നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • International Day for the Preservation of the Ozone Layer 2021 | ഭൂമിയുടെ കവചം; ഓസോൺ പാളിയെ സംരക്ഷിക്കേണ്ടത് എന്തുകൊണ്ട്?

  International Day for the Preservation of the Ozone Layer 2021 | ഭൂമിയുടെ കവചം; ഓസോൺ പാളിയെ സംരക്ഷിക്കേണ്ടത് എന്തുകൊണ്ട്?

  വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഓസോൺ പാളി 2050ഓടെ 1980ന് മുമ്പുള്ള നിലയിലേക്ക് മടങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്.

  Image: Shutterstock

  Image: Shutterstock

  • Share this:
   എല്ലാ വർഷവും സെപ്റ്റംബർ 16 ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനമായാണ് ആചരിക്കുന്നത്. ഓസോൺ പാളിയെ ഇല്ലാതാക്കുന്ന വസ്തുക്കൾക്കെതിരെ 1987ൽ ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള ഒട്ടുമിക്ക രാജ്യങ്ങളും ഒപ്പുവച്ച കരാറാണ് മോൺട്രിയൽ പ്രോട്ടോക്കോൾ. ഈ കരാറിന് ശേഷം, 1994 ൽ യുഎൻ ജനറൽ അസംബ്ലിയാണ് സെപ്റ്റംബർ 16 ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചത്.

   ചരിത്രവും പ്രാധാന്യവും
   ഭൂമിയുടെ സ്വാഭാവികതയ്ക്ക് ഏറ്റവും വലിയ ഭീഷണി മനുഷ്യർ തന്നെയാണ്. ദോഷകരമായ രശ്മികളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന വാതകത്തിന്റെ നേർത്ത പാളിയാണ് ഓസോൺ പാളി. ഓസോൺ പാളിയുടെ ശോഷണം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും.

   ഓസോണിനെ നശിപ്പിക്കുന്ന വസ്തുക്കളായ എയറോസോളുകൾ, ക്ലോറോഫ്ലൂറോകാർബൺ, ഹാലോണുകൾ മുതലായവയുടെ പുറന്തള്ളൽ തടയുന്നതിനായി ലോക രാജ്യങ്ങൾ സ്വീകരിച്ച കരാറാണ് മോൺട്രിയൽ പ്രോട്ടോക്കോൾ. അത്തരം ഹാനികരമായ പദാർത്ഥങ്ങളുടെ ഉപയോഗം അന്റാർട്ടിക്കയിലെ ഓസോൺ പാളികളിൽ ദ്വാരമുണ്ടാക്കിയിരുന്നു. ഇത് 1970ലാണ് ആദ്യമായി കണ്ടെത്തിയത്. കഴിഞ്ഞ 20 വർഷത്തിനിടെ രൂക്ഷമായ ആഗോളതാപനത്തിന് കാരണമായതും ഓസോൺ പാളിയിലെ വിള്ളലാണ്.

   1985ൽ വിയന്ന കൺവെൻഷനിൽ വച്ചാണ് മോൺട്രിയൽ പ്രോട്ടോക്കോൾ കരാറിൽ വിവിധ രാജ്യങ്ങൾ ഒപ്പുവച്ചത്. ലോക മെട്രോളജിക്കൽ ഓർഗനൈസേഷന്റെ റിപ്പോർട്ട് അനുസരിച്ച് 2021 ജനുവരിയിൽ, ലോകമെമ്പാടുമുള്ള ആളുകളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഓസോണിലെ വിള്ളൽ ഒടുവിൽ അടച്ചു.

   ഈ വർഷത്തെ തീം
   ഓസോൺ പാളിയിലെ വിള്ളൽ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിന്റെ ഈ വർഷത്തെ തീം ‘Montreal Protocol – Keeping us, our food, and vaccines cool’ എന്നാണ്. 35 വർഷത്തെ ദീർഘകാല ഫലങ്ങൾ ഉയർത്തിക്കാട്ടുന്നതിനായാണ് ഈ തീം തിരഞ്ഞെടുത്തത്. ഐക്യരാഷ്ട്രസഭയിലെ 197 അംഗങ്ങളും കൂട്ടായി ഒപ്പുവച്ച ആദ്യ കരാറായിരുന്നു മോൺട്രിയൽ പ്രോട്ടോക്കോൾ.

   ഇന്ത്യയിൽ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2019ൽ ഇന്ത്യ കൂളിംഗ് ആക്ഷൻ പ്ലാൻ (ഐ സി എ പി) ആവിഷ്കരിച്ചിരുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഓസോൺ പാളി 2050ഓടെ 1980ന് മുമ്പുള്ള നിലയിലേക്ക് മടങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്.

   Also read- Suresh Gopi| 'ഒരു വീട്ടിൽ ഒരു തെങ്ങിൻതൈ; ഒരു വർഷത്തിനകം ഒരു കോടി'; ആദ്യ തൈ നട്ട് സുരേഷ് ഗോപി

   കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഓസോൺ പാളിയിലെ ഏറ്റവും വലിയ സുഷിരം അ‌ടഞ്ഞുവെന്ന വാർത്ത പുറത്ത് വന്നത്. യൂറോപ്യൻ സാറ്റലൈറ്റ് സംവിധാനമായ കോപ്പർനിക്കസാണ് ആർട്ടിക്കിന് മുകളിലെ സുഷിരം അടഞ്ഞെന്ന ശുഭവാർത്ത കണ്ടെത്തിയത്. ആര്‍ട്ടിക് മേഖലയുടെ മുകളിലായിരുന്ന ഈ സുഷിരത്തിന് 10 ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയാണ് ഉണ്ടായിരുന്നത്. ഇതു വലുതായി ജനവാസകേന്ദ്രങ്ങള്‍ക്കു മുകളിലേക്കെത്തിയിരുന്നുവെങ്കില്‍ കൂടുതല്‍ അപകടകരമാകുമായിരുന്നു. അതേസമയം കോവിഡ് ലോക് ഡൗണ്‍ മൂലം അന്തരീക്ഷ മലിനീകരണത്തിലുണ്ടായിട്ടുള്ള കുറവുമായി ഇതിനു ബന്ധമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
   Published by:Naveen
   First published:
   )}