• HOME
  • »
  • NEWS
  • »
  • life
  • »
  • International Day of Education | ഇന്ന് അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം; വിദ്യാഭ്യാസത്തിലൂടെ ദാരിദ്ര്യം ഇല്ലാതാക്കാം

International Day of Education | ഇന്ന് അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം; വിദ്യാഭ്യാസത്തിലൂടെ ദാരിദ്ര്യം ഇല്ലാതാക്കാം

ഈ വർഷത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിൽ, ഈ ദിനാചരണത്തിന് പിന്നിലെ ചരിത്രത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും അറിയാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    വിദ്യാഭ്യാസത്തിലൂടെ സമാധാനവും വികസനവും ലക്ഷ്യമിട്ട് 2018ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി (United Nations General Assembly) ജനുവരി 24 അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനമായി (International Day of Education) ആചരിക്കുന്നതിനുള്ള പ്രമേയം പാസാക്കി. ഈ വർഷത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിൽ, ഈ ദിനാചരണത്തിന് പിന്നിലെ ചരിത്രത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും അറിയാം.

    അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിന്റെ ചരിത്രം
    നൈജീരിയയും മറ്റ് 58 അംഗരാജ്യങ്ങളും ചേർന്ന് പ്രമേയം പാസാക്കിയ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം എല്ലാവർക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ്. എല്ലാവരിലും വിദ്യാഭ്യാസം എത്തിക്കുന്നതിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ് ഈ ദിനാചരണം.

    അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിന്റെ പ്രാധാന്യം
    ഐക്യരാഷ്ട്രസഭ അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് ദാരിദ്ര്യമാണ്. പല മൂന്നാം ലോക രാജ്യങ്ങളിലും ദാരിദ്ര്യത്തിന്റെ അനുപാതം നിരക്ഷരതയുടെ അനുപാതത്തിന് ഏതാണ്ട് തുല്യമാണ്. യുഎൻ ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നതിനൊപ്പം വിദ്യാഭ്യാസത്തിലൂടെ ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കാരണം ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണ് വിദ്യാഭ്യാസം.

    അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിന്റെ ലക്ഷ്യം
    1. സ്കൂളുകളിൽ ചേർക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിച്ചും കൊഴിഞ്ഞുപോക്ക് കുറച്ചും വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ നടത്തിപ്പും തുടർനടപടികളും ഉറപ്പ് വരുത്തുക

    2. അധ്യാപകർ, സർക്കാരുകൾ, ഓർഗനൈസേഷനുകൾ എന്നിങ്ങനെ അടിത്തട്ട് മുതൽ ആഗോള ശ്രമങ്ങൾ വരെയുള്ള നടപടികൾ അനുസ്മരിക്കുക. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തുല്യതയെക്കുറിച്ചും ആളുകളെ ബോധവത്ക്കരിക്കുക.

    3. യുനെസ്‌കോയുടെ ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ട് വെബ്‌സൈറ്റിൽ ഫീച്ചർ ചെയ്‌തിരിക്കുന്ന ടൂൾ ആയ PEER വഴി ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗത്തെ ഫലപ്രദമായി ലക്ഷ്യമിടുന്ന വിദ്യാഭ്യാസ നയങ്ങളുടെയും തുല്യമായ സാമ്പത്തിക നയങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കുക.

    4. സാമ്പത്തിക മാന്ദ്യത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും തുടർന്ന് നിർണായകമായ ഒരു നാളെയെ അഭിമുഖീകരിക്കേണ്ടി വരുന്ന മഹാമാരി തലമുറയെ അവരുടെ അഭിലാഷങ്ങളും ആശങ്കകളും പ്രകടിപ്പിക്കാൻ സഹായിക്കുക.

    അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിന്റെ പ്രമേയം
    2022ലെ യുനെസ്‌കോ (യുണൈറ്റഡ് നേഷൻസ്) പ്രഖ്യാപിച്ച അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിന്റെ തീം "ദിശാമാറ്റം, വിദ്യാഭ്യാസത്തിന്റെ പരിവർത്തനം" എന്നതാണ്. വിദ്യാഭ്യാസത്തിന്റെ പുനരുജ്ജീവനത്തെ സ്വാഗതം ചെയ്യുകയും ശക്തിപ്പെടുത്തുകയും എന്നതാണ് ഈ വർഷത്തെ പ്രമേയം. വിദ്യാഭ്യാസത്തെ അതിന്റെ സാധാരണ രൂപത്തിലേക്ക് വീണ്ടെടുക്കുന്നതിന് ഊന്നൽ നൽകുന്നതാണ് ഈ വർഷത്തെ തീം. ഇതിനുപുറമെ, വരും തലമുറകളുടെ നേട്ടങ്ങൾക്കായി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും ഈ ദിനാചരണം ഊന്നിപ്പറയുന്നു.

    Summary: In 2018, the United Nations General Assembly adopted a resolution
    proclaiming January 24 as International Day of Education to mark the importance of education in peace and development. On this International Day of Education, let’s read about its history, significance and objective
    Published by:user_57
    First published: