നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഇന്ത്യ ഏറ്റവും മലിനീകരണമുള്ള ലോകത്തെ രണ്ടാമത്തെ രാജ്യം; ഇതുമൂലം ഇന്ത്യക്കാരുടെ ആയുസിൽ 5.2 വർഷം കുറഞ്ഞു

  ഇന്ത്യ ഏറ്റവും മലിനീകരണമുള്ള ലോകത്തെ രണ്ടാമത്തെ രാജ്യം; ഇതുമൂലം ഇന്ത്യക്കാരുടെ ആയുസിൽ 5.2 വർഷം കുറഞ്ഞു

  ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം വാർഷിക ശരാശരി മലിനീകരണ തോത് കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങൾ അധിവസിക്കുന്നത്. അതായത് ഇന്ത്യയിലെ ഏറ്റവും മോശം അന്തരീക്ഷവായു ഉള്ള സ്ഥലങ്ങളിലാണ് 84 ശതമാനം പേരും ജീവിക്കുന്നത്.

  air-pollution

  air-pollution

  • Share this:
   രാകാ മുഖർജി

   ഇന്ത്യയിൽ, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയിൽ സീസണുകളെക്കുറിച്ച് ഒരു തമാശയുണ്ട്. വേനൽ, മൺസൂൺ, പിന്നെ മലിനീകരണ കാലം. ഈ തമാശ അൽപ്പം കടന്നതാണെങ്കിലും ഒരു കയ്പ്പേറിയ യാഥാർഥ്യമാണ്. ശൈത്യകാലത്ത്, ഇന്ത്യയിലെ മലിനീകരണം റോക്കറ്റ് പോലെ കുതിച്ചുയരുന്നു, ഓരോ വർഷം കഴിയുന്തോറും അത് കൂടുതൽ വഷളാകുന്നു.

   ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം വാർഷിക ശരാശരി മലിനീകരണ തോത് കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങൾ അധിവസിക്കുന്നത്. അതായത് ഇന്ത്യയിലെ ഏറ്റവും മോശം അന്തരീക്ഷവായു ഉള്ള സ്ഥലങ്ങളിലാണ് 84 ശതമാനം പേരും ജീവിക്കുന്നത്.

   ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ എയർ ക്വാളിറ്റി ലൈഫ് ഇൻഡെക്സ് എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, അന്തരീക്ഷ മലിനീകരണം മൂലം ശരാശരി ഇന്ത്യക്കാരന് ആയുസിൽ 5.2 വർഷം നഷ്ടപ്പെടുന്നു.

   ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മലിനീകരണം. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശത്തേക്കാൾ 11 മടങ്ങ് കൂടുതലാണ് അവിടുത്തെ മലിനീകരണം. ഇത് ഇങ്ങനെ തുടരുകയാണെങ്കിൽ അവിടുത്തെ ജനങ്ങളുടെ ആയുർദൈർഘ്യത്തിൽ 10.3 വർഷം കുറയും.

   ഡൽഹി, കൊൽക്കത്ത പോലെയുള്ള മഹാനഗരങ്ങളിൽ താമസിക്കുന്നവർക്കും അന്തരീക്ഷ മലിനീകരണം കാരണം എട്ട് വർഷത്തിലധികം ആയുസ്സ് നഷ്ടപ്പെടുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

   രാജ്യത്തെ അന്തരീക്ഷ മലിനീകരണം കാലക്രമേണ കുത്തനെ വർദ്ധിച്ചു. 1998 മുതൽ, ശരാശരി വാർഷിക കണികാ മലിനീകരണം 42 ശതമാനമാണ് വർദ്ധിച്ചത്. ഇത് ആ വർഷങ്ങളിൽ ഒരാളുടെ ശരാശരി ആയുസ് 1.8 വർഷം കുറച്ചു.

   കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൌൺ ഏർപ്പെടുത്തിയത് മലിനീകരണ തോത് ഗണ്യമായി കുറയുന്നതിന് കാരണമായി.

   കോവിഡ് -19 ലോക്ക്ഡൌൺ അഞ്ച് ഇന്ത്യൻ നഗരങ്ങളായ ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ അപകടകരമായ വായു മലിനീകരണം 54 ശതമാനം വരെ കുറഞ്ഞു. 630 പേരെ അകാല മരണത്തിൽ നിന്ന് ഇതു രക്ഷിച്ചുവെന്ന് വിദഗ്ദ്ധർ പറയുന്നു.

   നിലവിലെ ലോക്ക്ഡൌൺ സാഹചര്യം, നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചും നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾക്ക് സാധ്യതകൾ തുറന്നിടുന്നതാണ്.

   ലോക്ക്ഡൌൺ രാജ്യമാകെ ചെറിയ ആശ്വാസം നൽകിയെങ്കിലും രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ ആഘാതം വളരെ വലുതാണ്. മാർച്ച് 25 മുതൽ കർശനമായ കോവിഡ്-19 ലോക്ക്ഡൌൺ ഉണ്ടായിരുന്നിട്ടും 2020 ആദ്യ പകുതിയിൽ നൂറുകണക്കിന് ആളുകൾ മരണപ്പെടുന്നതിന് ഡൽഹിയിലെ മലിനീകരണം കാരണമായി.
   TRENDING:സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി[NEWS]യുഎസില്‍ മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി[NEWS]കരോലിയും റൂബിയും ഉമ്മുക്കുൽസു എന്ന പുള്ളിമാനും; വാളയാർ മാൻപാർക്കിലെ കഥ[NEWS]
   അന്തരീക്ഷ മലിനീകരണം മൂലം കഴിഞ്ഞ ആറ് മാസത്തിനിടെ ഡൽഹിക്ക് വാർഷിക ജിഡിപിയുടെ 5.8 ശതമാനത്തിന് തുല്യമായ 26,230 കോടി രൂപ നഷ്ടമായി.

   ലോകത്തെ 28 പ്രധാന നഗരങ്ങളിലുടനീളമുള്ള ജിഡിപിയെ അന്തരീക്ഷ മലിനീകരണം സ്വാധീനിച്ചതിൽ ഏറ്റവും ഉയർന്ന സാമ്പത്തിക ചെലവ് കൂടിയാണിത്. എന്നിരുന്നാലും, മലിനീകരണത്തെ പ്രതിരോധിക്കാൻ ഇന്ത്യയും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നു.

   2019 ൽ കേന്ദ്ര സർക്കാർ “മലിനീകരണത്തിനെതിരായ യുദ്ധം” പ്രഖ്യാപിക്കുകയും ദേശീയ ശുദ്ധവായു പദ്ധതി (എൻ‌സി‌എപി) പ്രഖ്യാപിക്കുകയും ചെയ്തു. 2024 ഓടെ 2017 ലെ ലെവലിനെ അപേക്ഷിച്ച് കണികാ മലിനീകരണം 20-30 ശതമാനം കുറയ്ക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
   Published by:Anuraj GR
   First published:
   )}