• HOME
  • »
  • NEWS
  • »
  • life
  • »
  • താപനില മൈനസ് ഇരുപത്തിയേഴ് ഡിഗ്രി; തണുത്തുറഞ്ഞ തടാകത്തിൽ മുങ്ങിനിവർന്ന് യുവതി; വീഡിയോ വൈറൽ

താപനില മൈനസ് ഇരുപത്തിയേഴ് ഡിഗ്രി; തണുത്തുറഞ്ഞ തടാകത്തിൽ മുങ്ങിനിവർന്ന് യുവതി; വീഡിയോ വൈറൽ

തണുത്തുറഞ്ഞ തടാകത്തിൽ മുങ്ങി നിവർന്ന്, തടാകത്തിനു സമീപം വെച്ചിരുന്ന കപ്പ് കയ്യിലെടുത്ത്, അതിൽ നിന്നും കാപ്പി കുടിക്കുന്ന യുവതി

  • Share this:

    പല തരത്തിലുള്ള സാഹസികതകൾ ഇഷ്ടപ്പെടുന്നവർ ഉണ്ടാകാം. അത്തരത്തിൽ, തണുത്തുറഞ്ഞ വെള്ളത്തിലിറങ്ങുന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മൈനസ് ഇരുപത്തിയേഴ് ഡിഗ്രി താപനിലയിലാണ് യുവതി ഈ സാഹസികതക്ക് മുതിർന്നതെന്നും സോഷ്യൽ‍ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

    തണുത്തുറഞ്ഞ തടാകത്തിൽ മുങ്ങി നിവർന്ന്, തടാകത്തിനു സമീപം വെച്ചിരുന്ന കപ്പ് കയ്യിലെടുത്ത്, അതിൽ നിന്നും കാപ്പി കുടിക്കുന്ന യുവതിയെ ആണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. തണുത്ത വെള്ളം ഒന്നും തൊടാൻ പോലും പലരും മടിക്കുമ്പോളാണ് ഈ സാഹസം. തുടർന്ന് ഫോണെടുത്ത്, മൈനസ് ഇരുപത്തിയേഴ് ഡിഗ്രിയാണ് താപനില എന്നും കാണിക്കുന്നുണ്ട്.

    തടാകത്തിനു ചുറ്റും മഞ്ഞു മൂടിയ പ്രദേശങ്ങളാണ് കാണുന്നത്. ഈ സ്ഥലം ഏതാണെന്ന് വീഡിയോയിൽ വ്യക്തമാക്കിയിട്ടില്ല. പക്ഷേ, അൽപം അപകടരമായ സ്ഥലമാണെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

    ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വീഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ വൈറലായി. ട്വിറ്ററിൽ ഏഴ് ലക്ഷത്തിലധികം വ്യൂ ആണ് വീഡിയോക്ക് ഇതുവരെ ലഭിച്ചത്. വീഡിയോ കണ്ട് പലരും അമ്പരക്കുകയാണ്. “ഇതു കണ്ട് എന്റെ പല്ലുകൾ കൂട്ടിയിടിക്കുന്നു” എന്നാണ് ഒരാളുടെ കമന്റ്. ഈ സ്ഥലം ഏതാണന്ന് ചോദിക്കുന്നവരുമുണ്ട്. ഈ വീഡിയോ വ്യാജമാണോ അതോ എഡിറ്റ് ചെയ്തത് ആണോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്.

    പുണ്യജലത്തിൽ മുങ്ങുന്നത് നൂറ്റാണ്ടുകളായി ഇന്ത്യൻ സംസ്കാരത്തിൽ പിന്തുടരുന്ന ഒരു പാരമ്പര്യമാണ്. പുണ്യജലത്തിൽ കുളിക്കുന്നത് എല്ലാ പാപങ്ങളും കഴുകിക്കളയുമെന്ന് പറയപ്പെടുന്നു, എന്നിരുന്നാലും, തണുത്ത കാലാവസ്ഥയിൽ മുങ്ങുന്നത് ഭക്തർക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ തണുത്ത വെള്ളത്തിൽ മുങ്ങാൻ പാടുപെടുന്ന ആളുകൾക്ക് ഒരു ഡിജിറ്റൽ പരിഹാരം നിർദ്ദേശിച്ച യുവാവിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു.

    ഡിസംബർ 24 ശനിയാഴ്ച ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഓഫീസർ അവനീഷ് ശർമ ട്വിറ്ററിലൂടെയാണ് ഇയാളുടെ വീഡിയോ പങ്കുവെച്ചത്. ക്ലിപ്പിൽ, ഒരു പുണ്യനദിയുടെ അരികിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയാണ് ഇയാൾ. മറ്റുള്ളവർക്ക് 10 രൂപ നൽകിയാൽ തണുത്ത വെള്ളത്തിൽ മുങ്ങാൻ താൻ തയ്യാറാണെന്ന് ആ മനുഷ്യൻ പറയുന്നു.

    ശൈത്യകാലത്ത് കുളിക്കാനോ തണുത്ത വെള്ളത്തിൽ മുങ്ങാനോ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് മികച്ച പരിഹാരമാണെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. വിചിത്രമായ ഈ രംഗം റെക്കോർഡ് ചെയ്യുന്ന വ്യക്തി പശ്ചാത്തലത്തിൽ ചിരിക്കുന്നത് കേൾക്കാം. ഈ സീസണിലെ മികച്ച സ്റ്റാർട്ടപ്പ് ആശയം എന്ന് ക്ലിപ്പ് പങ്കിടുന്നതിനിടയിൽ ഐഎഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

    ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ഇപ്പോൾ വൈറലാണ്. നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. QR കോഡ് വഴി ഓൺലൈൻ പേയ്‌മെന്റ് ആരംഭിക്കുക, സ്ഥലം സന്ദർശിക്കാൻ കഴിയാത്ത ആളുകൾക്കും ഈ രീതി ഉപയോഗിക്കാമെന്നും ഈ സീസണിൽ മുങ്ങുന്നതിന് 100 രൂപ ഈടാക്കാമെന്നുമൊക്കയാണ് രസകരമായ കമന്റുകൾ.

    Published by:user_57
    First published: