• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇരവികുളം ദേശീയ ഉദ്യാനത്തില്‍ വരയാടുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന

news18
Updated: May 31, 2018, 8:58 PM IST
ഇരവികുളം ദേശീയ ഉദ്യാനത്തില്‍ വരയാടുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന
news18
Updated: May 31, 2018, 8:58 PM IST
മൂന്നാര്‍: ഇരവികുളം ദേശീയ ഉദ്യാനത്തില്‍ വരയാടുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കണക്കുകൾ. വനമേഖലയില്‍ മാത്രം 1101 വരയാടുകള്‍ ഉണ്ടെന്നാണ് പുതിയ കണക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 250 വരയാടുകളെയാണ് കൂടുതൽ കണ്ടെത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇരവികുളത്തെ രാജമലയില്‍ മാത്രമായി 69 വരയാട്ടില്‍ കുട്ടികള്‍ പിറന്നിട്ടുണ്ടെന്നാണ് കരുതുന്നത്. വരയാടുകളുടെ പ്രത്യേക സംരക്ഷണ മേഖലയാണ് ഇരവിക്കുളം ദേശീയ ഉദ്യാനം.

വേൾഡ് വൈഡ് ലൈഫ് ഫണ്ടിന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഏകദേശം 2500ഓളം വരയാടുകളാണുള്ളത്. അതുകൊണ്ട് തന്നെ ഇവയെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും വരയാടുകളെ കാണപ്പെടുന്നുണ്ട്. നിരവധി സന്ദർശകരാണ് വരയാടുകളെ കാണുവാനായി ഇരവികുളത്ത് നിത്യേന എത്തുന്നത്.

കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനമായ ഇരവികുളം 95ചതുരശ്രയടിയിലധികം വിസ്തൃതിയിലാണുള്ളത്. 31 ബ്ലോക്കുകളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് വരയാടുകൾക്കായുള്ള കണക്കെടുപ്പ് നടത്തിയത്. വരയാടുകള്‍ കൂടുതലായി കാണപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ 13 ബ്ലോക്കുകളിലും ചിന്നാര്‍ വന്യജീവി സങ്കേതം, ഷോല നാഷണല്‍ പാര്‍ക്ക്, മൂന്നാര്‍ ടെറിട്ടോറിയല്‍, മറയൂര്‍, മാങ്കുളം, കൊളുക്കുമല, മീശപ്പുലിമല എന്നിവിടങ്ങളിലെ 18 ബ്ലോക്കുകളിലുമായിരുന്നു സര്‍വ്വേ നടത്തിയത്.

ഈ വര്‍ഷമാണ് മാങ്കുളം, അടിമാലി മേഖലകളെ കണക്കെടുപ്പിനായി ഉള്‍പ്പെടുത്തിയത്. ജി പി എസ് സംവിധാനത്തോടെയായിരുന്നു സര്‍വ്വേ.

 
First published: May 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍