HOME » NEWS » Life » INTERNATIONAL DAY OF FAMILIES 2021 MOTIVATIONAL QUOTES THAT PROVE FAMILIES MATTER GH

International Day of Families 2021: കുടുംബ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചില മഹത് വചനങ്ങൾ

ഐക്യരാഷ്ട്ര സംഘടനയുടെ പ്രസ്താവന അനുസരിച്ച് നൂതന സാങ്കേതിക വിദ്യകൾ കുടുംബ ജീവിതത്തെ എങ്ങനെ ബാധിക്കും എന്നതാണ് ഈ വർഷം ഈ വിശേഷ ദിനത്തിൽ ആളുകൾ പരിശോധിക്കുക.

News18 Malayalam | news18-malayalam
Updated: May 15, 2021, 11:29 AM IST
International Day of Families 2021: കുടുംബ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചില മഹത് വചനങ്ങൾ
(Representative pic: Shutterstock)
  • Share this:
എല്ലാ വർഷവും മെയ് 15 നാണ് അന്താരാഷ്ട്ര കുടുംബ ദിനം ആചരിക്കുന്നത്. ആരോഗ്യപരവും സമീകൃതവുമായ ഒരു കുടുംബം ഉണ്ടാവുന്നതിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുക എന്നതാണ് ഇത്തരം ദിവസം ആചരിക്കുന്നത് കൊണ്ട് പ്രത്യേകിച്ചും ഉദ്ദേശിക്കുന്നത്.

‘ഫാമിലീസ് ആൻഡ് ന്യൂ ടെക്നോളജീസ്’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര കുടുംബ ദിനത്തിന്റെ പ്രമേയം. ഐക്യരാഷ്ട്ര സംഘടനയുടെ പ്രസ്താവന അനുസരിച്ച് നൂതന സാങ്കേതിക വിദ്യകൾ കുടുംബ ജീവിതത്തെ എങ്ങനെ ബാധിക്കും എന്നതാണ് ഈ വർഷം ഈ വിശേഷ ദിനത്തിൽ ആളുകൾ പരിശോധിക്കുക. സാമൂഹ്യ വികസന കമ്മീഷന്റെ 59ാമത്തെ തീമിന്റെ ഫോളോ അപ്പ് കൂടിയാണിത്.

Also Read- കൊറോണ വൈറസ് ലിംഗത്തിൽ മാസങ്ങളോളം നില‍നിൽക്കുമെന്ന് പഠനം; പുരുഷന്മാരിൽ ഉദ്ധാരണ പ്രശ്നങ്ങൾക്ക് കാരണമാകും

നമ്മുടെയൊക്കെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗമാണല്ലോ കുടുംബം. ഈ വിശേഷ ദിനത്തിൽ കുടുംബ ബന്ധത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന ചില മഹത് വചനങ്ങളാണ് താഴെ പറയുന്നത്:

1. നമുക്ക്, കുടുംബം എന്നതിന്റെ അർത്ഥം പരസ്പരം കൈ ചേർത്ത് കൂടെ നിൽക്കുക എന്നതാണ് – ബാർബറ ബുഷ്

2. കുടുംബം എന്നാൽ ആരെയും നാം പിന്നിൽ ഉപേക്ഷിക്കുകയോ മറക്കുകയോ ചെയ്യുന്നില്ല എന്നാണർത്ഥം — ഡേവിഡ് ഒഗ്ഡ൯ സ്റ്റിയേസ്

4. കുടുംബ ജീവിതത്തിൽ, സംഘർഷങ്ങളെ ഇല്ലാതാക്കുന്ന ഓയിൽ സ്നേഹമാണ്. ഇത് നമ്മെ കൂടുതൽ അടുപ്പിക്കുകയും നമുക്കിടയിൽ സൗഹൃദം ഊട്ടിയിറപ്പിക്കുകയും ചെയ്യും – ഫെഡറിക് നീഷേ

5. സന്തുഷ്ട കുടുംബ എന്നാൽ സ്വർഗത്തിന് മുൻപ് കിട്ടുന്ന സ്വർഗമാണ്— ജോർജ് ബെർനാഡ് ഷാ

Also Read- കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പും ശേഷവും കഴിക്കേണ്ട ഭക്ഷണങ്ങൾ; വിദഗ്ധർ പറയുന്നതിങ്ങനെ

6. എല്ലാ കാര്യങ്ങളും മാറി മറിഞ്ഞേക്കാം, പക്ഷെ നമ്മുടെ തുടക്കവും ഒടുക്കവും കുടുംബത്തിൽ നിന്നാണ് – അന്തോണി ബ്രാന്റ്ട്

7. മനുഷ്യ സമൂഹത്തിലെ ആദ്യത്തെ അവശ്യ സെൽ ആണ് കുടുംബം – പോപ് ജോണ് XXIII

8. കുടംബവും സൗഹൃദവും സന്തോഷം നൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ് – ജോൺ സി മാക്സ്വെൽ

9. കുടുംബം ഒരു പ്രധാനപ്പെട്ട കാര്യമല്ല. കുടുംബം എന്നു പറഞ്ഞാൽ എല്ലാമാണ്. – മിഷേൽ ജെ ഫോക്സ്

10. എന്റെ കുടുംബം എന്നാൽ എന്റെ ജീവനാണ്. ബാക്കി എല്ലാം രണ്ടാം സ്ഥാനത്തേ വരൂ – മിഷേൽ ഇംപീരിയോളി

11. ഒരു അപകടം വരുമ്പോൾ കുടുംബക്കാർ മാത്രമേ നിങ്ങളെ പിന്തുണക്കുകയുളളൂ – ഗൈ ലഫ്ലിയൂർ

12. വീട്ടിൽ ചെന്ന്, നല്ല ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നതിനോളം പ്രധാനപ്പെട്ട ഒന്നും ജീവിതത്തിൽ ഇല്ല – ഇരീന ഷെയ്ഖ്

Also Read- രോഗപ്രതിരോധശേഷി വർധിപ്പിക്കണോ? മഞ്ഞൾ പാലും ഡാർക് ചോക്ലേറ്റും കഴിക്കൂ എന്ന് സർക്കാർ

Key Words:  International Day of Families 2021, family, un, united nations, may 15, കുടുംബം, ഫാമിലി, ഐക്യരാഷ്ട്ര സഭ, മെയ് 15, കുടുംബ ദിനം, കുടുംബ ദിനത്തിന്റെ പ്രത്യേകത
Published by: Rajesh V
First published: May 15, 2021, 11:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories