• HOME
 • »
 • NEWS
 • »
 • life
 • »
 • International Beer Day | രുചി കയ്പ്; പ്രിയം കൂടുതല്‍; ബിയർ കഴിച്ചാൽ ഗുണമുണ്ടോ ?

International Beer Day | രുചി കയ്പ്; പ്രിയം കൂടുതല്‍; ബിയർ കഴിച്ചാൽ ഗുണമുണ്ടോ ?

മിതമായ അളവിൽ ബിയർ കുടിക്കുന്നതു കൊണ്ട് കുഴപ്പങ്ങളില്ല.എന്നാൽ ധാരാളം ബിയർ കുടിക്കുന്നത് മസ്തിഷ്ക പ്രവർത്തനങ്ങളെ തകരാറിലാക്കും

 • Share this:
  ലഹരിപാനീയങ്ങളിൽ, ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാനീയം ബിയർ (beer) ആണെന്നാണ് പറയപ്പെടുന്നത്. ഗോത്രവർഗക്കാർ കഴിച്ചിരുന്ന പുളിപ്പിച്ച പാനീയങ്ങളിൽ നിന്നാണ് ഇത് ഉത്ഭവിച്ചത്. രുചി കയ്പാണെങ്കിലും ബിയർ ഇഷ്പ്പെടുന്നവർ നിരവധിയുണ്ട്. എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര ബിയർ ദിനമായി (International Beer Day) ആഘോഷിക്കുന്നത്. ഈ വർഷം, ഓഗസ്റ്റ് 5 നാണ് ലോക ബിയർ ദിനം. 2007ലാണ് അന്താരാഷ്ട്ര ബിയർ ദിനം ആരംഭിച്ചത്. ബിയറിന്റെ ​ഗുണങ്ങളും പാർശ്വഫലങ്ങളും എന്തൊക്കെയാണെന്ന് അറിയാം.

  മാൾട്ട് ധാന്യങ്ങൾ (ധാന്യം കുതിർത്ത് ഉണക്കിയെടുക്കുന്നത്) യീസ്റ്റും വെള്ളവും ചേർത്ത് പുളിപ്പിച്ചാണ് ബിയർ നിർമിക്കുന്നത്. കോൺ ആകൃതിയിലുള്ള പുഷ്പമായ ഹോപ്‌സ് (Hops) ആണ് ബിയറിന് കയ്പു രുചി ഉണ്ടാകാനായി ചേർക്കുന്നത്. ഹോപ്പിൽ അടങ്ങിയിരിക്കുന്ന Xn എന്ന ഫ്ലേവനോയിഡിന് ആന്റിഓക്‌സിഡന്റ്, ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആൻറി-ഇൻഫ്ലമേറ്ററി, ആൻറിഡയബറ്റിക്, ആൻറി കാൻസർ ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

  ശരീരത്തിൽ ഹോമോസിസ്റ്റീന്റെ (homocysteine) അളവ് കൂടുന്നത് ഹൃദ്രോഗത്തിന് കാരണമാകും. എന്നാൽ ബിയറിൽ വിറ്റാമിൻ ബിയും ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ഹോമോസിസ്റ്റീനെ സുരക്ഷിതമായ അളവിൽ നിലനിർത്തുന്നു. അതുകൊണ്ട് മിതമായ അളവിൽ ബിയർ കുടിക്കുന്നതു കൊണ്ട് കുഴപ്പങ്ങളില്ല.

  Also Read-Blood Pressure| പ്രായപൂർത്തിയായവരിലെ രക്തസമ്മര്‍ദ്ദത്തിന്റെ അളവുകൾ അറിയാം

  ബിയർ കുടിക്കുന്നത് പുരുഷന്മാരുടെ ഇടുപ്പിലും നട്ടെല്ലിലും ബോൺ മിനറൽ ഡെൻസിറ്റി (bone mineral density (BMD)) വർദ്ധിപ്പിക്കാനും സ്ത്രീകളിൽ ആർത്തവവിരാമത്തിനു ശേഷം ഇടുപ്പിലെ ബിഎംഡി വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഉയർന്ന അളവിലുള്ള ഉപഭോഗം വിപരീതഫലമായിരിക്കും ഉണ്ടാക്കുക. ഇതേക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്.

  ധാരാളം ബിയർ കുടിക്കുന്നത് മസ്തിഷ്ക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും മയക്കം, ബാലൻസ് നഷ്ടപ്പെടൽ, ആശയക്കുഴപ്പം, തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ, തുടങ്ങിയവയിലേക്കൊക്കെ നയിക്കുകയും ചെയ്യും. അമിതമായ മദ്യപാനം തലച്ചോറിന്റെയും ന്യൂറോണുകളുടെയും വലുപ്പം കുറയ്ക്കുകയും അവയുടെ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യുന്നു.

  ബിയർ ധാരാളം കുടിക്കുന്നത് ഉയർന്ന മരണനിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിദിനം ശരാശരി 40 ഗ്രാം മദ്യം അല്ലെങ്കിൽ രണ്ടോ മൂന്നോ പെ​ഗ് കഴിക്കുമ്പോൾ സ്ത്രീകളിൽ ഈ അപകടസാധ്യത ഗണ്യമായി വർദ്ധിക്കുകയാണെന്നും ​ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരിൽ ഈ അളവ് 30 ഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ രണ്ട് പെ​ഗ് ആണ്.

  Also Read-Smoking | കോവിഡ് മഹാമാരി സമയത്ത് പുകവലി ഉപേക്ഷിക്കാൻ ശ്രമിച്ചവരുടെ എണ്ണം കുറവെന്ന് പഠനം

  ബിയറിലെ ആൽക്കഹോൾ കാലക്രമേണ കോശങ്ങളെ തകരാറിലാക്കുകയും ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ബിയറിന്റെ അമിത ഉപയോഗം കലോറി ഉപഭോഗവും വർദ്ധിപ്പിക്കും. ഇത് അമിതവണ്ണം ഉണ്ടാകുന്നതിനും കാരണമാകും. അമിതമായ മദ്യപാനം ലിവർ സിറോസിസ്, കാൻസർ, ഉയർന്ന രക്തസമ്മർദം എന്നിവക്കും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സെറിബ്രൽ സ്ട്രോക്ക്, ഇസ്കെമിക് സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു.
  Published by:Jayesh Krishnan
  First published: