• HOME
  • »
  • NEWS
  • »
  • life
  • »
  • INTERNATIONAL CAT DAY 2021 5 CHARACTERISTICS OF CAT LOVERS THAT ARE TRUE

International Cat Day 2021: പൂച്ചയെ ഇഷ്ടപ്പെടുന്നോ? ഈ അഞ്ച് പ്രത്യേകതകൾ നിങ്ങൾക്ക് ഉണ്ടോ?

മിക്കവാറും എല്ലാ പൂച്ച പ്രേമികൾക്കും പൊതുവായുള്ള ഈ സവിശേഷതകൾ അറിഞ്ഞിരിക്കാം:

cat-stereotypes

cat-stereotypes

  • Share this:
    ഒരു വ്യക്തിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അവരുടെ വ്യക്തിത്വത്തെക്കുറിച്ച് വെളിപ്പെടുത്തുന്നതായിരിക്കും. പക്ഷേ അവ എല്ലായ്പ്പോഴും ശരിയാകണമെന്നുമില്ല. ഒരു ഇനം വളർത്തുമൃഗത്തെ മറ്റൊന്നിനേക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്ന ആളുകളെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ ഈ ലോകത്ത് നടന്നിട്ടുണ്ട്. പൂച്ച പ്രേമികളെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. രോമമുള്ള വളർത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്ന ഇവർ മറ്റുള്ളവയെ വെറുക്കുകയും സ്വന്തം ഇഷ്ടങ്ങളിൽ കൂടുതൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്ന അനുമാനമാണ് ഉള്ളത്. നിങ്ങൾക്ക് ഏതെങ്കിലും പൂച്ച പ്രേമികളെ അറിയാമോ? ഇല്ലെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന പ്രത്യേകതകളുള്ളവരെ കണ്ടാൽ അവർ ഒരു പൂച്ചപ്രമേിയാണെന്ന് ഏകദേശം ഉറപ്പിക്കാം...

    മിക്കവാറും എല്ലാ പൂച്ച പ്രേമികൾക്കും പൊതുവായുള്ള ഈ സവിശേഷതകൾ അറിഞ്ഞിരിക്കാം:

    അന്തർമുഖനും വൈകാരികത പ്രകടിപ്പിക്കുന്നവരും

    പൂച്ചകളുടെ സ്വഭാവം അവർ എല്ലാവരുമായും അത്ര എളുപ്പം ഇണങ്ങില്ല എന്നതാണ്, അവരുടെ ഉടമസ്ഥരിലും ഇതേ സ്വഭാവം കാണാം. സാധാരണയായി, അവർ ഒറ്റയ്ക്ക് ജീവിക്കുകയും അവരുടെ സ്വതന്ത്രമായ ജീവിതശൈലിയിൽ സന്തോഷിക്കുകയും ചെയ്യുന്നു. അവർ അന്തർമുഖരാണ്, പക്ഷേ മറ്റ് ആളുകളുമായി ചുറ്റിക്കറങ്ങാൻ അവർ ഇഷ്ടപ്പെടുന്നുവെങ്കിലും അത് എത്ര എളുപ്പം സാധ്യമാകുന്നില്ല. എന്നാലും വിശ്രമിക്കാനും മാനസസികോല്ലാസം കണ്ടെത്തുന്നതിനും അവർ പൂച്ചകൾക്കൊപ്പം സമയം ചെലവഴിക്കുന്നു.

    ഇടത് രാഷ്ട്രീയ ചിന്താഗതി

    ഇതൊരു രസകരമായ സവിശേഷതയാണ്. പൂച്ച പ്രേമികൾ പൊതുവെ സ്വതന്ത്രവും ഇടതുപക്ഷത്തിൽ അധിഷ്ഠിതവുമായ രാഷ്ട്രീയ ചിന്താഗതി പുലർത്തുന്നവരാണെന്ന് മുമ്പ് ഒരു പഠനത്തിൽ വ്യക്തമായിട്ടുണ്ട്. പൊതുവെ വലതുപക്ഷ രാഷ്ട്രീയ ചിന്താഗതിയുള്ളവർ നായകളെ ഇഷ്ടപ്പെടുന്നവരാണ്. ഇത്തരക്കാരിൽനിന്ന് തികച്ചും വിഭിന്നരാണ് പൂച്ചകളെ ഇഷ്ടപ്പെടുന്നവർ.

    തുറന്ന മനസ്സുള്ളവർ

    നായ ഉടമകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പൂച്ചകളെ വളർത്തുമൃഗങ്ങളായി കാണുന്ന ആളുകൾ തുറന്ന മനസുള്ളവരാണെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു. സൈക്യാട്രിയിൽ നടത്തിയ ഈ പഠനങ്ങൾ പൂച്ച ഉടമസ്ഥരുടെ മാനസികമായ പ്രത്യേകതകൾ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പൂച്ചയെ ഇഷ്ടപ്പെടുന്നവർ തുറന്ന മനസുള്ളവരായത് കൊണ്ട് തന്നെ അവർക്ക് കലാപരമായ സർഗാത്മകതയുമുണ്ട്. അവർ ഒരു കലാകാരനോ കലാകാരിയോ അല്ലെങ്കിൽപ്പോലും കല ഇഷ്ടപ്പെടാനുള്ള മനസുള്ളവരാണ്.

    ശ്രദ്ധ നേടാൻ ഇഷ്ടപ്പെടുന്നവർ

    തങ്ങളുടെ വളർത്തുമൃഗങ്ങളെപ്പോലെ, പൂച്ച പ്രേമികൾ ചുറ്റുമുള്ള ആളുകളിൽ നിന്ന് ശ്രദ്ധ കൈവരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എല്ലാ സംഭാഷണങ്ങളുടെയും കേന്ദ്രമാകാൻ അവർ ഇഷ്ടപ്പെടുന്നു. ചില സമയങ്ങളിൽ, പൂച്ച പ്രേമികൾ, ഇത്തരത്തിൽ ചുറ്റുമുള്ളവരുടെ ശ്രദ്ധ കൈവരിക്കാൻ അവരുടെ വളർത്തുമൃഗങ്ങളെ വൈകാരിക പിന്തുണയ്ക്കായി ആശ്രയിക്കുകയും ചെയ്യുന്നു.

    പൂച്ചകളോട് ഏറെ ബഹുമാനം

    പൂച്ച പ്രേമികൾ പൊതുവെ മനുഷ്യരെക്കാൾ പൂച്ചകളെ ബഹുമാനിക്കുന്നു. ഒരു പൂച്ച പ്രേമിയുടെ ഏറ്റവും ദുഃഖകരമായ കാഴ്ചയാണ് തെരുവുകളിൽ അലഞ്ഞു നടക്കുന്ന പൂച്ചകളെ കാണുന്നത്. പൂച്ച പ്രേമികൾ പലപ്പോഴും അത്തരത്തിലുള്ള പൂച്ചകളെ സംരക്ഷിക്കുന്നതിനോ പുനരധിവസിപ്പിക്കുന്നതിനോ പ്രത്യേക ശ്രമം നടത്തുന്നതായി കാണാം.
    Published by:Anuraj GR
    First published:
    )}