നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഡയബറ്റിക് റെറ്റിനോപ്പതിക്കെതിരെ പോരാട്ടത്തിനൊരൊങ്ങി ഇന്ത്യ

  ഡയബറ്റിക് റെറ്റിനോപ്പതിക്കെതിരെ പോരാട്ടത്തിനൊരൊങ്ങി ഇന്ത്യ

  NetraSuraksha

  NetraSuraksha

  • Share this:
   NetraSuraksha ഓണ്‍ലൈന്‍ സെല്‍ഫ് ചെക്ക്അപ്പ് ഇവിടെ എടുക്കുക

   ഇന്ത്യയില്‍ പ്രമേഹം നിസ്സംശയകരമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 2021-ലെ കണക്കനുസരിച്ച് ഇന്ത്യയിലെ മുതിര്‍ന്നവരില്‍ ഏകദേശം 74 ദശലക്ഷം പ്രമേഹ രോഗികള്‍ ഉണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ അറ്റ്‌ലസ് 2021 ചൂണ്ടികാണിക്കുന്നത്. ഈ കണക്ക് 2030-ഓടെ 93 ദശലക്ഷമായും 2045-ല്‍ 124 ദശലക്ഷമായും ഉയരുമെന്നും ഇത് പ്രവചിക്കുന്നു.

   പ്രമേഹത്തിന്റെ ഏറ്റവും ഭയാനകമായ സങ്കീര്‍ണതകളിലൊന്നാണ് ഡയബറ്റിക് റെറ്റിനോപ്പതി. പ്രമേഹ രോഗികളില്‍ 17% ആളുകള്‍ക്കും റെറ്റിനോപ്പതി ഉള്ളതായി എയിംസ്, ഹൈദരാബാദ് യൂണിവേഴ്സിറ്റി, നാഷണല്‍ പ്രോഗ്രാം ഫോര്‍ കണ്‍ട്രോള്‍ ഓഫ് ബ്ലൈന്‍ഡ്നെസ് ആന്റ് വിഷ്വല്‍ ഇമ്പയര്‍മെന്റ് എന്നിവ ചേര്‍ന്ന് ഇന്ത്യയിലെ 21 ജില്ലകളില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി1. ദുഷ്‌കരമായ ഒരു രോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി. പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയത്തക്ക ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല, എന്നാല്‍ ഇടയ്ക്ക് വന്ന് പോകുന്ന തരത്തില്‍ ചില ആളുകള്‍ക്ക് വായിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതായി കാണുന്നുണ്ട്. പിന്നീടുള്ള ഘട്ടങ്ങളില്‍ റെറ്റിനയിലെ രക്തക്കുഴലുകളില്‍ രക്തസ്രാവം ഉണ്ടാകുകയും ഫ്‌ലോട്ടിംഗ് സ്‌പോട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു, അങ്ങേയറ്റത്തെ ചില സാഹചര്യങ്ങളില്‍ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്യുന്നു2.

   പ്രമേഹം ശരീരത്തിലുടനീളമുള്ള രക്തക്കുഴലുകളെ തകരാറിലാക്കുമെന്നാണ് നാഷണല്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് (യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ ഭാഗം)2 പറയുന്നത്. കണ്ണിലെ രക്തക്കുഴലുകള്‍ തകരാറിലായാല്‍ അവ ലീക്ക് ആകാനോ രക്തസ്രാവം സംഭവിക്കാനോ കാരണമാകുന്നു. ചില രക്തക്കുഴലുകള്‍ തടസ്സപ്പെടുന്നു. പ്രമേഹമുള്ള 15 രോഗികളില്‍ ഒരാള്‍ക്ക് സംഭവിക്കുകയും കാഴ്ച മങ്ങുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഡയബറ്റിക് മാക്യുലര്‍ എഡിമ ബാധിക്കാനും ഡയബറ്റിക് റെറ്റിനോപ്പതി കാരണമാകുന്നു. രക്തക്കുഴലുകള്‍ അസാധാരണമായ രീതിയില്‍ റെറ്റിനയുടെ പുറത്തേക്ക് വളരാനും കണ്ണില്‍ നിന്ന് ദ്രാവകം വലിച്ചെടുക്കുന്നത് തടയാനും ഡയബറ്റിക് റെറ്റിനോപ്പതി കാരണമാകും. അന്ധതയ്ക്ക് കാരണമാകുന്ന ഒരുതരം ഗ്ലോക്കോമയും ഇത് മൂലം സംഭവിക്കുന്നു.

   2021-ല്‍ മാത്രം ഡയബറ്റിക് റെറ്റിനോപ്പതി ബാധിക്കാനിടയുള്ള 12.5 ദശലക്ഷം ആളുകളുണ്ടെന്നാണ് ഞങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

   കണക്കുകള്‍ ഭയാനകമാണെങ്കിലും ഈ രോഗം തരണം ചെയ്യാവുന്ന ഒന്നാണ്. യഥാര്‍ത്ഥത്തില്‍ പതിവായി നേത്രപരിശോധന നടത്തിയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലൂടെയും ഡയബറ്റിക് റെറ്റിനോപ്പതി പൂര്‍ണ്ണമായും തടയാവുന്നതാണ്. നിരവധി രാജ്യങ്ങളില്‍ ചിട്ടയോടുകൂടിയ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇന്ന് യുകെയില്‍ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ആളുകളില്‍ അന്ധതയ്ക്കുള്ള പ്രധാന കാരണം ഡയബറ്റിക് റെറ്റിനോപ്പതിയല്ല. യഥാര്‍ത്ഥത്തില്‍ വെയില്‍സില്‍ പതിവായുള്ള പരിശോധന നടപ്പിലാക്കിയതിന് ശേഷം വെറും 8 വര്‍ഷത്തിനുള്ളില്‍ കാഴ്ചാ വൈകല്യമുള്ള പുതിയ ആളുകളുടെ എണ്ണത്തില്‍ 40% മുതല്‍ 50% വരെ കുറവ് രേഖപ്പെടുത്തി3.

   ഈ രോഗത്തെ ചെറുക്കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ കമ്മ്യൂണിറ്റി, വിദഗ്ദ്ധ സംഘം, പോളിസി മേക്കര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് ഫലപ്രദമായ സഹകരണത്തിനും അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമായി പരിശ്രമിക്കുന്ന Novartis-മായി ചേര്‍ന്ന് 'Netra Suraksha' - ഡയബറ്റിസിനെതിരെ ഇന്ത്യ എന്ന സംരംഭം Network18 ആരംഭിച്ചത് ഇതുകൊണ്ടാണ്. തുടര്‍ച്ചയായ റൗണ്ട് ടേബിള്‍ ചര്‍ച്ചകളിലൂടെ ഈ പദ്ധതി 2021 നവംബര്‍ 27-ന് ആരംഭിച്ചു. ചര്‍ച്ചകളില്‍ ആദ്യത്തേത്ത് അന്നേദിവസം CNN News18 TV-യില്‍ സംപ്രേഷണം ചെയ്തു. YouTube, News18.com, https://www.facebook.com/cnnnews18/ എന്നിവയിലും നിങ്ങള്‍ക്ക് കാണാവുന്നതാണ്. രോഗനിര്‍ണ്ണയം, സമയോചിതമായ പ്രതിരോധം, ലഭ്യമായ ചികിത്സകള്‍ എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുന്നത്. ശേഷം വരുന്ന ആഴ്ചകളില്‍ 2 റൗണ്ട്‌ടേബിള്‍ സെഷനുകള്‍ കൂടി നടക്കും. രോഗത്തിന്റെ വിവിധ വശങ്ങളെകുറിച്ച് പ്രതിപാദിക്കുകയും പ്രമേഹമുള്ള രോഗികളെ സ്വയം പരിപാലിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിശദീകരണ വീഡിയോകളും ലേഖനങ്ങളും ഞങ്ങള്‍ ഉപയോഗിക്കുന്നതാണ്.

   ഈ വിവരങ്ങള്‍ ആളുകളിലേയ്ക്ക് എത്തിച്ചും വളരെ എളുപ്പത്തില്‍ ഈ രോഗം നിയന്ത്രിക്കാനാകുമെന്ന് അവബോധം സൃഷ്ടിച്ചും ഈ ഭയാനകമായ കണക്കുകള്‍ കുറച്ച് കൊണ്ടുവരാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു.

   ഏറ്റവും പ്രധാനപ്പെട്ട സംഭവമെന്തെന്നാല്‍ ഇന്ന് നിങ്ങള്‍ ഇന്ത്യയിലെ നഗരങ്ങളിലാണ് ജീവിക്കുന്നതെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, പ്രിയപ്പെട്ടവര്‍ എന്നിവരില്‍ ഒരാള്‍ പ്രമേഹ രോഗിയായിരിക്കും എന്നതാണ്. ഈ സംരംഭത്തെക്കുറിച്ച് അവരെ അറിയിക്കുക (അല്ലെങ്കില്‍ ഈ ലേഖനം ഷെയര്‍ ചെയ്യുക!) ഒപ്പം അവരുടെ കണ്ണുകള്‍ അവസാനമായി എപ്പോഴാണ് പരിശോധിച്ചത് എന്നും ചോദിക്കുക. അത് കുറച്ച് മാസങ്ങളില്‍ കൂടുതലായെങ്കില്‍ അവരോട് ഇതില്‍ (Hyperlink) ഡയബറ്റിക് റെറ്റിനോപ്പതി സെല്‍ഫ് ചെക്കപ്പ് നടത്താനും വളരെ ലളിതവും വേദനയില്ലാത്തതുമായ നേത്ര പരിശോധനയ്ക്കായി ഡോക്ടറെ സന്ദര്‍ശിക്കാനും അവശ്യപ്പെടുക.

   ഇതേ പ്രശ്‌നം നിങ്ങള്‍ക്കുമുണ്ടെങ്കില്‍ നിങ്ങളും ഈ ടെസ്റ്റിന് വിധേയരാകുക. രോഗം നിര്‍ണ്ണയിക്കപ്പെടാത്ത 39.3 ദശലക്ഷം പ്രമേഹരോഗികള്‍ ഇന്ത്യയിലുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ അറ്റ്ലസ് 2021-ന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്3. അത്തരം കണക്കുകളിലെ മറ്റൊരു സംഖ്യയാകാന്‍ നിങ്ങളെ അനുവദിക്കരുത്. Netra Suraksha സംരംഭത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി News18.com ഫോളോ ചെയ്യുക, ഒപ്പം ഡയബറ്റിക് റെറ്റിനോപ്പതിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ പങ്ക് ചേരാന്‍ തയ്യാറെടുക്കുക.
   https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/diabetic-retinopathy-

   IDF Atlas, International Diabetes Federation, 10th edition, 2021
   Published by:Naseeba TC
   First published:
   )}