നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • International Day of Sign Languages 2021: ഇങ്ങനെ കാണിച്ചാൽ മനസിലാകുമോ? അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനത്തിന് പ്രാധാന്യമെന്ത്?

  International Day of Sign Languages 2021: ഇങ്ങനെ കാണിച്ചാൽ മനസിലാകുമോ? അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനത്തിന് പ്രാധാന്യമെന്ത്?

  ബധിരരായ ആളുകളുടെയും മറ്റ് ആംഗ്യഭാഷാ ഉപയോക്താക്കളുടെയും സാംസ്കാരിക വൈവിധ്യത്തെയും പിന്തുണയ്ക്കുന്നതിനും പരിരക്ഷിക്കുന്നതിനുമാണ് അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം ലക്ഷ്യമിടുന്നത്.

  News18

  News18

  • Share this:
   ബധിരരായ ആളുകളുടെ മനുഷ്യാവകാശങ്ങൾ പൂർണ്ണമായി മനസ്സിലാക്കുന്നതിന് ആംഗ്യഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 23 ന് ആണ് അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം ആചരിക്കുന്നത്.

   "അംഗപരിമിതരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള കൺവെൻഷൻ (The Convention on the Rights of Persons with Disabilities) ആംഗ്യഭാഷകളുടെ ഉപയോഗം തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു,". ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആംഗ്യഭാഷകൾ സംസാരിക്കുന്ന ഭാഷകൾക്ക് തുല്യമാണെന്നും ആംഗ്യഭാഷ പഠിക്കുന്നത് സുഗമമാക്കാനും ബധിര സമൂഹത്തിന്റെ ഭാഷാപരമായ കഴിവ് പ്രോത്സാഹിപ്പിക്കാനും ബന്ധപ്പെട്ട കക്ഷികളെ ബാധ്യസ്ഥരാക്കുന്നുവെന്നും കൺവെൻഷൻ വ്യക്തമാക്കുന്നു.

   അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനത്തിന് പിന്നിലെ ചരിത്രം
   ബധിരരുടെ 135 ദേശീയ അസോസിയേഷനുകളുടെ കൂട്ടായ്മയായ വേൾഡ് ഫെഡറേഷൻ ഓഫ് ദി ഡെഫ് (WFD) ആണ് അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം നിർദ്ദേശിച്ചത്. ഇതിനുള്ള പ്രമേയം 2017 ഡിസംബർ 19ന് സമവായത്തിലൂടെ അംഗീകരിച്ചു. ആദ്യത്തെ അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം 2018ലാണ് ആചരിച്ചത്.

   ഡബ്ല്യുഎഫ്ഡി 1951 സെപ്റ്റംബർ 23ന് സ്ഥാപിതമായതിനാൽ സെപ്റ്റംബർ 23 എന്ന തീയതി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

   അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം 2021: തീം
   ഈ വർഷം, അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനത്തിന്റെ വിഷയം "ഞങ്ങൾ മനുഷ്യാവകാശങ്ങൾക്കായി ഒപ്പിടുന്നു" എന്നതാണ്. ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായത്തിൽ, "ലോകമെമ്പാടുമുള്ള ബധിരരും മൂകരും ആയ നമുക്ക് ഓരോരുത്തർക്കും എങ്ങനെ കൈകോർത്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആംഗ്യഭാഷകൾ ഉപയോഗിക്കാനുള്ള നമ്മുടെ അവകാശത്തെ പ്രോത്സാഹിപ്പിക്കാം" എന്നതാണ് ഇത്തവണത്തെ തീം.

   അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനത്തിന്റെ പ്രാധാന്യം
   WFD അനുസരിച്ച്, ലോകമെമ്പാടും 70 ദശലക്ഷത്തിലധികം ബധിരർ ഉണ്ട്. ബധിരരായ ആളുകളുടെയും മറ്റ് ആംഗ്യഭാഷാ ഉപയോക്താക്കളുടെയും ഭാഷാപരമായ സ്വത്വത്തെയും സാംസ്കാരിക വൈവിധ്യത്തെയും പിന്തുണയ്ക്കുന്നതിനും പരിരക്ഷിക്കുന്നതിനുമാണ് അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം ലക്ഷ്യമിടുന്നത്. ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തിന്റെ ഭാഗമായി ആംഗ്യഭാഷകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നു.

   കൈകൾ കൊണ്ടും മറ്റു ശരീരഭാഗങ്ങൾ കൊണ്ടും ആംഗ്യം കാണിച്ച് ആശയ വിനിമയം നടത്തുന്നതിനായി വിപുലീകരിച്ചിരിക്കുന്ന ഭാഷയാണ് സൈൻ ലാങ്വേജ് അഥവാ ആംഗ്യഭാഷ. ബധിരർക്കും മൂകർക്കും ഈ ഭാഷ ഉപയോഗിച്ച് എളുപ്പത്തിൽ ആശയവിനിമയം നടത്താൻ സാധിക്കും. എന്നാൽ സംസാരിക്കാൻ കഴിയുന്ന ആളുകളും ചില പ്രത്യേക സാഹചര്യങ്ങളിലും ഉയർന്ന ശബ്ദത്തിനിടയിലും മറ്റും ആംഗ്യഭാഷ ഉപയോഗിക്കാറുണ്ട്. സംസാരഭാഷ അറിയാത്തവരോട് സംവദിക്കാനാവുന്ന ഏക ഭാഷയും ആംഗ്യഭാഷ തന്നെയാണ്.

   രാജ്യത്ത് മൂന്ന് ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്ക് ആംഗ്യഭാഷ ആവശ്യമാണ്. ബധിര മൂക സമൂഹത്തോട് ആശയവിനിമയം സാധ്യമാക്കുന്നതിന് ഇന്ത്യൻ ആംഗ്യ ഭാഷ സെക്കൻഡറി തലത്തിൽ പഠിപ്പിക്കുമെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
   Published by:Sarath Mohanan
   First published:
   )}