നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Infant Mortality Rate | ഇന്ത്യയിൽ ശിശുമരണനിരക്ക് കുറയുന്നു; കേരളത്തിന് അഭിമാന നേട്ടം, മധ്യപ്രദേശിലെ സാഹചര്യം മോശം

  Infant Mortality Rate | ഇന്ത്യയിൽ ശിശുമരണനിരക്ക് കുറയുന്നു; കേരളത്തിന് അഭിമാന നേട്ടം, മധ്യപ്രദേശിലെ സാഹചര്യം മോശം

  യുഎസിന് തുല്യമായ ശിശുമരണ നിരക്കുമായി കേരളം (6) മറ്റ് സംസ്ഥാനങ്ങളെഅപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇന്ത്യയിലെ ശിശുമരണനിരക്ക് (Infant Mortality Rate) ഗണ്യമായി കുറയുന്നുവെന്ന് കണക്കുകള്‍. 2009 നും 2019 നും ഇടയില്‍ 50 ല്‍ നിന്ന് 30 ലേക്ക് കുത്തനെയുള്ള ഇടിവോടെ ശിശുമരണനിരക്കില്‍ ഇന്ത്യ (India) ഗണ്യമായ പുരോഗതി രേഖപ്പെടുത്തി. എന്നിരുന്നാലും, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ രംഗത്തെ രാജ്യത്തിന്റെ വളര്‍ച്ച മന്ദഗതിയിലാണ്. കണക്കുകള്‍ പ്രകാരം ഏറ്റവും മികച്ച് നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കേരളമാണ് (Kerala) ഒന്നാമത്. സാമ്പിള്‍ രജിസ്ട്രേഷന്‍ സംവിധാനം (എസ്ആര്‍എസ്) അടുത്തിടെ പുറത്തുവിട്ട ഡാറ്റയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസിന് തുല്യമായ ശിശുമരണ നിരക്കുമായി കേരളം (6) മറ്റ് സംസ്ഥാനങ്ങളെഅപേക്ഷിച്ച് ബഹുദൂരം മുന്നിലാണെന്ന് എസ്ആര്‍എസ് പട്ടിക വെളിപ്പെടുത്തുന്നു.

   ഒരു ശിശു ഒരു വയസ്സ് ആകുന്നതിന് മുമ്പ് മരിക്കുന്നതിനെയാണ് ശിശുമരണനിരക്ക് എന്ന് നിര്‍വചിക്കുന്നത്. ഇത് പ്രകാരം ഓരോ 1,000 കുഞ്ഞുങ്ങളുടെ ജനനങ്ങളെ അടിസ്ഥാനമാക്കിയാണ് ശിശുമരണങ്ങളുടെ എണ്ണം കണക്കാക്കുന്നത്. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിനെയും നേപ്പാളിനെയും അപേക്ഷിച്ച് ഇന്ത്യയുടെ ശിശുമരണനിരക്ക് ഉയര്‍ന്നതാണ്. ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും ശിശുമരണനിരക്ക് 26 (രണ്ട് രാജ്യങ്ങളുടെയും) ആണ്. എന്നാല്‍ പാകിസ്ഥാനേക്കാള്‍ മികച്ചതാണ് ഇന്ത്യയിലെ അവസ്ഥ. കേരളം, ഡല്‍ഹി, തമിഴ്നാട്, മഹാരാഷ്ട്ര എന്നി നാല് സംസ്ഥാനങ്ങള്‍ ഒഴിച്ച് ബാക്കിയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും അവസ്ഥ മോശമാണ്.

   രാജ്യത്തെ ഏറ്റവും മോശം ശിശുമരണ നിരക്ക് മധ്യപ്രദേശിലാണ്. 46 ആണ് ഇവിടുത്തെ ശിശുമരണ നിരക്ക്. സുഡാനേക്കാളും യെമനേക്കാളും മോശമാണ് മധ്യപ്രദേശിലെ അവസ്ഥ. ഏറ്റവും മോശം അവസ്ഥയുള്ളസംസ്ഥാനങ്ങളില്‍ ശിശുമരണനിരക്ക് കുറയുന്നതില്‍ മാന്ദ്യം രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ആശങ്കാജനകമായ മറ്റൊരു കാര്യം. എന്നാല്‍ ഈക്കാര്യത്തില്‍ ബിഹാര്‍ (നിരക്ക് 29 ആയി കുറഞ്ഞു) വേറിട്ടുനില്‍ക്കുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

   Also Read- Healthy Pregnancy | ഗർഭാവസ്ഥയിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ആശങ്കപ്പെടേണ്ട; ഗർഭം അലസുന്നതിന്റെ സൂചനകളല്ല!

   മിക്കവാറും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ശിശുമരണനിരക്കിലെ കുറവില്‍ മുന്‍വര്‍ഷത്തേക്കാള്‍ പുരോഗതി കാണിച്ചിട്ടുണ്ട്. 2009 നും 2014 നും ഇടയിലെ ശിശുമരണനിരക്ക് 50 ല്‍ നിന്ന് 39 ലേക്ക് എത്തി രാജ്യം ശ്രദ്ധേയമായ പുരോഗതിയുണ്ടാക്കി. എന്നിരുന്നാലും, കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ മന്ദഗതിയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശിശുമരണനിരക്ക് 12 ല്‍ നിന്ന് 6 ആയി കുറഞ്ഞ് മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനമാണ് കേരളം. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റേതുമായി താരതമ്യപ്പെടുത്താവുന്നതാണ് കേരളത്തിലെ സാഹചര്യം.

   ശിശുമരണനിരക്കില്‍ കേരളത്തിന് പിന്നാലെ ഡല്‍ഹി 11 ഉം, തമിഴ്നാട് 15 ഉം, മഹാരാഷ്ട്ര 17 ഉം ആയി മികച്ച പ്രകടനം കാഴ്ചവച്ചു. ബിഹാര്‍, ആന്ധ്ര, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ശിശുമരണനിരക്ക് കുറയുന്നതിൽമികച്ച പുരോഗതി കൈവരിച്ചു. ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങള്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നിവയാണ്.

   ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ഫിന്‍ലാന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍ എന്നിവിടങ്ങളിലാണ്. 2019 ലെ ഇന്ത്യയുടെ ശിശുമരണനിരക്ക് 1971 ല്‍ (129) ഉണ്ടായിരുന്നതിന്റെ നാലിലൊന്നാണ്. ഒരു രാജ്യത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യസ്ഥിതിയുടെ സൂചകമായിട്ടാണ് ആ രാജ്യത്തെ ശിശുമരണനിരക്കിനെ കണക്കാക്കുന്നത്.
   Published by:Anuraj GR
   First published:
   )}