• HOME
 • »
 • NEWS
 • »
 • life
 • »
 • Vacation | അവധി ആഘോഷത്തിന് ഇന്ത്യക്കാർക്ക് പോകാനിഷ്ടം ബീച്ചുകളിലും മലനിരകളിലും; സർവേ പറയുന്നത്

Vacation | അവധി ആഘോഷത്തിന് ഇന്ത്യക്കാർക്ക് പോകാനിഷ്ടം ബീച്ചുകളിലും മലനിരകളിലും; സർവേ പറയുന്നത്

മുമ്പ്, യാത്രകളെ ഒഴിവുസമയത്തെ വിനോദമായാണ് ആളുകള്‍ കണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ ജനങ്ങൾ അതിനെ ഒരു ചികിത്സ കൂടിയായാണ് കണക്കാക്കുന്നത്.

 • Share this:
  കോവിഡ് 19 (Covid 19) ഏറ്റവുമധികം ബാധിച്ചത് ലോകത്തെ ടൂറിസം (Tourism) മേഖലയെയാണ്. വലിയ ആഘാതം തന്നെയാണ് മഹാമാരി (Pandemic) സൃഷ്ടിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ആളുകള്‍ വീടുകളില്‍ തന്നെ കഴിയുകയായിരുന്നു. ഇപ്പോള്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ പലയിടങ്ങളിലും കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കാന്‍ തുടങ്ങി.

  അതിനാല്‍, ആളുകള്‍ അവധിക്കാലം (Vacation) ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്ഥിതിഗതികള്‍ ഏതാണ്ട് സാധാരണ നിലയിലായതിനാല്‍ ഈ വര്‍ഷത്തെ ആളുകളുടെ യാത്രാ പാറ്റേണുകൾ അറിയാൻ ട്രാവല്‍ വെബ്സൈറ്റ് Booking.com ഒരു സര്‍വേ നടത്തുകയുണ്ടായി.

   Also Read- പൂക്കളുടെ താഴ‍്‍വര ജൂൺ 1 മുതൽ സഞ്ചാരികൾക്കായി തുറക്കും; ട്രെക്കിങ് എവിടെ മുതൽ

  ഇന്ത്യക്കാരായ ആയിരം പേർക്കിടയിലാണ് സര്‍വേ നടത്തിയത്. ഈ വര്‍ഷം തങ്ങളുടെ സാമ്പത്തിക ശേഷിയുമായി പൊരുത്തപ്പെടുന്ന ഏത് യാത്രാ പ്ലാനും തിരഞ്ഞെടുക്കാന്‍ തയ്യാറാണെന്നാണ് സര്‍വേയിൽ പങ്കെടുത്തവർ വെളിപ്പെടുത്തിയത്. മുമ്പ്, യാത്രകളെ ഒഴിവുസമയത്തെ വിനോദമായാണ് ആളുകള്‍ കണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ ജനങ്ങൾ അതിനെ ഒരു ചികിത്സ കൂടിയായാണ് കണക്കാക്കുന്നത്. യാത്രകള്‍ വെറും വിനോദമല്ലെന്നും തങ്ങളുടെ മാനസികവും വൈകാരികവുമായ ക്ഷേമത്തിന് അത് സഹായിക്കുന്നുണ്ടെന്നും 84 ശതമാനം പേരും വെളിപ്പെടുത്തിയിട്ടുണ്ട്.

  Also Read- വിദേശ യാത്ര നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോർട്ട് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  മഹാമാരിയുടെ സമയത്ത് ആളുകള്‍ വര്‍ക്ക് ഫ്രം ജോലികളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയിരുന്നു. ഇന്ത്യയില്‍ രണ്ട് വര്‍ഷക്കാലം അത്തരമൊരു സംസ്‌കാരമാണ് വളര്‍ന്നുവന്നത്. ഒരേ മുറിയില്‍ തന്നെയിരുന്ന് ജോലി ചെയ്യുന്നതിന്റെ അസ്വസ്ഥത ഒഴിവാക്കാന്‍ ആളുകള്‍ അവരുടെ ലാപ്‌ടോപ്പുമായി അവധിക്കാലം ആഘോഷിക്കാന്‍ പോയി. യാത്ര പോയ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യാനും തുടങ്ങി.

  എന്നാൽ, ഇപ്പോള്‍ കാര്യങ്ങള്‍ സാധാരണ നിലയിലായിരിക്കുകയാണ്. 77 ശതമാനം യാത്രക്കാരും ഇപ്പോൾ യാത്രാ സമയത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല. പഴയതുപോലെ തൊഴിലും ജീവിതവും ആരോഗ്യകരമായ രീതിയിൽ ബാലന്‍സ് ചെയ്യാനും അവര്‍ ആഗ്രഹിക്കുന്നു.

  Also Read- വിവാഹമോചനത്തിന്റെ അനന്തരഫലങ്ങള്‍ കുട്ടികളെ ബാധിക്കുന്നോ? ദാമ്പത്യപ്രശ്‌നങ്ങള്‍ എങ്ങനെ നേരിടാം?

  ഗോവ, മണാലി, ഋഷികേശ്, ഊട്ടി, ശ്രീനഗര്‍ എന്നീ സ്ഥലങ്ങളാണ് ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ ട്രാവൽ സ്പോട്ടുകളെന്ന് സര്‍വേയില്‍ കണ്ടെത്തി. വേനല്‍ക്കാലത്തെ കഠിനമായ ചൂടിനെ മറികടക്കാന്‍, യാത്രക്കാര്‍ ഒരു ബീച്ച് സിറ്റിയിലേക്കോ തണുപ്പുള്ള മലനിരകളിലേക്കോ പോകാനാണ് ആഗ്രഹിക്കുന്നത്. ഇത് മാത്രമല്ല, ഇന്ത്യയില്‍ നിന്ന് വീണ്ടും അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതോടെ നിരവധി പേർ ലണ്ടന്‍, പാരീസ്, ദുബായ്, ടൊറന്റോ, ആംസ്റ്റര്‍ഡാം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും പദ്ധതിയിടുന്നുണ്ട്.

  ഈ വര്‍ഷം വിദേശരാജ്യങ്ങളിൽ നിന്ന് വലിയ തോതില്‍ യാത്രക്കാർ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. പ്രധാനമായും ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന വിദേശികള്‍ യുഎസ്എ, യുകെ, ഓസ്ട്രേലിയ, യുഎഇ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
  Published by:Arun krishna
  First published: