നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • International Migrants Day | ഇന്ന് അന്താരാഷ്ട്ര കുടിയേറ്റ ദിനം; കുടിയേറ്റക്കാരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം

  International Migrants Day | ഇന്ന് അന്താരാഷ്ട്ര കുടിയേറ്റ ദിനം; കുടിയേറ്റക്കാരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം

  യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും ഉന്നത വിദ്യാഭ്യാസത്തിനായി കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയം എണ്ണം ഓരോ വര്‍ഷംതോറും വര്‍ദ്ധിക്കുകയാണ്

  • Share this:
   ഡിസംബര്‍ 18 (december 18) അന്താരാഷ്ട്ര കുടിയേറ്റ ദിനമായാണ് (world migrants day ) ഐക്യരാഷ്ട്ര സഭ (united nations) അംഗീകരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ആളുകള്‍ പലപ്പോഴും അവരുടെ രാജ്യത്ത് നിന്ന് സ്വമേധയാ മാറുകയോ അല്ലെങ്കില്‍ അവരുടെ ജന്മനാട് വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ (India) കുടിയേറ്റത്തില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. തൊഴില്‍ തേടി കുടിയേറുന്നതിനു പകരമായി യൂറോപ്യന്‍ രാജ്യങ്ങളിലേക്കും (European Countries) മറ്റും ഉന്നത വിദ്യാഭ്യാസത്തിനായി കുടിയേറുന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയം എണ്ണം ഓരോ വര്‍ഷംതോറും വര്‍ദ്ധിക്കുകയാണ്.

   അന്താരാഷ്ട്ര കുടിയേറ്റ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും
   തുടര്‍ച്ചയായുണ്ടാകുന്ന ദുരന്തങ്ങള്‍, സാമ്പത്തിക വെല്ലുവിളികള്‍, കടുത്ത ദാരിദ്ര്യം അല്ലെങ്കില്‍ സംഘര്‍ഷം എന്നിവ മൂലം ഉണ്ടാകുന്ന സ്വമേധയാ അല്ലെങ്കില്‍ നിര്‍ബന്ധിത മാറ്റങ്ങളെയാണ് കുടിയേറ്റമായി കണക്കാക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ താലിബാന്‍ (taliban) രാജ്യത്തിന്റെ ഭരണ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ (afganistan) നിന്നുള്ള പലായനം ലോകം കണ്ടതാണ്.

   ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഏകദേശം 281 ദശലക്ഷം ആളുകള്‍ അന്താരാഷ്ട്ര കുടിയേറ്റക്കാരായിരുന്നു. ഇത് ആഗോള ജനസംഖ്യയുടെ 3.6 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.

   70 വര്‍ഷം മുമ്പ് രൂപീകൃതമായ യുഎന്‍ അംഗീകൃത ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) ദശലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട ധാരാളം യൂറോപ്യന്മാരെ ഈ സ്ഥാപനം സഹായിച്ചിരുന്നു.

   അന്താരാഷ്ട്ര കുടിയേറ്റ ദിന സന്ദേശം
   'മനുഷ്യ ചലനശേഷിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക' എന്നാണ് ഈ വര്‍ഷം അന്താരാഷ്ട്ര കുടിയേറ്റ ദിനത്തിന്റെ സന്ദേശമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്നത്. കുടിയേറ്റക്കാര്‍ അവരുടെ അറിവും കഴിവുകളും നെറ്റ്വര്‍ക്കുകളും ഉപയോഗിച്ച് ശക്തവും കൂടുതല്‍ പ്രതിരോധശേഷിയുള്ളതുമായ സമൂഹങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകുന്നതായി യുഎന്‍ പ്രസ്താവനയില്‍ സൂചിപ്പിച്ചു.

   2018 ഡിസംബറില്‍ അന്താരാഷ്ട്ര കുടിയേറ്റത്തെ ഉള്‍ക്കൊള്ളുംവിധം ഐക്യരാഷ്ട്ര സംഘടന രൂപം നല്‍കിയ ആഗോള കുടിയേറ്റ ഉടമ്പടിയും ഈ ദിനം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. 2016-ല് അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമായി നടത്തിയ ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ തുടര്‍ന്ന് 164 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചേര്‍ന്ന് അംഗീകരിച്ചതാണ് ഈ ഉടമ്പടി. കുടിയേറ്റ സമൂഹത്തിന്റെ പ്രസക്തിയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ആഗോള സമൂഹം സ്വീകരിക്കേണ്ട സഹകരണ മനോഭാവവും ഊട്ടിയുറപ്പിക്കുക എന്നതാണ് ആഗോള കുടിയേറ്റ ഉടമ്പടിയുടെ ലക്ഷ്യം.
   Published by:Jayesh Krishnan
   First published: