• HOME
  • »
  • NEWS
  • »
  • life
  • »
  • International Civil Aviation Day 2021 | ഇന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ദിനം; വ്യോമയാനമേഖലയിലെ പുരോഗതിയുടെ പ്രാധാന്യം

International Civil Aviation Day 2021 | ഇന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ദിനം; വ്യോമയാനമേഖലയിലെ പുരോഗതിയുടെ പ്രാധാന്യം

വ്യോമയാന മേഖലയുടെയും അന്താരാഷ്ട്ര വിമാനയാത്രയുടെയും സാമൂഹിക - സാമ്പത്തിക വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി ഐക്യരാഷ്ട്രസഭ നടത്തുന്ന ദിനാചരണമാണ് ഇത്.

Image: Shutterstock

Image: Shutterstock

  • Last Updated :
  • Share this:
    എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴ് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ദിനമായി (International Civil Aviation Day) ആചരിക്കുന്നു. വ്യോമയാന മേഖലയുടെയും അന്താരാഷ്ട്ര വിമാനയാത്രയുടെയും സാമൂഹിക - സാമ്പത്തിക വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി ഐക്യരാഷ്ട്രസഭ നടത്തുന്ന ദിനാചരണമാണ് ഇത്. ആഗോള വ്യോമയാന മേഖലയിൽ സുരക്ഷയും കാര്യക്ഷമതയും ഉറപ്പു വരുത്തുന്നതിൽ അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന (ICAO - International Civil Aviation Organization) വഹിക്കുന്ന അതുല്യമായ പങ്കിനെ അംഗീകരിക്കുക എന്നതും ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്.

    അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ദിനം 2021: പ്രാധാന്യം

    എല്ലാ ജനങ്ങൾക്കും വേണ്ടി മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും 'അജണ്ട-2030' അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആഗോളതലത്തിൽ സമൃദ്ധിയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന് ആഗോള കണക്റ്റിവിറ്റിയുടെ ഉപാധിയെന്ന നിലയില്‍ വ്യോമയാനത്തിനും അന്തര്‍ദേശീയ വിമാനയാത്രകള്‍ക്കും സവിശേഷ പ്രാധാന്യമുണ്ട്.

    അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ദിനം 2021: ചരിത്രം

    ഐസിഎഒയുടെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് 1994-ല്‍ ഈ ദിനം ആദ്യമായി ആചരിച്ചത്. എങ്കിലും, 1996 ഡിസംബര്‍ 7-നാണ് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ (UNGA - United Nations General Assembly) ഔപചാരികമായി അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ദിനം ആചരിച്ചു തുടങ്ങിയത്.

    പ്രസ്, മീഡിയ റിലീസുകള്‍, വ്യോമയാനവുമായി ബന്ധപ്പെട്ട് പ്രഭാഷണങ്ങള്‍, ക്ലാസ് റൂം ഇവന്റുകള്‍ എന്നിവ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്നു.

    അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ദിനം 2021: പ്രമേയം

    ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഒരു പ്രത്യേക വാര്‍ഷിക പ്രമേയം സ്വീകരിച്ചു കൊണ്ടാണ് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ദിനത്തെ ഐസിഎഒ അടയാളപ്പെടുത്തുന്നത്. അഞ്ച് വര്‍ഷങ്ങളിൽ ഈ പ്രമേയം ബാധകമായിരിക്കും. 2023 വരെ 'ആഗോള വ്യോമയാന വികസനത്തിനായുള്ള നവീന മാറ്റങ്ങളുടെ പുരോഗതി' എന്നതാണ് അംഗീകൃത പ്രമേയം.

    Also read- IRCTC | ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിൻ യാത്രക്കാർക്ക് ഇനി ബോര്‍ഡിംഗ് സ്റ്റേഷനുകള്‍ മാറ്റാം; എങ്ങനെയെന്നറിയാം

    അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന

    കഴിഞ്ഞ 75 വര്‍ഷമായി അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന നിലവിലുണ്ട്. സമാധാനപരമായ ഉദ്ദേശ്യങ്ങള്‍ ലക്ഷ്യമാക്കി അന്താരാഷ്ട്ര സിവില്‍ വ്യോമയാന വികസനത്തിനു വേണ്ടി 1947 ല്‍ സ്ഥാപിച്ച സംഘടനയാണ് അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന. ഐക്യരാഷ്ട്രസഭയുടെ ഒരു ഭാഗമായിട്ടാണ് ഈ സംഘടനയും പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഐസിഎഒയില്‍ ഇന്ത്യയുള്‍പ്പെടെ 189 അംഗങ്ങളുണ്ട്. കാനഡയിലെ മോണ്‍ട്രിയല്‍ ആണ് ഐസിഎഒയുടെ ആസ്ഥാനം. കേന്ദ്ര ഓഫീസിന് പുറമേ ഫ്രാന്‍സ്, തായ്‌ലൻഡ്, ഈജിപ്റ്റ്, മെക്‌സിക്കോ, പെറു, സെനെഗാള്‍, കെനിയ എന്നിവിടങ്ങളില്‍ സംഘടനയ്ക്ക് പ്രത്യേകം ഓഫീസുകളുണ്ട്. നിലവില്‍ സംഘടനയുടെ മേല്‍നോട്ടത്തില്‍ ഓരോ വര്‍ഷവും നാല് ബില്യണിലധികം യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ട്.
    Published by:Naveen
    First published: