നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • International Day of Older Persons | അവഗണിക്കാതിരിക്കുക, ചേർത്ത് നിർത്താം ഒപ്പം കൂട്ടാം; ഇന്ന് അന്താരാഷ്ട്ര വയോജന ദിനം

  International Day of Older Persons | അവഗണിക്കാതിരിക്കുക, ചേർത്ത് നിർത്താം ഒപ്പം കൂട്ടാം; ഇന്ന് അന്താരാഷ്ട്ര വയോജന ദിനം

  1990 ഡിസംബർ 14ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനമായി പ്രഖ്യാപിച്ചു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഇന്ന് അന്താരാഷ്ട്ര വയോജന ദിനം. 1990 ഡിസംബർ 14ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനമായി പ്രഖ്യാപിച്ചു. ഇന്നൊരു ദിനം മാത്രമാണോ നമ്മൾ വയോജനങ്ങളെ ഓർക്കേണ്ടത്? പരിചരണവും കരുതലും ആഗ്രഹിക്കുന്ന ഘട്ടത്തിൽ താങ്ങായി ഒരു കൈ നല്കാൻ നമുക്ക് കഴിയാറുണ്ടോ? ഇതെല്ലം ഒന്ന് പൊടി തട്ടി ചിന്തിക്കേണ്ട ദിനം കൂടിയാണ് ഇന്ന്.

   2015ൽ 60 വയസും അതിനു മുകളിൽ പ്രായമുള്ളതുമായ വയോജനങ്ങളുടെ എണ്ണം 900 മില്യണായിരുന്നു. 2050 ആകുമ്പോൾ ഇത് 2 ബില്യണിലെത്തും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് ഒരു രാജ്യത്തെ ഭൂരിഭാഗം ജനസംഖ്യ വയോജനങ്ങളായിരിക്കും എന്നർത്ഥം. ഇന്ന് 125 ദശലക്ഷം ആളുകൾ 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്.

   ഈ വർഷത്തെ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ വിഷയം "എല്ലാ പ്രായക്കാർക്കും ഡിജിറ്റൽ തുല്യത" എന്നുള്ളതാണ്. പ്രായഭേദമില്ലാതെ എല്ലാവരും ഡിജിറ്റൽ ലോകത്തേക്ക് കടന്നുവരേണ്ടത് വളരെ അത്യാവശ്യമാണ്.

   വാർദ്ധക്യത്തിലേക്ക് കടക്കുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും വാർധക്യസഹജമായ ബുദ്ധിമുട്ടുകളെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കാൻ കൂടി വേണ്ടിയാണു അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നത്. പ്രായമായവർ സമൂഹത്തിന് നൽകുന്ന സംഭാവനകളെ അഭിനന്ദിക്കേണ്ട ദിവസം കൂടിയാണിത്. 2021ൽ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ മുപ്പത്തിയൊന്നാം വാർഷികമാണ് ആഘോഷിക്കുന്നത്. അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തെ പ്രായമാകുന്നവർ എങ്ങനെ നോക്കികാണുന്നുവെന്നും തിരിച്ച് ആധുനിക ലോകം പ്രായമായവരെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും വളരെ പ്രസക്തമാണ്.   പ്രായമായവർ അറിവിന്റെയും അനുഭവത്തിന്റെയും കാര്യത്തിൽ ഒരു വിജ്ഞാനകോശമാണ്. നമ്മുടെ കുടുംബത്തിലാകട്ടെ സുഹൃത്തുക്കളാകട്ടെ പ്രായമായവർ നമുക്ക് ചുറ്റും ഉണ്ടാകുന്നത് ഒരു അനുഗ്രഹമാണ്. വീഴ്ചകളിൽ നിന്നും പാഠം പറഞ്ഞു തരാനും നമ്മെ ഉയർത്തെഴുന്നേൽപ്പിക്കാനും അവർക്ക് സാധിക്കാറുണ്ട്. ഒരു മാർഗനിർദേശിയായി പ്രായമായവർ നമ്മുടെ കൂടെ ഉണ്ടാകുന്നത് ഒരു ഭാഗ്യം തന്നെയാണ്. പക്ഷെ പലപ്പോഴും ഇതെല്ലം നമുക്ക് അലോരസങ്ങളായി തോന്നും. പ്രായമായ മുത്തശ്ശീ മുത്തശ്ശന്മാരെപോലും മറന്നുപോകും. അറിയാതെ ആണെങ്കിൽ കൂടി അവഗണിക്കും. ഒക്ടോബർ 1 അന്തർദേശീയ വയോജന ദിനമായി പ്രഖ്യാപിക്കാനുള്ള ഒരു കാരണം തന്നെ അവരെ ഓർമ്മിക്കുന്നതിന് വേണ്ടിയായി മാറുന്നത് ഈ സന്ദർഭങ്ങളിലാണ്.

   പ്രായമായവരെ അവഗണിക്കാതെ ഒപ്പം ചേർക്കുക. അവർക്കു വേണ്ടി അല്പസമയം മാറ്റിവെക്കുക. അവർക്കായി ഒരുപാടു കാര്യങ്ങൾ ചെയ്യാൻ നമുക്ക് സാധിക്കും. പ്രായമായെന്ന കാരണത്താൽ ഒരിക്കലും അവരെ മാറ്റി നിർത്താതിരിക്കുക. കുടുംബത്തിനും സമൂഹത്തിനും വേണ്ടി അവർ ചെയ്ത കാര്യങ്ങൾ തുടരാൻ അവർക്ക് സാധിക്കുമെങ്കിൽ അവരെ അതിനനുവദിക്കുക. പ്രായമായെന്ന ഒറ്റ കാരണത്താൽ അവർക്ക് വിലക്കുകൾ ഏർപ്പെടുത്താതിരിക്കുന്നത് തന്നെയായിരിക്കും അവരോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം.

   2050 ആകുമ്പോഴേക്കും ലോകം പ്രായമായവരുടേതായി മാറും. ഇന്ന് ഏതാണ്ട് 900 ദശലക്ഷം ആളുകൾ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. 2050 ആകുമ്പോഴേക്കും 2 ബില്യൺ ആളുകൾ അതായത് ഗ്രഹത്തിലെ ജനസംഖ്യയുടെ 22 ശതമാനം 60 വയസ്സിനു മുകളിലുള്ളവർ ആയിരിക്കും. എന്നുവെച്ചാൽ മനുഷ്യ ചരിത്രത്തിൽ ആദ്യമായി ലോകത്ത് കുട്ടികളേക്കാൾ 60 വയസ്സിനു മുകളിലുള്ള ആളുകൾ ഉണ്ടാകും. ആയുർദൈർഘ്യം ഉയർന്നതാണ് ഇതിന്റെ പ്രധാന കാരണം. ലോകത്ത് ആയുർദൈർഘ്യം 46 വർഷത്തിൽ നിന്നും 68 വർഷമായി ഉയർന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് 81 ആയി ഉയരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

   പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന ചിന്ത യുവാക്കളിലേക്കും പകരേണ്ടതുണ്ട്. മനസ്സാണ് പ്രധാനം. ഒരു കാര്യം ചെയ്യാം എന്ന് പൂർണമനസ്സുണ്ടെങ്കിൽ പ്രായം ഒരു പ്രശ്നമല്ല എന്നുള്ളത് പലപ്പോഴായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അന്താരാഷ്ട്ര വയോജന ദിനത്തിൽ ലോകാരോഗ്യ സംഘടന പ്രായമായവർ സമൂഹത്തിന് നൽകിയ സംഭാവനകളെ ഓർക്കുകയും പ്രായമായ ആളുകൾക്ക് മതിയായ ആരോഗ്യസംവിധാനങ്ങളും സാമൂഹിക പരിചരണവും എങ്ങനെ നൽകാമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തുകയും ചെയ്യുന്നു. ഈ ദിവസം ജനങ്ങളുടെ ക്ഷേമം, അവകാശങ്ങൾ, പ്രത്യേക ആവശ്യങ്ങൾ എന്നിവ വിലയിരുത്തുകയും ചെയ്യുന്നു. കോവിഡ് പകർച്ചവ്യാധിക്കിടയിൽ പ്രായമായ ആളുകൾ നേരിടുന്ന വെല്ലുവിളികളും ചെറുത്തുനിൽപ്പുകളും മനസിലാക്കേണ്ടതുണ്ട് . അതിനാൽ തന്നെ അവരുടെ ആവശ്യങ്ങളെ അറിയുകയും അതിനുള്ള നടപടി എടുക്കേണ്ടതും വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.
   Published by:user_57
   First published: