നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • International Human Solidarity Day | ഇന്ന് അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനം; നാനാത്വത്തില്‍ ഏകത്വത്തെ ആദരിക്കാം

  International Human Solidarity Day | ഇന്ന് അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനം; നാനാത്വത്തില്‍ ഏകത്വത്തെ ആദരിക്കാം

  മാനവ ഐക്യദാര്‍ഢ്യത്തെ വിലമതിക്കുന്ന ഈ ദിനത്തില്‍, ദിനാചരണത്തിന്റെ പ്രമേയം, ചരിത്രം, പ്രാധാന്യം എന്നിവയെ കുറിച്ച് അറിയാം

  അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനം

  അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനം

  • Share this:
   ഡിസംബര്‍ 20 അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനമായാണ് (International Human Solidarity Day) ആചരിക്കുന്നത്. നാനാത്വത്തില്‍ ഏകത്വത്തെ ആദരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ (united nations) ആചരണ ദിനമാണിത്. മാനവ ഐക്യദാര്‍ഢ്യത്തെ വിലമതിക്കുന്ന ഈ ദിനത്തില്‍, ദിനാചരണത്തിന്റെ പ്രമേയം, ചരിത്രം, പ്രാധാന്യം എന്നിവയെ കുറിച്ച് അറിയാം:

   ദാരിദ്ര്യ നിര്‍മാര്‍ജനം (poverty eradication) ഉള്‍പ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (sustainable development goals) കൈവരിക്കുന്നതിനുള്ള ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കാനാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള ആളുകളുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക ഐക്യദാര്‍ഢ്യം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. സാംസ്‌കാരിക സമത്വം, മാനുഷികവും സാമൂഹികവുമായ വികസനം (പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളില്‍) എന്നിവ ലക്ഷ്യമാക്കിയുള്ള സാമൂഹിക നീതി എന്നിവയെ കേന്ദ്രീകരിച്ചാണ് ഈ ദിവസം ആചരിക്കുന്നത്. എല്ലാ വര്‍ഷത്തെയും സന്ദേശം (theme) സമാനമാണ്.

   അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനത്തിന്റെ ചരിത്രം

   മാനവ ഐക്യദാര്‍ഢ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓരോ പൗരനും ബോധവാന്മാരായിരിക്കണം എന്ന അടിസ്ഥാന തത്വത്തിലാണ് ദിനാചരണത്തിന് രൂപം നല്‍കിയിരിക്കുന്നത്. 2005 ഡിസംബര്‍ 22-ന് യുഎന്‍ ജനറല്‍ അസംബ്ലി മനുഷ്യ ബന്ധത്തിന്റെ ഏറ്റവും നിര്‍ണായകമായ തൂണുകളിലൊന്നായി 'ഐക്യദാര്‍ഢ്യം' പ്രഖ്യാപിച്ചു. ഇത് മനസ്സില്‍ വെച്ചുകൊണ്ട്, ലോകമെമ്പാടും ഐഎച്ച്എസ്ഡി ആഘോഷിക്കുന്നതിനുള്ള ദിനമായി ഡിസംബര്‍ 20 ഐക്യരാഷ്ട്ര സഭ തീരുമാനിക്കുകയായിരുന്നു. ലോകത്തിലെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളിലുടനീളം സമത്വവും സാമൂഹിക നീതിയും ഉറപ്പാക്കുന്നതില്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രാധാന്യം ഈ ദിനം ഓര്‍മ്മപ്പെടുത്തുന്നു.

   ലോകമെമ്പാടുമുള്ള ദാരിദ്ര്യം ലഘൂകരിക്കുന്നതിനായി യുഎന്‍ ജനറല്‍ അസംബ്ലി 2002 ഡിസംബര്‍ 20 ന് ലോക ഐക്യദാര്‍ഢ്യ ഫണ്ട് അവതരിപ്പിച്ചു. 2003 ഫെബ്രുവരിയില്‍ ഇത് യുഎന്‍ വികസന പരിപാടിയുടെ ട്രസ്റ്റ് ഫണ്ടിന്റെ ഭാഗമായി.

   അന്താരാഷ്ട്ര മാനവ ഐക്യദാര്‍ഢ്യ ദിനത്തിന്റെ പ്രാധാന്യം

   ദാരിദ്ര്യം, സുസ്ഥിര വികസനം, മൊത്തത്തിലുള്ള ക്ഷേമം, ലോകസമാധാനം എന്നീ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് പുതിയ സംരംഭങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ ഐഎച്ച്എസ്ഡി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അസമത്വത്തില്‍ നിന്ന് മുക്തി നേടാനുള്ള അന്താരാഷ്ട്ര പ്രതിബദ്ധതകളും കരാറുകളും പാലിക്കാന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ദിനത്തിന്റെ പ്രാധാന്യം. മനുഷ്യന്റെ ഐക്യദാര്‍ഢ്യവും സഹിഷ്ണുതയും വര്‍ധിപ്പിക്കുക എന്ന വിഷയത്തില്‍ ചര്‍ച്ചകളും സംവാദങ്ങളും സൃഷ്ടിക്കാന്‍ ഈ ദിനം ശ്രമിക്കുന്നു. ഐക്യദാര്‍ഢ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, നാനാത്വത്തില്‍ ഏകത്വം ആഘോഷമാക്കുക എന്നിവയും ഈ ദിനത്തിന്റെ ലക്ഷ്യങ്ങളാണ്.

   ഈ അന്താരാഷ്ട്ര ദിനത്തിന്റെ സന്ദേശം പരിഗണിച്ചാണ് ഐഎച്ച്എസ്ഡിയുടെ ലോഗോ നിര്‍മ്മിച്ചിരിക്കുന്നത്. കൈകള്‍ നീട്ടി ഭൂമിയെ വലയം ചെയ്യുന്ന 4 മനുഷ്യര്‍ ലോഗോയിലുണ്ട്. നാല് കൈകളിലെയും വ്യത്യസ്ത നിറങ്ങള്‍ നാനാത്വത്തിലെ ഏകത്വത്തിന്റെ പ്രതീകമാണ്.

   Summary: International Human Solidarity Day aims to promote solidarity for the achievement of the Sustainable Development Goals including poverty eradication
   Published by:user_57
   First published: