• HOME
 • »
 • NEWS
 • »
 • life
 • »
 • IOC | ഇന്ത്യയുടെ ആദ്യ ഒളിമ്പിക് വാല്യൂ എഡ്യുക്കേഷൻ പ്രോ​ഗ്രാം ഒഡീഷയിൽ; പ്രശംസിച്ച് നിത അംബാനി

IOC | ഇന്ത്യയുടെ ആദ്യ ഒളിമ്പിക് വാല്യൂ എഡ്യുക്കേഷൻ പ്രോ​ഗ്രാം ഒഡീഷയിൽ; പ്രശംസിച്ച് നിത അംബാനി

ചെറുപ്പക്കാരെ ഒളിംപിക് ആദർശങ്ങളായ സൗഹൃദവും മികവും ബഹുമാനവും ഉള്ളവരാക്കി വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

 • Share this:
  ഇന്ത്യയുടെ ആദ്യ ഒളിമ്പിക് വാല്യൂ എഡ്യുക്കേഷൻ പ്രോ​ഗ്രാം (Olympic Values Education Programme) ഒഡീഷയിൽ ആരംഭിച്ചു. ഇൻർനാഷണൽ ഒളിംപിക് കമ്മിറ്റി (IOC) ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. വിദ്യാഭ്യാസവും കായിക രം​ഗവും സമന്വയിപ്പിച്ചു കൊണ്ടുള്ള പദ്ധതി ഇന്ത്യക്ക് മുതൽക്കൂട്ടാണെന്ന് സംരംഭത്തെ പ്രശംസിച്ച് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണും ഇൻർനാഷണൽ ഒളിംപിക് കമ്മിറ്റി അം​ഗവുമായ നിത അംബാനി (Nita Ambani) പറഞ്ഞു. ചെറുപ്പക്കാരെ ഒളിംപിക് ആദർശങ്ങളായ സൗഹൃദവും മികവും ബഹുമാനവും ഉള്ളവരാക്കി വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളെ ആരോഗ്യകരവും ഉത്തരവാദിത്തമുള്ളതുമായ പൗരന്മാരാക്കി വാർത്തെടുക്കാനും ഈ മൂല്യാധിഷ്ഠിത പാഠ്യപദ്ധതി ലക്ഷ്യം വെയ്ക്കുന്നു.

  ''മഹത്തായ അവസരങ്ങളുടെയും അനന്തമായ സാധ്യതകളുടെയും നാടാണ് ഇന്ത്യ. നമ്മുടെ സ്കൂളുകളിൽ 250 ദശലക്ഷത്തിലധികം കുട്ടികളുണ്ട്. അവർ നാളത്തെ ചാമ്പ്യന്മാരാണ്. നമ്മുടെ രാജ്യത്തിന്റെ ഭാവി അവരിലാണ്. ലോകത്ത് വളരെ കുറച്ച് കുട്ടികൾ മാത്രമേ ഒളിമ്പ്യൻമാരാകൂ, എന്നാൽ അതിന്റെ ആദർശങ്ങൾ ഓരോ കുട്ടിയ്ക്കും നേടാനാകും. അതാണ് ഒളിമ്പിക് വാല്യൂ എഡ്യുക്കേഷൻ പ്രോ​ഗ്രാമിന്റെ ദൗത്യം. ഇത് ഇന്ത്യയ്ക്ക് ഒരു വലിയ അവസരമാണ്. അടുത്ത വർഷം മുംബൈയിൽ ഐഒസി സെഷന് ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ തയ്യാറെടുക്കുകയാണ്. നമ്മുടെ രാജ്യത്ത് ഒളിമ്പിക് പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു'', നിത അംബാനി പറഞ്ഞു.

  ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക്, ഐഒസി അംഗം നിത അംബാനി, ഐഒസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ മൈക്കേല കൊജുവാങ്കോ ജാവോർസ്‌കി, ഒളിമ്പ്യനും ഐഒസി അത്‌ലറ്റ്‌സ് കമ്മീഷൻ അംഗവുമായ അഭിനവ് ബിന്ദ്ര, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര എന്നിവർ ചേർന്നാണ് പദ്ധതി ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഒഡീഷയിലെ സ്കൂൾ വിദ്യാഭ്യാസവുമായും പദ്ധതി സംയോജിപ്പിക്കും. സ്കൂൾ & മാസ് എഡ്യൂക്കേഷൻ വകുപ്പ്, ഒഡീഷ ഗവൺമെന്റ്, അഭിനവ് ബിന്ദ്ര ഫൗണ്ടേഷൻ ട്രസ്റ്റ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി വികസിപ്പിക്കുന്നത്.

  Also Read- RIL AGM 2020 | 'ഒരുനാൾ ഇന്ത്യ ഒളിംപിക്സിന് ആതിഥേയരാകും' സ്വപ്നം പങ്കുവെച്ച് നിതാ അംബാനി

  ഇന്ത്യയുടെ ഒളിമ്പിക് സ്വപ്‌നത്തിനും താഴേത്തട്ടിൽ നിന്നുമുള്ള വികസനത്തിനുമായി ഒഡീഷ സർക്കാരിന്റെ തുടർച്ചയായ പിന്തുണയ്‌ക്ക് നിത അംബാനി നന്ദി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, നിക്ഷേപങ്ങളിലൂടെയും അർപ്പണബോധത്തോടെയുള്ള പരിശ്രമങ്ങളിലൂടെയും ഒഡീഷ ഇന്ത്യയുടെ കായിക സ്വപ്നങ്ങളുടെ കേന്ദ്രമായി മാറിയെന്നും അവർ പറഞ്ഞു. നമ്മുടെ യുവ അത്‌ലറ്റുകൾക്ക് മികച്ച നിലവാരമുള്ള പരിശീലനവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി കായികരംഗത്ത് സമഗ്രമായ മാറ്റം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടെന്നും നിത അംബാനി പറഞ്ഞു.

  ഇൻർനാഷണൽ ഒളിംപിക് കമ്മിറ്റിയുടെ മീറ്റിങ്ങിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാ​ഗമായുള്ള പ്രതിനിധി സംഘത്തെ നയിച്ചത് നിത അംബാനിയാണ്. 40 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഈ നിർണായക മീറ്റിങ്ങിന് വേദിയാകുന്നത്. ഇന്ത്യൻ കായിക ചരിത്രത്തിലെ ഒരു പുതിയ യുഗത്തെ കൂടിയാകും ഇത് അടയാളപ്പെടുത്തുക. ഒളിമ്പിക് വാല്യൂ എഡ്യുക്കേഷൻ പ്രോ​ഗ്രാമിൽ അതീവ തത്പരയായ നിത അംബാനി നിരവധി ഒളിമ്പിക് മൂവ്‌മെന്റ് കമ്മീഷനുകളുടെയും ഭാഗമാണ്.
  Published by:Anuraj GR
  First published: