• HOME
  • »
  • NEWS
  • »
  • life
  • »
  • വർക്ക് ഫ്രം ഹോം അല്ല, ഇന്ത്യക്കാർക്ക് ഹൈബ്രിഡ് വർക്ക് മോഡലിനോട് കൂടുതൽ ഇഷ്ടം

വർക്ക് ഫ്രം ഹോം അല്ല, ഇന്ത്യക്കാർക്ക് ഹൈബ്രിഡ് വർക്ക് മോഡലിനോട് കൂടുതൽ ഇഷ്ടം

ചില ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലൂടെ, ജീവനക്കാർക്ക് ഗതാഗതം, ഭക്ഷണം, ഓഫീസിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾ എന്നിവയിൽ പണം ലാഭിക്കാൻ കഴിയും

  • Share this:

    കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ജോലിയിൽ പുതിയ രീതികൾ വന്നുതുടങ്ങിയത്. വർക്ക് ഫ്രം ഹോം എന്ന പേരിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നതായിരുന്നു പുതിയ രീതി. പിന്നീട് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ചില കമ്പനികൾ ജീവനക്കാരെ ഓഫീസിലും വീട്ടിലുമായി ഇരുന്ന് ജോലി ചെയ്യാൻ അനുവദിച്ചു. ഹൈബ്രിഡ് മോഡൽ എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. ഇപ്പോഴിതാ, ഇന്ത്യയിലെ ഐടി ഉൾപ്പടെയുള്ള ജീവനക്കാർ കൂടുതലും ജോലി ചെയ്യുന്നത് ഹൈബ്രിഡ് മോഡലിലാണ്. ഓഫീസിലും വീട്ടിലുമായി ജോലി ചെയ്യുന്നത് മാനസികസമ്മർദ്ദം കുറയ്ക്കുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. ഹൈബ്രിഡ് മോഡലിന്‍റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

    ആഴ്ചയിലോ മാസത്തിലോ കുറച്ച് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നതിലൂടെ ജീവനക്കാർക്ക് അവരുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം കൂടുതൽ സന്തുലിതമാക്കാൻ കഴിയും. ഹൈബ്രിഡ് മോഡലിലൂടെ, ജീവനക്കാർക്ക് ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള ദീർഘദൂര യാത്രകൾ ഒഴിവാക്കാനും വിലപ്പെട്ട സമയം ലാഭിക്കാനും സമ്മർദ്ദം കുറയ്ക്കാനും കഴിയും.

    കൂടുതൽ സുഖപ്രദമായ തൊഴിൽ അന്തരീക്ഷം കാരണം പല ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ഉൽപ്പാദനക്ഷമത വർധിച്ചതായി റിപ്പോർട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് കൂടുതൽ സുഖകരവും സമ്മർദ്ദം കുറഞ്ഞതുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കും, ഇത് ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

    ഹൈബ്രിഡ് വർക്ക് മോഡൽ ഉപയോഗിച്ച്, ജീവനക്കാർക്ക് അവരുടെ ജോലിസമയം കൂടുതൽ സൌകര്യപ്രദമായി തെരഞ്ഞെടുക്കുന്നു. ചില ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലൂടെ, തിരക്കേറിയ ഓഫീസ് പരിതസ്ഥിതിയിൽനിന്ന് വ്യത്യസ്തമായി ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.

    ചില ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലൂടെ, ജീവനക്കാർക്ക് ഗതാഗതം, ഭക്ഷണം, ഓഫീസിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾ എന്നിവയിൽ പണം ലാഭിക്കാൻ കഴിയും. ഹൈബ്രിഡ് വർക്ക് മോഡൽ ഉപയോഗിച്ച്, ജീവനക്കാർക്ക് അവരുടെ ജോലിയിൽ കൂടുതൽ നിയന്ത്രണം കൈവരിക്കാനും അതുവഴി മാനസിക സംതൃപ്തി വർദ്ധിപ്പിക്കാനും കഴിയും. എല്ലാ ദിവസവും ജോലിക്ക് പോകുന്ന ജീവനക്കാരുടെ എണ്ണം കുറവായതിനാൽ, ഹൈബ്രിഡ് വർക്ക് മോഡലിന് കാർബൺ പുറന്തള്ളലും അതുവഴി പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും കഴിയും.

    Published by:Anuraj GR
    First published: