നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • International Day of Charity | കാരുണ്യത്തിന്റെ മാലാഖയെ ഓര്‍മ്മിക്കാനായി ഒരു ദിനം; സവിശേഷ ദിനത്തിന്റെ ചരിത്രവും പ്രാധാന്യം

  International Day of Charity | കാരുണ്യത്തിന്റെ മാലാഖയെ ഓര്‍മ്മിക്കാനായി ഒരു ദിനം; സവിശേഷ ദിനത്തിന്റെ ചരിത്രവും പ്രാധാന്യം

  'ജീവിച്ചിരിക്കുന്ന വിശുദ്ധ' എന്ന പേരില്‍ തന്റെ ജീവിതകാലത്ത് വ്യാപകമായി അറിയപ്പെട്ടിരുന്ന മദര്‍ തെരേസ 1950 ല്‍ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി ഇന്ന് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു

  • Share this:
   മദര്‍ തെരേസയുടെ ചരമവാര്‍ഷികം എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 5 ന് അന്താരാഷ്ട്ര ജീവ കാരുണ്യ ദിനമായി ആചരിക്കുന്നു. അഗസ്ഥിതര്‍ക്കുള്ള സമര്‍പ്പണത്തിന് പേരുകേട്ട മദര്‍ തെരേസ 1997 സെപ്റ്റംബര്‍ 5 ന് തന്റെ 87-ാം വയസ്സിലാണ് അന്തരിക്കുന്നത്. ഫിലിപ്പൈന്‍സ് ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും മദര്‍ തെരേസയുടെ 24 -ാം ചരമവാര്‍ഷികമായ ഇന്ന് മദര്‍ തെരേസയെ അനുസ്മരിക്കും.

   ജാതിമതഭേദമന്യേയുള്ള പവര്‍ത്തനങ്ങള്‍ മാനിച്ച്, മദര്‍ തെരേസയുടെ മരണശേഷം 2003 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അവരെ വിശുദ്ധയാക്കുകയും 2016 സെപ്റ്റംബര്‍ 4 ന് ഫ്രാന്‍സിസ് മാര്‍പാപ്പ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

   'ജീവിച്ചിരിക്കുന്ന വിശുദ്ധ' എന്ന പേരില്‍ തന്റെ ജീവിതകാലത്ത് വ്യാപകമായി അറിയപ്പെട്ടിരുന്ന മദര്‍ തെരേസ 1950 ല്‍ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി ഇന്ന് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു.

   ഈ വര്‍ഷം ആഗസ്റ്റ് 12 -ന് ഐക്യരാഷ്ട്രസഭ മദര്‍ തെരേസയെ ആദരിക്കുന്നതിനായി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. സ്റ്റാമ്പിന്റെ വലതുവശത്ത് മദര്‍ തെരേസയുടെ ഏറ്റവും പ്രശസ്തമായ ഉദ്ധരണികളില്‍ ഒന്ന് നല്ഡകിയിട്ടുമുണ്ട്. ''നമുക്കെല്ലാവര്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. എന്നാല്‍ വലിയ സ്‌നേഹത്തോടെ നമുക്ക് ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. '

   അന്താരാഷ്ട്ര ജീവകാരുണ്യ ദിനത്തിന്റെ ചരിത്രം

   2012 ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് അന്താരാഷ്ട്ര ചാരിറ്റി ദിനം ഔ്യോഗികമായി പ്രഖ്യാപിച്ചത്. ഈ ദിവസത്തിന് ഹംഗേറിയന്‍ പാര്‍ലമെന്റിന്റെയും സര്‍ക്കാരിന്റെയും ഒപ്പം ഹംഗേറിയന്‍ സിവില്‍ സൊസൈറ്റിയുടെ പിന്തുണയും ലഭിച്ചു.

   അന്താരാഷ്ട്ര ജീവകാരുണ്യ ദിനത്തിന്റെ പ്രാധാന്യം

   2015 -ല്‍, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ഉച്ചകോടിയില്‍, 2030 ഓടെ ലോകം കൈവരിക്കേണ്ടതായ, ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം കുറയ്ക്കാനും ദരിദ്ര രാഷ്ട്രങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിറവേറ്റാനും സഹായിക്കുന്ന ഒരു മാര്‍ഗമായി അന്താരാഷ്ട്ര ചാരിറ്റി ദിനം എന്ന ആശയം സങ്കല്‍പ്പിക്കപ്പെട്ടു. മദര്‍ തെരേസയുടെ ചരമവാര്‍ഷികം ആചരിക്കുന്നതിനായി സെപ്റ്റംബര്‍ 5 അന്താരാഷ്ട്ര ജീവ കാരുണ്യദിനമായി തിരഞ്ഞെടുക്കുകയും ചെയ്തു.

   എല്ലാ വര്‍ഷവും മദര്‍ തെരേസയുടെ ഓര്‍മ്മദിനത്തില്‍ വിശ്വാസികള്‍ കൊല്‍ക്കത്തയിലെ ശവകുടീരത്തില്‍ പ്രത്യേക നന്ദിപ്രകടനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമായി ഒത്തുകൂടകയും പുഷ്പങ്ങളും മെഴുകുതിരികളും നല്‍കുകയും ഗാനങ്ങളും മറ്റും ആലപിക്കുകയും ചെയ്യുന്നു.
   Published by:Karthika M
   First published:
   )}