നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Abolition of Slavery | അന്താരാഷ്ട്ര അടിമത്ത നിർമ്മാർജ്ജന ദിനം: മനുഷ്യക്കടത്തും ബാലവേലയും നിര്‍ബന്ധിത വേശ്യാവൃത്തിയും ഇല്ലാതാക്കാം

  Abolition of Slavery | അന്താരാഷ്ട്ര അടിമത്ത നിർമ്മാർജ്ജന ദിനം: മനുഷ്യക്കടത്തും ബാലവേലയും നിര്‍ബന്ധിത വേശ്യാവൃത്തിയും ഇല്ലാതാക്കാം

  മനുഷ്യക്കടത്ത്, ബാലവേല, നിര്‍ബന്ധിത വേശ്യാവൃത്തി എന്നിങ്ങനെയുള്ള പുതിയ രൂപങ്ങളില്‍ അടിമത്തം ഇപ്പോഴും ഉയര്‍ന്നു വരുന്നുണ്ട്.

  • Share this:
   ലോകമെമ്പാടും ഡിസംബര്‍ 2, വ്യാഴാഴ്ച അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അധിനിവേശരാജ്യങ്ങളിലെ ഭരണാധികാരികള്‍ അടിച്ചേല്‍പ്പിച്ച അടിമത്തത്തിന്റെ ക്രൂരമായ ചരിത്രമാണ് ഈ ദിനം അനുസ്മരിപ്പിക്കുന്നത്. മനുഷ്യകടത്ത്, ലൈംഗികചൂഷണം, ബാലവേല, നിര്‍ബന്ധിത വിവാഹം, സായുധ പോരാട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി കുട്ടികളെ നിര്‍ബന്ധമായി നിയമിക്കുക തുടങ്ങിയ അടിമത്തത്തിന്റെ ആധുനിക രൂപങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചരണത്തിന് പിന്നിലുണ്ട്.

   അന്താരാഷ്ട്ര അടിമത്ത നിരോധന ദിനം : ചരിത്രവും പ്രാധാന്യവും

   മനുഷ്യകടത്തും ചൂഷണവും ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രമേയം ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ച ദിനമാണ് അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുന്നത്. ചരിത്രത്തില്‍ വേരുകളുള്ള അടിമത്തത്തിന്റെ ആധുനിക രൂപങ്ങള്‍ ഇല്ലാതാക്കുക എന്നതായിരുന്നു പൊതുസഭയുടെ 1949 ഡിസംബര്‍ 2ലെ പ്രമേയത്തിന്റെ ലക്ഷ്യം. അടിമത്തത്തിന്റെ ഭൂതകാലം ദുരന്തവും ക്രൂരതകളും നിറഞ്ഞ നൂറ്റാണ്ടുകളുടെ ഓര്‍മ്മപ്പെടുത്തലായി ഇപ്പോഴും തുടരുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും അടിമത്തം നിലനിന്നിരുന്നു. മനുഷ്യത്വ രഹിതവും നീതി രഹിതവുമായ പ്രവൃത്തികളാണ് അടിമകളാക്കുക വഴി വലിയൊരു ജനസമൂഹത്തോട് ചെയ്തിരുന്നത്.

   ആധുനിക ചരിത്രത്തിലെ അടിമത്തത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ട്രാന്‍സ്-അറ്റ്‌ലാന്റിക് അടിമത്തം. 17-ാം നൂറ്റാണ്ടിലും 18-ാം നൂറ്റാണ്ടിലും ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നു. വെള്ളക്കാരുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളില്‍ ജോലി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരായിരുന്നു.

   ആധുനിക കാലത്തെ അടിമത്തം

   അടിമത്തം നിര്‍ത്തലാക്കിയിട്ട് കാലങ്ങളായെങ്കിലും ഇപ്പോഴും പല രൂപങ്ങളില്‍ ഇത് ഇവിടെ തുടരുന്നുണ്ട്. മനുഷ്യക്കടത്ത്, ബാലവേല, നിര്‍ബന്ധിത വേശ്യാവൃത്തി എന്നിങ്ങനെയുള്ള പുതിയ രൂപങ്ങളില്‍ അടിമത്തം ഇപ്പോഴും ഉയര്‍ന്നു വരുന്നുണ്ട്. ഇവ നിരോധിക്കുന്നതിലാണ് ഐക്യരാഷ്ട്രസഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരമ്പരാഗത വിശ്വാസങ്ങളിലും ആചാരങ്ങളിലും പഴയ അടിമത്തത്തിന്റെ വേരുകള്‍ ആഴ്ന്നിരിക്കുന്നതായി യുഎന്‍ മനുഷ്യാവകാശ സംഘടനകള്‍ കണ്ടെത്തിയിട്ടുണ്ട്.

   താഴ്ന്ന ജാതിക്കാര്‍ , ഗോത്ര ന്യൂനപക്ഷങ്ങള്‍ പോലെയുള്ള സമൂഹങ്ങളിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളായി കണക്കാക്കപ്പെടുന്നവര്‍ക്ക് നേരെയുള്ള ദീര്‍ഘകാല വിവേചനത്തിന്റെ ഫലമാണ് ഈ പുതിയ അടിമത്ത രൂപങ്ങള്‍ എന്നാണ് യുഎന്‍ വിശ്വസിക്കുന്നത്.

   അനൗപചാരിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അസമത്വത്തിനും വേദിയൊരുക്കിയ ആഗോളവത്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെ തൊഴിലാളികളുടെയും ചരക്കുകളുടെയും ഒഴുക്ക് വര്‍ധിച്ചു വരുന്ന നിലവിലെ സാഹചര്യങ്ങള്‍ മനുഷ്യകടത്ത് വളരുന്നതിന് എങ്ങനെ കാരണമാകുന്നു എന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ദിനം.

   അടിമത്തത്തെപ്പറ്റിയുള്ള ആദ്യകാലചരിത്രരേഖകൾ കാണുന്നത് ബാബിലോണിയയിലാണ്. ഈജിപ്തിലെ വൻപിരമിഡുകൾ നിർമ്മിക്കുന്നതിന് അടിമകളെ ഉപയോഗിച്ചിരുന്നു. ശരീരവും ജീവനും മറ്റൊരാൾക്ക് വേണ്ടി സമർപ്പിച്ച് ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥയാണ് അടിമത്തം.
   Published by:Sarath Mohanan
   First published: