HOME » NEWS » Life » INDIAN ANTS CAPABLE OF CONTRACTING THE BRAIN KNOW ABOUT JUMPING ANTS JK

തലച്ചോറ് സങ്കോചിപ്പിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ ഉറുമ്പുകള്‍; ജമ്പിങ് ആന്റുകളെക്കുറിച്ച് അറിയാം

ലോകത്തെ ജീവിവർഗങ്ങളിൽ ചിലതിന് അവയുടെ തലച്ചോറിന്റെ വലിപ്പം മാറ്റാൻ ശേഷിയുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ?

News18 Malayalam | news18-malayalam
Updated: April 16, 2021, 5:33 PM IST
തലച്ചോറ് സങ്കോചിപ്പിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ ഉറുമ്പുകള്‍; ജമ്പിങ് ആന്റുകളെക്കുറിച്ച് അറിയാം
Representative image
  • Share this:
ലോകത്തെ ജീവിവർഗങ്ങളിൽ ചിലതിന് അവയുടെ തലച്ചോറിന്റെ വലിപ്പം മാറ്റാൻ ശേഷിയുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത് അവയിൽ ചിലതിന് തലച്ചോറിന്റെ വലിപ്പം പഴയതുപോലെ പുനഃക്രമീകരിക്കാനും കഴിയും എന്നാണ്. ഇന്ത്യൻ ജമ്പിങ് ആൻറ് എന്നറിയപ്പെടുന്ന വിഭാഗം ഉറുമ്പ് ഇതിന് ഉദാഹരണമാണ്. രാജ്ഞിയുടെജീവിതകാലത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട ഉറുമ്പുകൾ ആ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞാലും അവയുടെ കോളനികൾ നിലനിൽക്കുന്നു. എന്നാൽ, ഈ പ്രക്രിയയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ, രാജ്ഞിയുടെചുമതല ജോലിക്കാരായ ഉറുമ്പുകൾ ഏറ്റെടുത്തതിന് ശേഷം അവയുടെ തലച്ചോറ് സങ്കോചിക്കുകയും അണ്ഡാശയങ്ങൾ വികസിച്ച് പ്രജനനം നടത്താൻ ആരംഭിക്കുകയുംചെയ്യുന്നു എന്നതാണ്.


രാജ്ഞിയുടെചുമതലകൾ നിറവേറ്റിയതിനുശേഷം ജോലിക്കാരായ ഈ ഉറുമ്പുകൾക്ക് തങ്ങളുടെ പഴയ ശാരീരികാവസ്ഥ വീണ്ടെടുക്കാനും കഴിയും. ലാർവയുടെ രൂപത്തിൽ ജീവിതഘട്ടം തുടങ്ങുമ്പോൾ തന്നെ ഒരു ഉറുമ്പ് രാജ്ഞിയാകുമോ ജോലിക്കാരനാകുമോ എന്ന കാര്യം നിർണയിക്കപ്പെട്ടിട്ടുണ്ടാകും. ശരിയായ ഹോർമോണുകൾ ഉള്ളവരും പോഷകസമൃദ്ധമായ ശരീരമുള്ളവരുമായ ഉറുമ്പുകളാണ്രാജ്ഞിയായി തിരഞ്ഞെടുക്കപ്പെടുക. മറ്റുള്ളവർ ജോലിക്കാർ എന്ന നിലയിൽ തങ്ങളുടെ കർത്തവ്യം നിർവഹിക്കും. ഇന്ത്യൻ ജമ്പിങ് ആന്റുകളുടെ കാര്യത്തിൽ ഈ പ്രക്രിയകളിൽ വലിയ വ്യത്യാസമുണ്ട്.


വൃത്തിയാക്കൽ, കുഞ്ഞുറുമ്പുകളെപരിപാലിക്കൽ, ഭക്ഷണം തേടൽ തുടങ്ങിയവയാണ് ജോലിക്കാരായ ഉറുമ്പുകളുടെ പ്രധാന ചുമതലകൾ. രാജ്ഞിയുടെജീവിതകാലത്തിന്ശേഷം സാധാരണ ഉറുമ്പുകളുടെ കോളനികൾ തകരുമെങ്കിൽ ഇന്ത്യൻ ജമ്പിങ് ആന്റുകളുടെ കോളനികൾ അനന്തമായി നിലനിൽക്കാൻ ശേഷിയുള്ളവയാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.


കൃത്യമായ തൊഴിൽ വിഭജനത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക ജീവിതമാണ് ഉറുമ്പുകൾക്കും മറ്റു ചില പ്രാണികൾക്കും ഉള്ളത്. ഫെറോമോണുകൾ പുറപ്പെടുവിക്കുന്നതിലൂടെ പ്രത്യുൽപ്പാദനം നടത്തുക എന്ന ഉത്തരവാദിത്തംമാത്രമാണ് രാജ്ഞിയായഉറുമ്പിനുള്ളത്. രസകരമായ മറ്റൊരു വസ്തുത മറ്റു പെൺ ഉറുമ്പുകൾക്ക് മുട്ടയിടാൻ അനുവാദമില്ല എന്നതാണ്.


പൂർണമായി വളർച്ചയെത്തിയ ഘട്ടത്തിലും മാറ്റങ്ങൾക്ക് വിധേയമാകാനുള്ള ഇന്ത്യൻ ജമ്പിങ് ആന്റ്സിന്റെ കഴിവ് സവിശേഷമാണെന്നും അത് അവയെക്കുറിച്ചുള്ള പഠനം കൂടുതൽ രസകരമാക്കിത്തീർക്കുന്നു എന്നും യു എസിലെ കെന്നെസോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ  ഗവേഷകനായ ഡോ. ക്ലിന്റ് പെനിച്ച് പറയുന്നു.


ഉറുമ്പുകളിലെചാട്ടക്കാരൻ എന്നാണ് പൊതുവെ ഇന്ത്യൻ ജമ്പിങ് ആന്റ്സിനെവിശേഷിപ്പിക്കാറുള്ളത്.വെറും രണ്ടു സെന്റീമീറ്ററിൽ താഴെ മാത്രം നീളമുള്ള ഈ ഉറുമ്പുകൾക്ക് ഒറ്റച്ചാട്ടത്തിന് പത്തു സെന്റീമീറ്റർ അകലെ എത്താനാവും. കാലുകളിലെ പ്രത്യേക മസിലുകളാണ് ജമ്പിങ് ആന്റിന് ഈ കഴിവു കൊടുക്കുന്നത്.


ലോകത്ത് ഇതുവരെ 11,800ൽ പരം വിവിധ വംശങ്ങളിൽ പെടുന്ന ഉറുമ്പുകളെതിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വംശവൈവിദ്ധ്യത്തിൽ ഭൂരിഭാഗവും കാണപ്പെടുന്നത് ഭൂമധ്യരേഖാ പ്രദേശത്താണ്. ചിട്ടയായ സാമൂഹികജീവിതംനയിക്കുന്ന ഉറുമ്പുകളുടെ കോളനിയിൽ നൂറു മുതൽ ലക്ഷക്കണക്കിനു വരെ ഉറുമ്പുകളെ കണ്ടുവരാറുണ്ട്.


Keywords: Ants, Indian Jumping Ants, Insects, Research

ഉറുമ്പ്, ഇന്ത്യൻ ജമ്പിങ് ആന്റ്, പ്രാണികൾ, ഗവേഷണം

Published by: Jayesh Krishnan
First published: April 16, 2021, 3:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories