• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സന്തോഷമില്ലാതെ ഇന്ത്യക്കാര്‍ : സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ദരിദ്ര രാഷ്ട്രങ്ങളെക്കാള്‍ പിന്നില്‍

നേരത്തെ 122 സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 133 സ്ഥാനത്താണ് ഇടം നേടിയിരിക്കുന്നത്

news18
Updated: April 2, 2018, 9:25 PM IST
സന്തോഷമില്ലാതെ ഇന്ത്യക്കാര്‍ : സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ദരിദ്ര രാഷ്ട്രങ്ങളെക്കാള്‍ പിന്നില്‍
നേരത്തെ 122 സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 133 സ്ഥാനത്താണ് ഇടം നേടിയിരിക്കുന്നത്
news18
Updated: April 2, 2018, 9:25 PM IST
 

ആഗോള സന്തോഷ സൂചികാപട്ടികയില്‍ ഇന്ത്യ താഴോട്ട്. തീവ്രവാദം രൂക്ഷമായ പാകിസ്ഥാനും ദാരിദ്രരാജ്യമായ നേപ്പാളും വരെ പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്നിലാണ്. യുണൈറ്റഡ് നേഷന്‍സ് പുറത്തിറക്കിയ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിനൊന്ന് റാങ്കുകളാണ് താഴോട്ട് പോയിരിക്കുന്നത്. നേരത്തെ 122 സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 133 സ്ഥാനത്താണ് ഇടം നേടിയിരിക്കുന്നത്. സാര്‍ക് രാജ്യങ്ങളില്‍ പെട്ട പാകിസ്ഥാന്‍ അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 75-ാം സ്ഥാനത്താണ്. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ യഥാക്രമം 101,97,115,116 സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്.

രാജ്യങ്ങളിലെ ജിഡിപി, സാമൂഹിക പിന്തുണ, ആയുര്‍ ദൈര്‍ഘ്യം, സാമൂഹ്യ സ്വാതന്ത്ര്യം, സാമൂഹിക സ്ഥിരതയും പിന്തുണയും, അഴിമതിരാഹിത്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് യുഎന്‍ സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റെ് സൊല്യൂഷന്‍സ് ആഗോള സന്തോഷ സൂചികാ പട്ടിക തയ്യാറാക്കിയത്. ഫിന്‍ലാന്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടം നേടിയ രാജ്യം. കടുത്ത ശൈത്യത്തെ അവഗണിച്ചും സുരക്ഷ, സൗജന്യ ആരോഗ്യസംരക്ഷണം, ശിശുസംരക്ഷണം, മികച്ച വിദ്യാഭ്യാസം തുടങ്ങി ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഫിന്‍ലാന്‍ഡിനെ പട്ടികയില്‍ ആദ്യ സ്ഥാനത്തെത്തിച്ചത്. ഇത് കൂടാതെ അഭയാര്‍ത്ഥികളോടുള്ള മനോഭാവവും അഭയാര്‍ത്ഥികളുടെ അഭിപ്രായവും ഈ വര്‍ഷം മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ഫിന്‍ലന്‍ഡിന് അനുകൂലമാവുകയായിരുന്നു. 156 രാജ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പട്ടികയില്‍ മുന്‍വര്‍ഷത്തില്‍ ഒന്നാമതായിരുന്ന നോര്‍വെയെ പിന്തളളിയാണ് ഫിന്‍ലാന്‍ഡ് ഒന്നാമതെത്തുന്നത്. ഡെന്‍മാര്‍ക്കാണ് മൂന്നാം സ്ഥാനത്ത്.

ലോക സന്തോഷ ദിനമായ മാര്‍ച്ച് 20ന് മുന്നോടിയായാണ് ഐക്യരാഷ്ട്രസഭ പട്ടിക പ്രസിദ്ധീകരിച്ചത്. സന്തോഷ ദിനമെന്ന ആശയം കൊണ്ടുവന്നത് ഭൂട്ടാനാണ്. 2011ല്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി സന്തോഷ ദിനമെന്ന ആശയം ഐക്യരാഷ്ട്ര സഭയോട് പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കാനും ലോക സന്തോഷ ദിനം ആചരിക്കാനും ഐക്യരാഷ്ട്രസഭ ഒരുങ്ങിയത്

 

 

 

 
First published: March 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍