നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • International Day of Epidemic Preparedness | ഇന്ന് അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനം: പകർച്ചാവ്യാധികളെ ഒറ്റക്കെട്ടായി നേരിടാം

  International Day of Epidemic Preparedness | ഇന്ന് അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനം: പകർച്ചാവ്യാധികളെ ഒറ്റക്കെട്ടായി നേരിടാം

  പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പഠിക്കേണ്ടതും പകർച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് അവ പ്രയോഗിക്കേണ്ടതും ഭാവിയിലെ ഏത് പ്രതികൂല സാഹചര്യങ്ങളെയും ശരിയായ രീതിയിൽ നേരിടുന്നതിന് ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു.

  International Day of Epidemic Preparedness 2021

  International Day of Epidemic Preparedness 2021

  • Share this:
   കോവിഡ് -19 (Covid 19) മഹാമാരിയെ തുടർന്ന് ആളുകൾ പകർച്ചവ്യാധിയെ നേരിടുന്നതിന് എങ്ങനെ തയ്യാറെടുപ്പുകൾ നടത്താമെന്നതിനെക്കുറിച്ച് ശരിയായ രീതിയിൽ പഠിച്ചു. ഭാവിയിലെ പകർച്ചാവ്യാധി ഭീഷണികൾക്കെതിരെ തയ്യാറെടുക്കുന്നതിനും വിവിധതരം പകർച്ചവ്യാധികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുമായി, ഐക്യരാഷ്ട്രസഭയും (United Nations) ലോകാരോഗ്യ സംഘടനയും (World Health Organization) ഡിസംബർ 27 അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനമായി (International Day of Epidemic Preparedness) ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.

   അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനത്തിന്റെ ചരിത്രം
   പകർച്ചവ്യാധികൾക്കെതിരെയുള്ള തയ്യാറെടുപ്പിന്റെയും പ്രതിരോധത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി കഴിഞ്ഞ വർഷം ഡിസംബറിലാണ് അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനം ആദ്യമായി ആചരിച്ചത്. കഴിഞ്ഞ 75 വർഷത്തിനിടെ ആദ്യമായാണ് ലോകരാജ്യങ്ങൾ അന്താരാഷ്‌ട്ര പകർച്ച വ്യാധി ദിനം ആചരിച്ചത്.

   പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പഠിക്കേണ്ടതും പകർച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് അവ പ്രയോഗിക്കേണ്ടതും ഭാവിയിലെ ഏത് പ്രതികൂല സാഹചര്യങ്ങളെയും ശരിയായ രീതിയിൽ നേരിടുന്നതിന് ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. കോവിഡ് 19 പോലുള്ള മഹാമാരിയെ ചെറുക്കുന്നതിന് എല്ലാ അന്തർദേശീയ സംഘടനകൾക്കും സമൂഹത്തിനും വ്യക്തികൾക്കുമിടയിലുള്ള ഐക്യദാർഢ്യത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യവും ഈ ദിനം അടിവരയിടുന്നു.

   Also Read- ജനിച്ചപ്പോൾ ആന്തരികാവയവം ശരീരത്തിന് പുറത്ത്; അപൂർവ ജനിതകാവസ്ഥയുമായി കുഞ്ഞ്

   ദിനാചരണത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര പൊതുസഭയുടെ എല്ലാ അംഗരാജ്യങ്ങളിലും ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിക്കും. വിവിധ രാജ്യങ്ങളിൽ നിന്ന് പകർച്ചാവ്യാധിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്നും പകർച്ചവ്യാധികൾക്കുള്ള തയ്യാറെടുപ്പ് വേഗത്തിലാക്കാൻ സഹായിച്ച മികച്ച പദ്ധതികൾ പരസ്പരം പങ്കുവയ്ക്കണമെന്നും ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്യുന്നു. വിദ്യാഭ്യാസത്തിലൂടെയും ബോധവത്കരണ പ്രവർത്തനങ്ങളിലൂടെയും ആളുകളിൽ പകർച്ച വ്യാധികളെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കുക എന്നതാണ് അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനത്തിന്റെ ലക്ഷ്യം.

   അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനത്തിന്റെ പ്രാധാന്യം
   ദരിദ്ര രാജ്യങ്ങളുടെ ആരോഗ്യ സംവിധാനങ്ങളെയും വിതരണ ശൃംഖലകളെയും ഉപജീവനത്തെയും തടസ്സപ്പെടുത്താൻ കഴിവുള്ള പകർച്ചവ്യാധികൾ കണ്ടെത്താനും തടയാനും പ്രതികരിക്കാനും സഹായിക്കുന്ന സംവിധാനങ്ങളിൽ നിക്ഷേപം നടത്തുക എന്നതാണ്. ഞങ്ങളുടെ ആരോഗ്യം, മനുഷ്യന്റെ ആരോഗ്യം, മൃഗങ്ങളുടെ ആരോഗ്യം എന്നിവയും മറ്റ് പ്രധാന മേഖലകളും സംയോജിപ്പിക്കുന്ന ഏക ആരോഗ്യ സമീപനം ജനകീയമാക്കാനും യുഎൻ ലക്ഷ്യമിടുന്നു.

   Also Read- Kidney Disease | വൃക്കരോഗത്തിന്റെ ചില പ്രാരംഭ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

   സുസ്ഥിരവും കൂടുതൽ തുല്യവുമായ ജോലി കെട്ടിപ്പടുക്കാനുള്ള അവസരം കോവിഡ്-19 നമുക്ക് നൽകിയിട്ടുണ്ട്. എല്ലാവരുടെയും അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും മാനിക്കുന്നതോടൊപ്പം തുല്യ അവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ലോകരാജ്യങ്ങളെ സാമ്പത്തികമായും സാമൂഹികമായും വലിയ തകർച്ചയിലേക്ക് നയിച്ച പകർച്ച വ്യാധിയാണ് കൊറോണ.
   Published by:Rajesh V
   First published: