ടോക്സിക് റിലേഷൻഷിപ്പാണെന്ന് (Toxic Relationship) അറിഞ്ഞിട്ടും പലരും അത്തരം ബന്ധങ്ങള്‍ തുടര്ന്നുകൊണ്ടുപോകാറുണ്ട്. ഇത്തരക്കാര്‍ പ്രണയം (Love) കാരണം അന്ധരാകുകയും മറ്റ് പല സത്യങ്ങളും തിരിച്ചറിയാതെ പോകുകയുമാണ് പതിവ്. ഇത്തരം ബന്ധങ്ങള്‍ അവരുടെ മാനസികാരോഗ്യത്തെ (mental health) എങ്ങനെ ബാധിക്കുന്നുവെന്ന് അവര്‍ ചിന്തിക്കുന്നില്ല. മാത്രമല്ല ഇത്തരം പ്രണയബന്ധം തുടര്‍ന്ന് കൊണ്ടുപോകാന്‍ അവര്‍ എന്തും ചെയ്യുകയും ചെയ്യും.
പ്രണയച്ചിരുന്ന വ്യക്തിയെ (Partner) ഉപേക്ഷിക്കുക എന്നത് ഏറെ ദുഷ്ക്കരമാണ്, എന്നാല്‍ അതിലും ബുദ്ധിമുട്ടുളള കാര്യമാണ് ഒരു ടോക്സിക്ക് ബന്ധം തുടര്‍ന്ന് കൊണ്ടുപോകുന്നത്. നമ്മുടെ ജീവിതത്തില്‍ മറ്റൊരാളെ തൃപ്തിപ്പെടുത്താന്‍ ഒരിക്കലും ഉപേക്ഷിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഇതാ...
സുഹൃത്തുക്കള്‍
നിങ്ങളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന സുഹൃത്തുക്കളെ ഒരിക്കലും ടോക്സിക്ക് ബന്ധങ്ങള്‍ക്ക് വേണ്ടി ഉപേക്ഷിക്കരുത്. നിങ്ങളുടെ സുഹൃത്തുക്കളെ അവര്‍ക്ക് വേണ്ടി ഉപേക്ഷിക്കാന്‍ പറയുന്ന നിങ്ങളുടെ പങ്കാളി കൂടുതല്‍ സ്വാര്‍ത്ഥനാണെന്ന് വേണം കരുതാന്‍. അതിനാല്‍ അത്തരക്കാര്‍ നിങ്ങള്‍ക്ക് ഒരിക്കലും അനുയോജ്യരല്ല. സുഹൃത്തുക്കളും കുടുംബവുമായി സൗഹാര്‍ദ്ദപരമായി പോകുന്നതല്ല നിങ്ങളുടെ പ്രണയ ബന്ധമെങ്കില്‍ അതില്‍ നിന്നും പിന്തിരിയേണ്ട സമയമായി എന്ന് വേണം കരുതാന്‍.
സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താതിരിക്കുക
നമ്മള് ഒരു ബന്ധത്തിലായിരിക്കുമ്പോള്‍, പങ്കാളിയെ പ്രീതിപ്പെടുത്തുന്ന രീതിയിലായിരിക്കും നമ്മളില്‍ പലരും പ്രവര്‍ത്തിക്കുന്നത്. ചില സമയങ്ങളില്‍ പങ്കാളികള്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങളില്‍ നമുക്കും താല്‍പ്പര്യം ഉണ്ടെന്ന് കാണിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇതില്‍ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടാതെ സൂക്ഷിക്കുക. നമ്മള് ആരാണെന്നും എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത് എന്നും തിരിച്ചറിയാനാകാത്ത ബന്ധങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണ്. ബന്ധങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം പങ്കാളികള്‍ക്ക് പൂർണമായും വിട്ടുകൊടുക്കേണ്ടതില്ല.
ആത്മാഭിമാനം കൈവിടരുത്
നിങ്ങളുടെ പങ്കാളി നിങ്ങളോട് അനാദരവ് കാണിക്കുമ്പോൾ, ഇടയ്ക്കിടെ സ്വന്തം കംഫര്‍ട്ട് സോണുകള്‍ ഉപേക്ഷിച്ച് മറ്റാര്‍ക്കും വേണ്ടി ചെയ്യാത്ത കാര്യങ്ങള്‍ അവര്‍ക്കായി ചെയ്യുന്നവരുണ്ട്. നമ്മോടുള്ള അവരുടെ ബഹുമാനമില്ലാത്ത പെരുമാറ്റത്തെക്കുറിച്ച് പലരും ഈ സമയം ചിന്തിക്കാറില്ല. ഇതിനെതിരെ പ്രതികരിക്കാത്തവരാണ് അധികവും. അതിർവരമ്പുകൾ കടന്ന് പങ്കാളി പെരുമാറുമ്പോൾ അവരോട് അത് അവസാനിപ്പിക്കാൻ ആവശ്യപ്പെടണം. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ കണ്ണടച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയും ഒടുവിൽ നിങ്ങളുടെ മാനസികാരോഗ്യത്തെ വരെ ബാധിക്കുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം ടോക്സിക് ബന്ധത്തില്‍ നിന്ന് രക്ഷപ്പെട്ട അമ്മയുടെ വിവാഹം മകള്‍ ആഘോഷമാക്കിയത് വലിയ വാര്‍ത്തയായിരുന്നു. തന്റെ 35 കാരിയായ അമ്മയ്ക്ക് ഒരു ടോക്സിക് വിവാഹ ബന്ധം ഉണ്ടായിരുന്നെന്നും എന്നാല്‍ 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ ആ ബന്ധം ധൈര്യസമേതം ഉപേക്ഷിച്ച് പുറത്തു കടന്നെന്നും മകള്‍ വെളിപ്പെടുത്തിയിരുന്നു.താനും 16 വയസ്സുള്ള സഹോദരനും തങ്ങളുടെ ജീവിതത്തില്‍ പിതാവിന്റെ സ്ഥാനത്ത് പുതിയൊരാളെ സ്വാഗതം ചെയ്യാന്‍ ആദ്യം തയ്യാറായിരുന്നില്ലെന്നും എന്നാല്‍ പിന്നീട് മനസ്സ് മാറിയെന്നും മകള്‍ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.