• HOME
  • »
  • NEWS
  • »
  • life
  • »
  • Turmeric | അമിതമായാൽ മഞ്ഞള്‍ കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരം

Turmeric | അമിതമായാൽ മഞ്ഞള്‍ കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരം

മഞ്ഞള്‍ കഴിക്കുന്നത് ആരോഗ്യം സംരക്ഷിക്കുമെങ്കിലും ഇത് അധികമായി കഴിക്കുന്നത് വയറിന് അസ്വസ്ഥത, ഓക്കാനം, തലകറക്കം എന്നിവയ്ക്ക് കാരണമാകും.

  • Last Updated :
  • Share this:
    രോഗപ്രതിരോധ ശേഷി കൊണ്ടും ഔഷധ ഗുണങ്ങളാലും (medicinal) പേരു കേട്ട ഒന്നാണ് മഞ്ഞള്‍ (Turmeric). അതുപോലെതന്നെ മഞ്ഞളിന്റെ തനതായ രുചിയെ തുടര്‍ന്ന് നമ്മുടെ അടുക്കളയില്‍ ഇത് നിത്യവും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മഞ്ഞള്‍ അമിതമായി ഭക്ഷണത്തില്‍ (Food) ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് വിദഗ്ധര്‍ പറയുന്നു.

    എന്‍ഡിടിവിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, അമിതമായ അളവില്‍ മഞ്ഞള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ന്യൂട്രീഷനിസ്റ്റായ ഡോ. രൂപാലി ദത്ത പറയുന്നു.

    'മഞ്ഞള്‍ കഴിക്കുന്നത് ആരോഗ്യം സംരക്ഷിക്കുമെങ്കിലും ഇത് അധികമായി കഴിക്കുന്നത് വയറിന് അസ്വസ്ഥത, ഓക്കാനം, തലകറക്കം എന്നിവയ്ക്ക് കാരണമാകും. പ്രത്യേകിച്ച്, നിങ്ങള്‍ ഉയര്‍ന്ന അളവില്‍ മഞ്ഞള്‍ അടങ്ങിയ ഗുളികകളോ സപ്ലിമെന്റുകളോ കഴിക്കുകയാണെങ്കില്‍, ആരോഗ്യത്തിന് ഹാനികരമാണ്. അതേസമയം, മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നതിന് മിതമായ അളവില്‍ മഞ്ഞള്‍ കഴിക്കണമെന്നും അവര്‍ പറയുന്നു.

    read also: വായുമലിനീകരണവും സമ്മര്‍ദ്ദവും ആണ്‍കുട്ടികളില്‍ ഓട്ടിസത്തിന് കാരണമായേക്കാം: പഠനം

    മഞ്ഞളിന്റെ പാർശ്വഫലങ്ങൾ

    ചര്‍ദ്ദി, വയറിളക്കം:

    മഞ്ഞളില്‍ കാണപ്പെടുന്ന ഘടമാണ് കുര്‍ക്കുമിന്‍. മഞ്ഞൾ അമിതമായി കഴിക്കുന്നത് ദഹനനാളത്തെ ബാധിക്കുകയും ദഹനവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യും. ഇത് വയറിളക്കത്തിനും ചര്‍ദ്ദിക്കും ഇടയാക്കും.

    വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു:

    മഞ്ഞള്‍ അമിതമായ അളവില്‍ കഴിക്കുന്നതിലൂടെ അതില്‍ അടങ്ങിയിരിക്കുന്ന ഓക്സലേറ്റുകള്‍ വൃക്കയിലെ കല്ലുകള്‍ കൂടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

    അയണിന്റെ കുറവ്:

    വളരെയധികം മഞ്ഞള്‍ കഴിക്കുന്നത് അയണിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തും. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന മഞ്ഞളിന്റെ അളവ് ശ്രദ്ധിക്കണം. അയൺ കുറവുള്ളവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

    മഞ്ഞളിന്റെ പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കാനും അതേസമയം, ഇതിന്റെ ഗുണ ഫലങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കുന്നതിനും മിതമായ അളവില്‍ മഞ്ഞള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

    അതേസമയം, മഞ്ഞളിന് നിരവധി ഗുണഫലങ്ങളും ഉണ്ട്. മഞ്ഞള്‍ അല്‍പം ചൂടു വെള്ളത്തില്‍ ചേര്‍ത്താല്‍ അതിലെ കുര്‍കുമിന്‍ എന്ന ഘടകം സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങും. മഞ്ഞള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പല രോഗങ്ങളും ശമിപ്പിക്കുകയും ചെയ്യും. ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനത്തെയും ഇത് സഹായിക്കും.

    see also: ഇരു വാക്കിൽ ഒരു വിലാസം; വീട്ടിലെത്തിയ കത്തുമായി ബെന്യാമിൻ

    മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ട്യൂമര്‍ ഇല്ലാതാക്കാനും കാന്‍സര്‍ സെല്ലുകള്‍ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും മഞ്ഞള്‍ സഹായിക്കുന്നു.

    കോശങ്ങളെ സംരക്ഷിക്കുന്നതിനും ചര്‍മ്മം കൂടുതല്‍ ആരോഗ്യമുള്ളതാക്കാനും മഞ്ഞള്‍ ഉത്തമമാണ്. ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാനും മഞ്ഞളിന് കഴിവുണ്ട്. പ്രായക്കൂടുതല്‍ തോന്നിപ്പിക്കാതെ യുവത്വം നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു. മഞ്ഞള്‍ ഒരു ആന്റിബയോട്ടിക് മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇന്‍സുലിന്‍ കുറയ്ക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും മഞ്ഞള്‍ സഹായിക്കും.
    Published by:Amal Surendran
    First published: