നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • International Men's Day | പരാതി വേണ്ട; ആണുങ്ങൾക്കുമുണ്ട് ഒരു ദിനം; കുടുംബത്തിനും സമൂഹത്തിനും നൽകുന്ന സംഭാവനകളെ ആദരിക്കാം

  International Men's Day | പരാതി വേണ്ട; ആണുങ്ങൾക്കുമുണ്ട് ഒരു ദിനം; കുടുംബത്തിനും സമൂഹത്തിനും നൽകുന്ന സംഭാവനകളെ ആദരിക്കാം

  പുരുഷന്മാർക്ക് ഒരു പ്രത്യേക ദിവസം ആവശ്യമുണ്ടോ എന്നതിൽ പലർക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ട്

  • Share this:
   എല്ലാ വർഷവും നവംബർ 19 (November 19) അന്താരാഷ്ട്ര പുരുഷ ദിനമായാണ് (International Men's Day ) ആഘോഷിക്കുന്നത്. എന്നാൽ പുരുഷന്മാർക്ക് ഒരു പ്രത്യേക ദിവസം ആവശ്യമുണ്ടോ എന്നതിൽ പലർക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

   എന്നാൽ ലോകത്തിലെ എല്ലാ കുടുംബങ്ങൾക്കും അവരുടങ്ങുന്ന സമൂഹത്തിനും പുരുഷന്മാർ നൽകുന്ന മികച്ച സംഭാവനകളെ ആദരിക്കുന്നതിനായാണ് ഇങ്ങനെ ഒരു ദിനാചരണം നടത്തുന്നത്. കൂടാതെ ഈ ദിവസം പോസിറ്റീവ് റോൾ മോഡലുകളെ പ്രോത്സാഹിപ്പിക്കുകയും പുരുഷന്മാരുടെ (Men) ആരോഗ്യത്തെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

   അന്താരാഷ്ട്ര പുരുഷ ദിനത്തിന്റെ പ്രമേയം (Theme)

   അന്താരാഷ്ട്ര പുരുഷ ദിനത്തിന് ആറ് പ്രധാന ഘടകങ്ങളാണുള്ളത്. അവയിലൊന്ന് ആൺ-പെൺ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. "പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാക്കാം" എന്നതാണ് അന്താരാഷ്ട്ര പുരുഷ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം.

   അന്താരാഷ്ട്ര പുരുഷ ദിനത്തിന്റെ ചരിത്രം (History)

   ഡോ. ജെറോം ടീലക്‌സിംഗ് ആണ് 1999-ൽ അന്താരാഷ്ട്ര പുരുഷ ദിനം സ്ഥാപിച്ചത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ വെസ്റ്റ് ഇൻഡീസ് സർവകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായിരുന്നു അദ്ദേഹം. തന്റെ പിതാവിന്റെ ജന്മദിനമായ നവംബർ 19 ആണ് പുരഷ ദിനമായി ആചരിക്കാൻ ടീലക്‌സിംഗ് തിരഞ്ഞെടുത്തത്. ആൺകുട്ടികളെയും പുരുഷന്മാരെയും ബാധിക്കുന്ന പ്രശ്‌നങ്ങൾ പൊതുസമൂഹത്തെ അറിയിക്കാൻ ഈ ദിവസം ഉപയോഗിക്കാൻ അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിച്ചു.

   ഇൻ്റർനാഷണൽ മെൻസ് ഡേയ്ക്ക് അതിന്റെ ആദ്യ വർഷങ്ങളിൽ കരീബിയൻ പ്രദേശങ്ങളിൽ വൻ പിന്തുണയാണ് ലഭിച്ചത്. വൈകാതെ പുരുഷ ദിനം അന്താരാഷ്ട്ര തലത്തിൽ തന്നെ ആചരിക്കാൻ തുടങ്ങി.

   അന്താരാഷ്ട്ര പുരുഷ ദിനത്തിന്റെ പ്രാധാന്യം

   ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 45 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ മരണ നിരക്കിന്റെ പ്രധാന കാരണം ആത്മഹത്യയാണ്. യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, റഷ്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഈ കാര്യം വളരെ വ്യക്തമാണ്. ഇതിന് പുരുഷന്മാർക്ക് മാത്രം നൽകാൻ കഴിയുന്ന ചില വിശദീകരണങ്ങളുണ്ട്.

   ലൈംഗിക ഐഡന്റിറ്റി, സാമൂഹികവും സാംസ്കാരികവുമായ വ്യവസ്ഥകൾ, റോൾ മോഡലുകൾ എന്നിവയെല്ലാം ഇതിൽ വലിയ പങ്ക് വഹിക്കുന്നു. ഇത് സമൂഹത്തിലെ പുരുഷന്മാരുടെ മനഃശാസ്ത്രം, പെരുമാറ്റം, മാനസികാരോഗ്യം എന്നിവയെക്കുറിച്ച് നിരവധി കാര്യങ്ങൾ സംവദിക്കുന്നുണ്ട്.

   ചെറുപ്പം മുതലേ പുരുഷന്മാരെ ഒരു പ്രത്യേക രീതിയിലാണ് വളർത്തുന്നത്. 'പുരുഷന്മാർ കരുത്തുള്ളവരാണ്', 'ആൺകുട്ടികൾ കരയരുത്' എന്നിങ്ങനെ ഉള്ളത് അവയിൽ ചില ഉദാഹരണങ്ങളാണ്.ലോകമെമ്പാടുമുള്ള പല സംസ്കാരങ്ങളിലും കാണപ്പെടുന്ന ഒരു കാര്യമാണിത്. പ്രായപൂർത്തിയാകുമ്പോൾ പുരുഷന്മാർ അവർക്ക് പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ ചെയ്യണമെന്ന് പല സമൂഹങ്ങളും പഠിപ്പിക്കുന്നു.

   ഈ ദിനം അന്താരാഷ്‌ട്ര വനിതാ ദിനത്തോട് മത്സരിക്കാനല്ല, മറിച്ച് മൂല്യങ്ങളോടും തത്വങ്ങളോടും കൂടിയുള്ള ജീവിതം നയിക്കാനും പുരുഷന്മാരെ തുറന്ന് സംസാരിക്കാനും ആശയവിനിമയം നടത്താനും പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ളതാണ്.
   Published by:Karthika M
   First published:
   )}