നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • International Artists’ Day 2021| ഇന്ന് രാജ്യാന്തര കലാകാരന്മാരുടെ ദിനം: പ്രശസ്തരായ ചില ചിത്രകാരെ പരിചയപ്പെടാം

  International Artists’ Day 2021| ഇന്ന് രാജ്യാന്തര കലാകാരന്മാരുടെ ദിനം: പ്രശസ്തരായ ചില ചിത്രകാരെ പരിചയപ്പെടാം

  കലാകാരന്മാരെയും അവർ സമൂഹത്തിന് നൽകിയ സംഭാവനകളെയും ആദരിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം

  • Share this:
   ഒക്ടോബർ 25 ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് വേണ്ടിയുള്ള അന്തർദേശീയ ദിനമായി ആചരിക്കുന്നു. കലാകാരന്മാരെയും അവർ സമൂഹത്തിന് നൽകിയ സംഭാവനകളെയും ആദരിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ ദിനത്തിൽ മനുഷ്യന്റെ ആവിഷ്കാരത്തിന്റെ ഒരു പ്രധാന മാധ്യമമെന്ന നിലയിൽ കലയുടെ പ്രാധാന്യത്തെ നമ്മൾ അനുസ്മരിക്കുകയും മനുഷ്യജീവിതത്തിലും പ്രകൃതിയിലും സമൂഹത്തിലുമുള്ള അതിന്റെ സ്വാധീനം എത്രത്തോളമാണെന്ന് തിരിച്ചറിയുകയുംചെയ്യുന്നു.

   ചരിത്രം

   കനേഡിയൻ കലാകാരനായ ക്രിസ് മക്ലൂർ ആണ് 2014-ൽ കലാകാരന്മാരുടെ അന്താരാഷ്‌ട്ര ദിനം ആചരിക്കാൻ തുടങ്ങിയത്. കല ഉപജീവനമാക്കിയ കലാകാരന്മാർക്ക് അവരുടെ കലാസൃഷ്ടികളുടെ ആകർഷണീയത, മനോഹാരിത, അവ ചെലുത്തുന്ന സ്വാധീനം എന്നിവയിലുള്ള സന്തോഷം പ്രകടിപ്പിക്കാൻ ഒരു പ്രത്യേക ദിവസം നൽകുകയായിരുന്നു മക്ലൂറിന്റെ ലക്ഷ്യം. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരിൽ ഒരാളായ പാബ്ലോ പിക്കാസോയുടെ ജന്മദിനം ഇതേ ദിവസമാണ്.

   പ്രാധാന്യം

   കലാകാരന്മാരുടെ അന്താരാഷ്ട്ര ദിനം എല്ലാത്തരം കലകളുടെയും ആഘോഷമാണ്. ഇത് സാധാരണക്കാർക്കിടയിൽ കലാകാരന്മാരുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാനും അവരുടെ സർഗാത്മകതയുടെ ദൃശ്യപരത വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. കൂടാതെ വിവിധ കലാപരിപാടികൾ, പ്രദർശനങ്ങൾ, മറ്റ് ഇവന്റുകൾ എന്നിവയിലൂടെ സ്രഷ്‌ടാക്കളെ അവരുടെ പ്രേക്ഷകരുമായി വീണ്ടും ബന്ധിപ്പിക്കാനും ഈ ദിനാചരണം സഹായിക്കുന്നു.

   കലാകാരന്മാരുടെ അന്താരാഷ്ട്ര ദിനം 2021: എങ്ങനെ ആഘോഷിക്കാം?

   "ഒരു കലാകാരനെ ഉച്ചഭക്ഷണത്തിന് പുറത്ത് കൊണ്ട് പോവുക. ആഴ്ചകളോളം നിങ്ങളെ മോഹിപ്പിച്ച പെയിന്റിംഗ് വാങ്ങുക. അല്ലെങ്കിൽ കലയെക്കുറിച്ച് കൂടുതൽ പഠിക്കുക", ഈ ദിവസം ആഘോഷിക്കാനുള്ള വഴികളെക്കുറിച്ച് ഇന്റർനാഷണൽ ആർട്ടിസ്റ്റ്സ് ഡേ വെബ്സൈറ്റ് നൽകുന്ന നിർദ്ദേശങ്ങൾ ഇങ്ങനെ. കലയുടെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്താൻ സഹായിക്കുന്ന വിധത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ചില പ്രമുഖ ചിത്രകാരന്മാരുടെ പ്രൊഫൈലുകലും അവർ ശേഖരിച്ചിട്ടുണ്ട്.

   ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാർ

   1. പാബ്ലോ പിക്കാസോ

   തന്റെ തലമുറയിലെ ഏറ്റവും സ്വാധീനമുള്ള കലാകാരനായി വിശേഷിപ്പിക്കപ്പെടുന്ന പാബ്ലോ പിക്കാസോ തന്റെ സൃഷ്ടികളിൽ വികാരങ്ങളുടെയും ഇംപ്രഷനുകളുടെയും സവിശേഷമായ പ്രതിനിധാനങ്ങൾ ഉൾച്ചേർത്ത് കലയിൽ വിപ്ലവം സൃഷ്ടിച്ചു.

   നിറത്തിന്റെ പ്രാധാന്യത്തിൽ ഊന്നുന്ന പരമ്പരാഗത ആശയങ്ങളെ അദ്ദേഹം നിരസിക്കുകയും ജ്യാമിതീയ രൂപങ്ങളും വരകളും ഉപയോഗിച്ച് ചിത്രീകരണം നടത്തുകയും ചെയ്തു.

   അദ്ദേഹം ക്യൂബിസത്തെ അതിന്റെ പരമോന്നതിയിലെത്തിക്കുകയും കൊളാഷ് അവതരിപ്പിക്കുകയും സർറിയലിസത്തിന് വലിയ സംഭാവനകൾ നൽകുകയും ചെയ്തു. ശിൽപകല, സെറാമിക്സ്, പ്രിന്റമെയ്ക്കിങ് എന്നിവയിലും അദ്ദേഹം തന്റെ മികവ് പരീക്ഷിച്ചു.

   2. ഫ്രിഡ കഹ്ലോ

   ജീവിതത്തിലെ ദുരന്തങ്ങൾ, അതിന്റെ നിരാശ, ആഘാതം, ബുദ്ധിമുട്ടുകൾ എന്നിവയൊന്നും ഫ്രിഡാ കഹ്‌ലോയുടെ ചിത്രങ്ങളേക്കാൾ തീവ്രമായി മറ്റൊരു കലാസൃഷ്ടിയിലും നമുക്ക് അനുഭവവേദ്യമാകില്ല. മെക്‌സിക്കോ സിറ്റിയിൽ ജനിച്ച ഈ കലാകാരി സർറിയലിസ്റ്റ് എന്ന നിലയിലാണ് പരക്കെ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ആ ലേബലും സ്ത്രീകളെക്കുറിച്ചുള്ള ഫ്രോയിഡിയൻ പുരുഷ കേന്ദ്രീകൃത ധാരണകളെയും സർറിയലിസത്തിലെ സ്ത്രീവിരുദ്ധതയെയും അവർ നിരസിച്ചു.

   ഈ ഇതിഹാസ ചിത്രകാരി തന്റെ ചിത്രങ്ങളിലൂടെ സ്ത്രീ അനുഭവത്തിന്റെ സങ്കീർണ്ണത മുഴുവൻ പ്രകാശിപ്പിച്ചു. അവളുടെ ബാല്യകാല അനുഭവങ്ങളും വൈകാരികമായ ദുരിതങ്ങളും തമ്മിൽ വേർതിരിക്കാനാവാത്തവിധം ഇഴചേർന്നിരുന്നു. ദ റ്റു ഫ്രിഡാസ്, ഫ്രിഡ, ജോർജ് റിവേര, ദ ബ്രോക്കൺ കോളം തുടങ്ങിയവയാണ് അവരുടെ പ്രധാന കലാസൃഷ്ടികൾ.

   3. ജോർജിയ ഒ'കീഫ്

   വലിയ പൂക്കൾ, മെക്‌സിക്കോയിലെ പ്രകൃതിദൃശ്യങ്ങൾ, മൃഗങ്ങളുടെ തലയോട്ടി തുടങ്ങിയവ കാൻവാസിൽ പകർത്തിയതിന് പ്രശസ്തയായ ജോർജിയ ഒകീഫ് പൊതുജനങ്ങളുടെയും ആരാധകരുടെയും നിരൂപകരുടെയും പൊതുസമ്മതി നേടിയ ആദ്യ ചിത്രകാരിൽഒരാളാണ്.

   അമേരിക്കൻ മോഡേണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രശക്തിയായി കണക്കാക്കപ്പെടുന്ന ഒകീഫ് പെയിന്റിംഗിലും ശിൽപകലയിലും മികവ് പുലർത്തി. ബ്ലാക്ക് ഐറിസ്, ഓറിയന്റൽ പോപ്പിസ്, ജിംസൺ വീഡ് തുടങ്ങിയവയാണ് അവരുടെ അറിയപ്പെടുന്ന കലാസൃഷ്ടികൾ.
   Published by:Naveen
   First published:
   )}