നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • International Day of Persons with Disabilities | ഇന്ന് ലോക ഭിന്നശേഷി ദിനം; ഭിന്നശേഷിക്കാരെ മാറ്റി നിർത്താതെ ചേർത്ത് പിടിക്കാം

  International Day of Persons with Disabilities | ഇന്ന് ലോക ഭിന്നശേഷി ദിനം; ഭിന്നശേഷിക്കാരെ മാറ്റി നിർത്താതെ ചേർത്ത് പിടിക്കാം

  ഭിന്നശേഷിക്കാർക്ക് പരിചരണവും പിന്തുണയും നൽകേണ്ടത് എത്രത്തോളം പ്രധാനപ്പെട്ട കാര്യമാണ് എന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   വൈകല്യമുള്ള വ്യക്തികളെ ചേർത്ത് പിടിക്കാനും വൈകല്യത്തെ മറന്ന് അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനുമുള്ള ദിവസമാണ് ഇന്ന്. ഡിസംബർ മൂന്ന് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനമായി (International Day of Persons with Disabilities) ആചരിക്കുന്നു. ഈ ദിവസം ഭിന്നശേഷിക്കാരായ വ്യക്തികൾ അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികളെ കുറിച്ച് മറ്റുള്ളവരിൽ അവബോധം വളർത്താനും ഇവരുടെ പ്രശ്നങ്ങൾ മനസിലാക്കി അവ ലഘൂകരിക്കാനും ശ്രമിക്കുന്നു.

   ഭിന്നശേഷിക്കാർക്ക് പരിചരണവും പിന്തുണയും നൽകേണ്ടത് എത്രത്തോളം പ്രധാനപ്പെട്ട കാര്യമാണ് എന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു. ഇവരെ സമൂഹത്തിൽ നിന്ന് മാറ്റി നിർത്താതെ അവരുടെ ഉള്ളിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കാനും അവരെ ചേർത്ത് പിടിക്കാനും വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങളുടെ ആഹ്വാനമാണ് ഭിന്നശേഷി ദിനത്തിലൂടെ യുഎൻ ലക്ഷ്യമിടുന്നത്.

   2021ലെ അന്താരാഷ്‌ട്ര ഭിന്നശേഷി ദിനത്തിന്റെ തീം 'കോവിഡിന് ശേഷമുള്ള കാലഘത്തിലും അവകാശങ്ങൾക്കായി പോരാടുക' എന്നുള്ളതാണ്. ലോകമെങ്ങും കോവിഡ് 19 പടർന്നു പിടിച്ചപ്പോൾ അവ അംഗവൈകല്യങ്ങളുള്ള നിരവധി ആളുകളെയും പ്രത്യക്ഷമായും പരോക്ഷമായും മോശമായി ബാധിച്ചിട്ടുണ്ട്. ഇതിൽ നിന്നെല്ലാം കരകയറാനും ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ചർച്ച ചെയ്യാനുമാണ് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനം ആചരിക്കുന്നത്.

   പലപ്പോഴും ശാരീരികമായി വികലാംഗരായുള്ള വ്യക്തികളെ സമൂഹത്തിൽ മറ്റുള്ളവരെപ്പോലെ അഗീകരിക്കാൻ പലരും ശ്രമിക്കാറില്ല. അവരെ പ്രത്യേക വ്യക്തികളായി മാറ്റി നിർത്തുകയും ചെയ്യാറുണ്ട്. എന്നാൽ ഇത് മാനസികമായി അവരെ താഴ്ത്തുകയാണ് ചെയ്യുക. മാനുഷികമായി നൽകേണ്ട പരിഗണന പോലും നൽകാതെ പലരും പരിഹാസ പാത്രങ്ങളാക്കാറുണ്ട്. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഈ ദിനം പ്രയോജനപ്പെടുത്താം. അംഗവൈകല്യങ്ങളുള്ള വ്യക്തികളെ നേരിട്ടറിയുന്ന അല്ലെങ്കിൽ ഈ കൊറോണ സമയങ്ങളിൽ അവരെ പരിചരിക്കുന്ന വ്യക്തികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് പരിശോധിക്കാം.

   കാര്യങ്ങൾ മറച്ചു വെക്കാതെയിരിക്കുക

   ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച്, അല്ലെങ്കിൽ അവരുടെ ശാരീരികമായ ബുദ്ധിമുട്ടുകളെക്കുറിച്ച് കൃത്യമായ ധാരണ അവർക്ക് നൽകുക. അവരുടെ ആരോഗ്യ സ്ഥിതികൾ അവരിൽ നിന്നും മറച്ചു വെക്കാതെയിരിക്കുക. പരിചരിക്കുന്ന വ്യക്തി എന്ന നിലയിൽ കാര്യങ്ങളെ കുറിച്ചുള്ള തെറ്റായ വ്യാഖ്യാനവും അവരിലുണ്ടാകാവുന്ന അരാജകത്വവും ഒഴിവാക്കാൻ വികലാംഗരെ സംഭവങ്ങളെക്കുറിച്ച് അറിയിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ തെറ്റായ വ്യാഖ്യാനങ്ങൾ നൽകുമ്പോൾ ഒരുപക്ഷെ ഉത്കണ്ഠ, പരിഭ്രാന്തി, ഭയം, മറ്റ് നിഷേധാത്മക വികാരങ്ങൾ എന്നിവയാണ് വികലാംഗരിൽ ഉണ്ടാക്കുക. ഇതിനാൽ കാര്യങ്ങളെ കുറിച്ച് കൃത്യമായ അവബോധം നൽകുക

   കൂടുതൽ അറിവ് നേടാൻ ശ്രമിക്കുക

   അംഗവൈകല്യമുള്ള വ്യക്തികളെ പരിചരിക്കുമ്പോൾ നിങ്ങൾ തീർച്ചയായും എല്ലാ കാര്യങ്ങളെ കുറിച്ചും ബോധവാന്മാരായിരിക്കണം. അവരുടെ മാനസികവും ശാരീരികവും ആയ എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണ പുലർത്തുക. ഒപ്പം അവരുടെ ആരോഗ്യ കാര്യങ്ങളിൽ വൈദ്യശാസ്ത്രത്തിനൊപ്പം അറിവ് നേടാൻ നിങ്ങൾ ശ്രമിക്കേണ്ടത് പ്രധാനമാണ്.

   ജാഗ്രത പാലിക്കുക

   ചില വ്യക്തികൾക്ക് ചില വൈകല്യങ്ങൾ കാരണം കോവിഡ് ലക്ഷണങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ഇത് മനസിലാക്കാൻ പരിചരിക്കുന്നവർ ശ്രദ്ധിക്കണം. കോവിഡ് -19 വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് ലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ പരിചരിക്കുന്നവർ ശ്രദ്ധ പുലർത്തണം.

   കൂടെയുണ്ടെന്ന് ഓർമ്മിപ്പിക്കുക

   ലോകമെമ്പാടുമുള്ള ആളുകൾക്ക് കോവിഡ് -19 മഹാമാരി ബുദ്ധിമുട്ടുള്ള സമയമാണ്. വീടുകളിലേക്ക് ഒതുങ്ങേണ്ടി വന്നപ്പോൾ നിരവധി പേരാണ് ഒറ്റപെടലുകൾ അനുഭവിക്കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളെ ചേർത്ത് പിടിക്കേണ്ട സമയമാണിത്. കാരണം മാനസികമായി അവർ ഏറ്റവും കൂടുതൽ ഒറ്റപ്പെടൽ നേരിടുന്ന സമയമായിരിക്കും ഇത്. നിങ്ങൾക്ക് കഴിയുമ്പോഴെല്ലാം ഇവരെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനും ശ്രമിക്കുക. കാരണം നിങ്ങളുടെ സാന്നിധ്യം അവർക്ക് വലിയ സന്തോഷം നൽകിയേക്കും.

   നിങ്ങളുടെ മാനസികാരോഗ്യം പ്രധാനമാണ്

   ഭിന്നശേഷിക്കാരെ പരിചരിക്കുന്നത് നിങ്ങളെ ക്ഷീണിപ്പിച്ചേക്കാം. നിങ്ങൾക്ക് മടുപ്പ് വരാതെ മനസിനെ ഉണർവോടുകൂടി നിലനിർത്തേണ്ടത് പ്രധാനമാണ്.
   Published by:user_57
   First published:
   )}