• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പെൺകുഞ്ഞിന്റെ ചേലാകർമ്മത്തിനെന്ന് സംശയം; ഇന്ത്യൻ കുടുംബത്തിന് നാട്ടിലേക്ക് പോകാൻ വിലക്കേർപ്പെടുത്തി യു.കെ

ഒരിക്കലും അംഗീകരിക്കാനാകാത്ത ഒരു കാര്യമാണിതെന്ന് വ്യക്തമാക്കിയാണ് ചേലാകർമ്മസംരക്ഷണ ഉത്തരവിലൂടെ പെൺകുഞ്ഞിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടത്.

news18
Updated: March 7, 2018, 5:36 PM IST
പെൺകുഞ്ഞിന്റെ ചേലാകർമ്മത്തിനെന്ന് സംശയം; ഇന്ത്യൻ കുടുംബത്തിന് നാട്ടിലേക്ക് പോകാൻ വിലക്കേർപ്പെടുത്തി യു.കെ
ഒരിക്കലും അംഗീകരിക്കാനാകാത്ത ഒരു കാര്യമാണിതെന്ന് വ്യക്തമാക്കിയാണ് ചേലാകർമ്മസംരക്ഷണ ഉത്തരവിലൂടെ പെൺകുഞ്ഞിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടത്.
news18
Updated: March 7, 2018, 5:36 PM IST
ലണ്ടൻ : ഇന്ത്യൻ കുടുംബത്തിന് നാട്ടിലേക്ക് പോകാൻ വിലക്കേർപ്പെടുത്തി യു.കെ. ഇവരുടെ രണ്ട് വയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ ചേലാകർമ്മം നടത്തുന്നതിനായാണ് ഇന്ത്യയിലേക്ക് പോകുന്നതെന്ന സംശയത്തെ തുടർന്നാണ് യു.കെ കോടതി ഇവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.കുഞ്ഞിന്റെ മുതിർന്ന മൂന്ന് സഹോദരങ്ങൾ ഇതുപോലെ ചേലാകർമ്മത്തിന് വിധേയരായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഈ കുഞ്ഞിനെയും അതിനായാണ് നാട്ടിലേക്ക് കൊണ്ടു പോകുന്നതെന്നാണ് സംശയിക്കുന്നതെന്നുമാണ് പരാതി ഉന്നയിച്ച സാമൂഹ്യ പ്രവർത്തകർ പറയുന്നത്.

സ്ത്രീ ചേലാകർമ്മത്തിന് ബ്രിട്ടൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒരിക്കലും അംഗീകരിക്കാനാകാത്ത ഒരു കാര്യമാണിതെന്ന് വ്യക്തമാക്കിയാണ് ചേലാകർമ്മസംരക്ഷണ ഉത്തരവിലൂടെ പെൺകുഞ്ഞിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടത്. മതപരവും സാംസകാരികവുമായ സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ട് കുട്ടിയുടെ മാതാവ് ഇത്തരം ചടങ്ങുകൾക്ക് കൂട്ടു നിൽക്കും. അവരുടെ ജൻമനാട്ടിൽ ഈ സംസ്‌കാരം സമ്മർദ്ദം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

മൂന്ന് വർഷം മുൻപാണ് ബ്രിട്ടനിൽ ചേലാകർമ്മ സംരക്ഷണ നിയമം നടപ്പിലാക്കുന്നത്. നിയമം അനുസരിച്ച് ഇത്തരം ആചാരങ്ങൾ ശ്രദ്ധയിൽപെട്ടാൽ പോലീസിനും മറ്റ് തദ്ദേശ അധികാരികൾക്കും തടയാൻ അധികാരമുണ്ട്. അത് മറികടന്ന് ചടങ്ങിനായി കുട്ടികളെ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചാൽ പാസ്‌പോർട്ട് പിടിച്ചുവയ്ക്കൽ ഉൾപ്പെടെയുള്ള നിയമനടപടികളും മതാപിതാക്കൾ നേരിടേണ്ടി വരും.

 
First published: March 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍