകിച്ച് പെൺകുട്ടികളുടെ സെക്ഷ്വൽ ഫ്രീഡം കൂട്ടിയിട്ടുണ്ട് എന്നാണ് സർവേകളും സാമൂഹ്യപ്രവർത്തകരും പറയുന്നത്. എന്നാൽ ഇതിൽ പക്ഷേ ഇതിൽ എതിരഭിപ്രായം ഉള്ളവരും ഉണ്ട്

ALSO READ: പ്രണയമില്ല പക്ഷേ അവരുമായി സെക്സ് വേണം; ലവ് ആൻഡ് ലസ്റ്റ് വാർ ഇതാണ്

പഴയ കാലത്തെക്കാൾ യുവാക്കൾക്കിടയിൽ ലൈംഗികതയെ കുറിച്ച് തുറന്ന സംസാരമുണ്ടാകുന്നുണ്ട്. ഇത് സ്വാഗതാർഹമായ കാര്യമാണ്. എന്നാൽ, ലൈംഗിക വിദ്യാഭ്യാസം ഏറ്റവും കൂടുതൽ ആവശ്യമായ സ്കൂളുകൾ, മതപഠന സ്ഥാപനങ്ങൾ, ഹോസ്റ്റലുകളും എല്ലാം ഇതിനോട് മുഖംതിരിഞ്ഞിരിക്കുന്ന സമീപനമാണ്. ഒളിച്ചു വെക്കേണ്ടതോ നാണിക്കേണ്ടതോ ആയ കാര്യമല്ല ലൈംഗികതയെന്ന് ഇനിയും അംഗീകരിക്കാൻ ഇവർ തയ്യാറായിട്ടില്ല.

(രചയിതാവ്- പൂജ പ്രിയംവദ)
Published by: Naseeba TC
First published: February 13, 2020, 8:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading