• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പുട്ട് ഒരു സംഭവം തന്നെയാ

gopika.gs
Updated: March 8, 2018, 10:38 PM IST
പുട്ട് ഒരു സംഭവം തന്നെയാ
gopika.gs
Updated: March 8, 2018, 10:38 PM IST
ബ്രേക്ക്ഫാസ്റ്റ് എന്നാല്‍ തലച്ചോറിനുള്ള ഭക്ഷണമെന്നാണ് പൊതുവെ പറയുന്നത്. ഒരുദിവസം മുഴുവന്‍ ഉന്മേഷവും ഊര്‍ജവും


നിലനിര്‍ത്തുവാൻ പ്രഭാതഭക്ഷണം ഒഴിവാക്കരുത്. മലയാളികളെ സംബന്ധിച്ചിടത്തോളം ബ്രേക്ക്ഫാസ്റ്റിനു ഇഡ്ഡലിയും സാമ്പാറും

ദോശയും ചമ്മന്തിയും, പുട്ടും പഴവും എന്നിങ്ങനെ പോഷകസമ്പുഷ്ടമായ നിരവധി കോമ്പിനേഷനുകളാണ് ഉള്ളത്.



ഇതില്‍ തന്നെ പുട്ടും പഴവും എന്ന കോമ്പിനേഷന് നമ്മുടെ ഭക്ഷണശീലത്തിലുള്ള പ്രാധാന്യം പലര്‍ക്കും അറിയില്ല. വെറുമൊരു നാടന്‍ഭക്ഷണം എന്നു നമ്മൾ കരുതുന്ന ഈ തകര്‍പ്പന്‍ വിഭവം ലോകത്തിലെ ഏറ്റവും ആരോഗ്യദായകമായ പ്രഭാതഭക്ഷണമാണ്.


പുട്ടിന്റെ സവിശേഷതകൾ എന്തൊക്കെ എന്നു നോക്കാം;


ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഭക്ഷണമാണ് പുട്ട്. ഇതു തന്നെയാണ് പുട്ടിന്റെ ഏറ്റവും വലിയ സവിശേഷത. എണ്ണ

ഉപയോഗിക്കാതെ പാചകം ചെയ്യുന്ന പുട്ട് കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്. ഒരുദിവസം മുഴുവന്‍


ഊര്‍ജം നിറയ്ക്കാന്‍ രാവിലെയുള്ള ഒരു കഷണം പുട്ടു മതിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ.മലയാളികളെ സംബന്ധിച്ചിടത്തോളം പഴം മാത്രമല്ല പുട്ടിന്റെ കൂട്ടുകാരന്‍. കടലക്കറി, ചെറുപയര്‍, പപ്പടം, ബീഫ്, ചിക്കന്‍


എന്നിങ്ങനെ ഒരു വിധത്തില്‍ പെട്ട കറികളെല്ലാം പുട്ടിനൊപ്പം ചേര്‍ത്തു കഴിക്കാറുണ്ട്. അരിപ്പൊടി കൂടാതെ ഗോതമ്പുപൊടി, റാഗി, റവ, മരച്ചീനിപ്പൊടി എന്നിവ കൊണ്ടും പുട്ടുണ്ടാക്കാറുണ്ട്. പുട്ടുകുറ്റി ഉപയോഗിക്കാതെ ചിരട്ട, മുളങ്കുറ്റി എന്നിവയിലും


പുട്ടുണ്ടാക്കാറുണ്ട്. ആവിയില്‍ വേവിച്ച പുട്ടുണ്ടാക്കാൻ നമ്മെ പഠിപ്പിച്ചത് വലിയ കപ്പിത്താൻ എന്നറിയപ്പെടുന്ന ക്യാപ്റ്റൻ

ഡിലനോയ് ആണെങ്കിലും പൂട്ട് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് കേരളത്തില്‍ തന്നെയാണ്.


അയല്‍ക്കാരായ ശ്രീലങ്കക്കാരും പുട്ടിന്റെ ആരാധകരാണ്. നാടന്‍ പലഹാരങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ പുട്ടുമേളകളും പുട്ട്

പ്രധാനവിഭവമായ റസ്റ്റോറന്റുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നടന്‍ ദിലീപിന്റെ 'ദേ പുട്ട്' തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്.


First published: March 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍