• HOME
  • »
  • NEWS
  • »
  • life
  • »
  • INSPIRATIONAL STORY OF BARBER RAMESH BABU WHO TURNED BILLIONAIRE NJ

'വ്യത്യസ്തനാമൊരു കോടീശ്വരൻ ബാർബർ'; രമേഷ് ബാബു കോടീശ്വരപട്ടികയിൽ ഇടം നേടിയത് ഇങ്ങനെ

റോൾ റോയ്സ്, മെഴ്സിഡസ് ബെൻസ്, ജാഗ്വാർ, ബിഎംഡബ്ല്യു തുടങ്ങിയ ഹൈ-എൻഡ് ബ്രാൻഡുകൾ ഉൾപ്പെടെ 400 ലധികം ആഡംബര കാറുകളുള്ള ഇന്ത്യയിലെ 140 ശതകോടീശ്വരന്മാരിൽ ഒരാളാണ് ഈ ബാർബർ

(Image Credits: Shutterstock/Representational)

(Image Credits: Shutterstock/Representational)

  • Share this:
    ഫോബ്സിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ വിവിധ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്നവരും വിവിധ മേഖലകളിൽ സംഭാവന ചെയ്യുന്നവരുമായ 140 ശതകോടീശ്വരന്മാരുണ്ട്. ഈ ശതകോടീശ്വരന്മാർ ഓരോരുത്തരും അവരവരുടെ മേഖലകളിൽ വേറിട്ടു നിൽക്കുന്നവരാണെന്നതാണ് മറ്റൊരു പ്രത്യേകത. അത്തരത്തിലൊരാളാണ് 'ബില്യണയർ ബാർബർ'എന്നറിയപ്പെടുന്ന രമേശ് ബാബു.

    റോൾ റോയ്സ്, മെഴ്സിഡസ് ബെൻസ്, ജാഗ്വാർ, ബിഎംഡബ്ല്യു തുടങ്ങിയ ഹൈ-എൻഡ് ബ്രാൻഡുകൾ ഉൾപ്പെടെ 400 ലധികം ആഡംബര കാറുകളുള്ള ഇന്ത്യയിലെ 140 ശതകോടീശ്വരന്മാരിൽ ഒരാളാണ് ഇന്ത്യയുടെ ഈ 'ബില്യണയർ ബാർബർ'. ബാർബറായിരുന്ന രമേശ് ബാബു തന്റെ വിജയത്തിന്റെ പടികൾ കയറിയത് എങ്ങനെയെന്ന് അറിയാം.

    ബാംഗ്ലൂരിൽ ഒരു അഞ്ചംഗ കുടുംബത്തിലാണ് രമേശ് ജനിച്ചത്. അച്ഛൻ പി.ഗോപാൽ ഒരു ബാർബർഷോപ്പ് നടത്തിയിരുന്നു. ഏഴാമത്തെ വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട രമേശിന്റെ കുട്ടിക്കാലം വളരെ ദുഷ്കരമായിരുന്നു. ഭർത്താവിനെ നഷ്ടപ്പെട്ടതോടെ അമ്മ കുടുംബഭരണവും മൂന്ന് മക്കളെ വളർത്തുന്ന ചുമതലയും ഏറ്റെടുത്തു. കുട്ടികളെ പോറ്റാൻ വീട്ടുജോലി ചെയ്തു. സ്വന്തമായി കട നടത്താനാകാത്തതിനാൽ, ഭർത്താവിന്റെ ബാർബർ ഷോപ്പ് ദിവസേന 5 രൂപയ്ക്ക് വാടകയ്ക്ക് കൊടുത്തു.
    Also Read-ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന നഗരം; 107 ഭാഷകൾ ഇവിടെ കേൾക്കാം

    രമേശിന് 13 വയസ്സായപ്പോഴേയ്ക്കും, പത്രവും പാൽ വിതരണവും ഉൾപ്പെടെ കഴിയുന്ന ജോലികളെല്ലാം ചെയ്ത് കുടുംബ വരുമാനത്തിലേക്ക് സംഭാവന ചെയ്യാൻ തുടങ്ങി. പത്താം ക്ലാസ് വരെ പഠനം തുടർന്നു. തുടർന്ന് പഠനം ഉപേക്ഷിച്ച് മുഴുവൻ സമയവും ജോലി ചെയ്യാൻ ആരംഭിച്ചു. സ്വന്തമായി ബാർബർ ഷോപ്പ് നടത്താൻ തുടങ്ങി. ഒരു സാധാരണ ബാർബർഷോപ്പിനെ 'ഇന്നർ സ്പേസ്' എന്ന പേരിൽ ഒരു ഹെയർ സ്റ്റൈലിംഗ് സലൂണാക്കി മാറ്റി.

    Also Read-നായ്ക്കളോട് വീണ്ടും ക്രൂരത; പറവൂരിൽ നായ്ക്കുട്ടികളെ ചുട്ടുകൊന്നു

    1993ൽ തന്റെ വീട്ടുകാർക്ക് മെച്ചപ്പെട്ട ജീവിതം നൽകുന്നതിന് ബിസിനസ് കൂടുതൽ വളർത്താൻ രമേശ് തീരുമാനിച്ചു. അതിനായി സലൂണിൽ നിന്ന് ലഭിച്ച സമ്പാദ്യവും അമ്മാവന്റെ സഹായവും ഉപയോഗിച്ച്, ഒരു മാരുതി ഓമ്നി വാൻ വാങ്ങി. സമയക്കുറവ് കാരണം വാഹനം ഓടിക്കാൻ കഴിയാത്തതിനാൽ അത് വാടകയ്ക്ക് നൽകി.

    ഓംനി വാൻ രമേശിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. ക്രമേണ, കൂടുതൽ വാഹനങ്ങൾ വാങ്ങി ബിസിനസ് വളർത്താൻ ആരംഭിച്ചു. രമേശ് സ്വന്തമാക്കിയ ആദ്യത്തെ ആഡംബര വാഹനം മെഴ്‌സിഡസ് ഇ ക്ലാസ് സെഡാൻ ആയിരുന്നു. 38 ലക്ഷം രൂപയാണ് ഇത് വാങ്ങാൻ ചെലവായത്. ഇന്ന്, രമേശ് ബാബു, തന്റെ സലൂണിന് പുറമേ, രമേശ് ടൂർസ് ആൻഡ് ട്രാവൽസ് എന്ന വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസും ലാഭകരമായി നടത്തി വരുന്നു. വില കൂടിയ ആഡംബര കാറുകളും ബസ്സുകളും മറ്റ് സാധാരണ കാറുകളും രമേശ് വാടകയ്ക്ക് നൽകുന്നുണ്ട്. മൊത്തം 400ഓളം വാഹനങ്ങൾ രമേശിന് സ്വന്തമായുണ്ട്.

    ബിസിനസ് വളർന്ന് കോടീശ്വരനായെങ്കിലും, രമേശ് ഇപ്പോഴും തന്റെ സലൂണിൽ ദിവസത്തിന്റെ നാലിലൊന്ന് സമയം ചെലവഴിക്കുകയും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുകയും ചെയ്യുന്നുണ്ട്. കോടീശ്വരനായി മാറിയ ഈ ബാർബർ അവരവരുടെ കഴിവിൽ സംശയിക്കുന്നവർക്ക് ഒരു വഴികാട്ടിയാണ്. സ്വപ്നം കാണാനും വലിയ നേട്ടങ്ങൾ കൈവരിക്കാനും മറ്റ് സംരംഭകർക്ക് രമേശ് ബാബു എന്ന ഈ 'ബില്യണയർ ബാർബർ' ഒരു പ്രചോദനം തന്നെയാണ്.
    Published by:Naseeba TC
    First published:
    )}