ആരോഗ്യകരവുമായ ഒരു മനുഷ്യ സമൂഹത്തിന്റെ അടിത്തറയാണ് സുസ്ഥിരവും ആരോഗ്യകരമായ അന്തരീക്ഷം. ഇതിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാന്‍ എല്ലാ വര്‍ഷവും ജൂലൈ 28ന് ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കുന്നു. വംശനാശത്തിന്റെ വക്കിലെത്തിയ മൃഗങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷിക്കുക എന്നതാണ് ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം.
പ്രാധാന്യം
'സന്തോഷത്തിന്റെ ആദ്യ വ്യവസ്ഥകളിലൊന്ന് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകര്‍ക്കപ്പെടരുത് എന്നതാണെന്ന് പ്രശസ്ത റഷ്യന്‍ എഴുത്തുകാരന് ലിയോ ടോള്‍സ്റ്റോയി പറഞ്ഞിട്ടുണ്ട്.
ആരോഗ്യകരമായ അന്തരീക്ഷം, സുസ്ഥിരവും ഉല്പാദനപരവുമായ ഒരു സമൂഹത്തിന്റെ അടിത്തറയാണ്. വര്‍ത്തമാന, ഭാവിതലമുറയുടെ ക്ഷേമംഉറപ്പു വരുത്തുവാന്‍ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ മാതൃ ഭൂമിയെ സംരക്ഷിക്കുന്നതിനു ആദ്യം ചെയ്യേണ്ടത് പ്രകൃതി വിഭവങ്ങളെ പരിപാലിക്കുക എന്നതാണ്. . ജലം, വായു, മണ്ണ്, ഊര്‍ജ്ജം, സസ്യങ്ങള്‍, ധാതുക്കള്‍, ജന്തുജാലങ്ങള്‍ മുതലായവെ സംരക്ഷിക്കുന്നതിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിയും.
ചരിത്രം
ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ചരിത്രവും ഉത്ഭവവും അന്യമാണെങ്കിലും ഇത് ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം നാം എങ്ങിനെ പ്രകൃതിയെ ചൂഷണം ചെയ്യുന്നുവെന്നതിനെക്കുറിച്ചുള്ള ആത്മപരിശോധന നടത്തി പ്രകൃതിയെ സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക എന്നതാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മൂലം ആഗോളതാപനം, വിവിധ രോഗങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, വര്‍ദ്ധിച്ച താപനില തുടങ്ങിയവയാണ് മനുഷ്യര്‍ നേരിടുന്നത്.
പരിസ്ഥിതി സംരക്ഷിക്കേണ്ട്ത് നമ്മുടെ ഭാവി തലമുറകള്‍ക്കു കൂടി പേണ്ടിയാണെന്നു നാം മറക്കരുത്.
വര്‍ത്തമാന, ഭാവിതലമുറയുടെ ക്ഷേമം ഉറപ്പുവരുത്താന്‍, ഉത്തരവാദിത്തമുള്ള മനുഷ്യരായ നാമെല്ലാവരും നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുന്നതിലും പങ്കാളികളാകണം.
പരിസ്ഥിതി സംരക്ഷണത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നടപ്പിലാക്കേണ്ട ചില ലളിതമായ ശീലങ്ങള്‍ ഇതാ.
പച്ചക്കറിത്തോട്ടം![]()
ഒരു വീട്ടില്‍ പച്ചക്കറിത്തോട്ടം ആരംഭിക്കുന്നത് ധാരാളം നേട്ടങ്ങള്‍ നല്കുന്നു. ഇത് പണം ലാഭിക്കാന്‍ സഹായിക്കുന്നു എന്ന് മാത്രമല്ല, ആരോഗ്യകരമായ മലിനീകരിക്കാത്ത പച്ചക്കറികളും പഴങ്ങളും വിതരണം ഉറപ്പാക്കുകയും ചെയ്യുന്നു.
സ്ഥലമില്ല എന്നതാണ് പ്രശ്നമെങ്കില്‍ വീട്ടിലെ അടുക്കളയിലോ ബാല്‍ക്കണിയിലോ ജൈവ പഴങ്ങളും പച്ചക്കറികളും നട്ടു വളര്‍ത്താം.
കാറെടുക്കാതെ ഒരു ദിവസംഡ്രൈവിംഗാണ് മലിനീകരണത്തിന്റെ ഒരു വലിയ കാരണം, എന്നാലും അതില്‍ നിയന്ത്രണം വരുത്താന്‍ ആരും ഒരുക്കമല്ല. ചെറിയ യാത്രയാണെങ്കില്‍ നടക്കുകയോ ബൈക്ക് ഉപയോഗിക്കുകയോ ചെയ്യുക. എന്നിരുന്നാലും, നിങ്ങളുടെ കാര്‍ ഉപയോഗിക്കേണ്ടതുണ്ടെങ്കില്‍, കാര്‍പൂളിംഗ് പരീക്ഷിക്കുക.
പുനരുപയോഗംഭക്ഷണം വാങ്ങിയ പാത്രങ്ങളും മറ്റും വലിച്ചെറിയുന്നതിനുപകരം, മറ്റ് സാധനങ്ങള്‍ അവയില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ അവയില്‍ നിന്ന് ഷോപീസുകള്‍ ഉണ്ടാക്കുകയോ ചെയ്യാം.
പുകവലി നിര്ത്താംപുകവലി നിങ്ങളുടെ ശരീരത്തെ മാത്രമല്ല പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നു. ഇത് അന്തരീക്ഷത്തിലേക്ക് വിഷ വായു മലിനീകരണം പുറപ്പെടുവിക്കും. കൂടാതെ, ഉപയോഗിച്ച ശേഷം ഡസ്റ്റ്ബിന്നില് കളയാതെ നിലത്ത് ഇടുമ്പോള്‍ അവശേഷിക്കുന്ന സിഗരറ്റിലെ വിഷ രാസവസ്തുക്കള്‍ മണ്ണിലേക്കും ജലപാതകളിലേക്കും ഒഴുകുന്നു, ഇത് മണ്ണിനും ജല മലിനീകരണത്തിനും കാരണമാകുന്നു.
ബാഗ് നമുക്ക് തന്നെയുണ്ടാക്കാംസാധനങ്ങള് വാങ്ങാന്‍ പോവുമ്പോള്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിനുപകരം, തുണിയി കൊണ്ടുണ്ടാക്കിയതോ പേപ്പര്‍ ബാഗോ ഉപയോഗിക്കുക. അവ പുനരുപയോഗിക്കാന്‍ കഴിയുന്നതിനാല്‍ പ്രകൃതിയെ മലിനമാക്കാതെ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
മരം നിധിയാണ്![]()
മരങ്ങള്‍ നട്ടുപിടിപ്പിക്കുക മാത്രമല്ല, അവയെ നിധി പോലെ സംരക്ഷിക്കേണ്ടതതും പ്രധാനമാണ്. എല്ലാ മാസവും ഒരു മരം നടുക, നിങ്ങളോടൊപ്പം പങ്കു ചേരാന്‍ നിങ്ങളുടെ സുഹൃത്തുക്കളെയും പ്രോത്സാഹിപ്പിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.