• HOME
  • »
  • NEWS
  • »
  • life
  • »
  • International Mother Language Day | ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനം: ബഹുഭാഷാ പഠനത്തിന് സാങ്കേതികവിദ്യകളുടെ പ്രാധാന്യം

International Mother Language Day | ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനം: ബഹുഭാഷാ പഠനത്തിന് സാങ്കേതികവിദ്യകളുടെ പ്രാധാന്യം

International Mother Language Day 2022 : 'ബഹുഭാഷാ പഠനത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കാം: വെല്ലുവിളികളും അവസരങ്ങളും'എന്നതാണ്. ഈ വര്‍ഷത്തെ അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ പ്രമേയം

പ്രതീകാത്മാക ചിത്രം

പ്രതീകാത്മാക ചിത്രം

  • Share this:
    എല്ലാ വര്‍ഷവും ഫെബ്രുവരി 21, അന്താരാഷ്ട്ര മാതൃഭാഷാ ദിനമായാണ് ആചരിക്കുന്നത്. ഭാഷകള്‍ക്കും ബഹുഭാഷകള്‍ക്കും ലോകമെമ്പാടുമുള്ള അംഗീകാരത്തിനും സുസ്ഥിര വികസന ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം  (International Mother Language Day ) ആഘോഷിക്കുന്നത്.

    അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ ചരിത്രം

    1999ൽ യുനെസ്‌കോ (UNESCO) എന്ന യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (United Nations Educational, Scientific and Cultural Organization) ജനറല്‍ കോണ്‍ഫറന്‍സിലാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ഇതിനായി മുന്‍കൈയെടുത്ത രാജ്യം ബംഗ്ലാദേശായിരുന്നു. 2000ല്‍ ലോകമെമ്പാടും ആദ്യത്തെ അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിച്ചു.

    അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ പ്രാധാന്യം

    സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ലോകരാജ്യങ്ങളിലെ ആളുകളെ ബോധവാന്മാരാക്കാനാണ് യുനെസ്‌കോ ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. സഹിഷ്ണുതയും വൈവിധ്യങ്ങളോടുള്ള ആദരവും വളര്‍ത്തുന്ന സംസ്‌കാരങ്ങളിലും ഭാഷകളിലുമുള്ള വ്യത്യാസങ്ങള്‍ സംരക്ഷിക്കുകയാണ് ഈ ദിവസത്തിന്റെ പ്രാധാന്യം. ഭാഷ സാംസ്‌കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശവും ഇതോടൊപ്പമുണ്ട്.

    Also read- Narendra Modi | തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രിയുടെ കാൽ തൊട്ടുവണങ്ങാനൊരുങ്ങി ബിജെപി നേതാവ്; തടഞ്ഞ് മോദി - വീഡിയോ

    നിലവില്‍ ലോകത്തിലെ കൂടുതല്‍ ഭാഷകള്‍ അപ്രത്യക്ഷമാകുന്നതിനാല്‍ ഭാഷാ വൈവിധ്യം കൂടുതല്‍ ഭീഷണി നേരിടുകയാണ്. ആഗോളതലത്തില്‍ ജനസംഖ്യയുടെ 40 ശതമാനത്തിനും അവര്‍ സംസാരിക്കുന്നതോ മനസ്സിലാക്കുന്നതോ ആയ ഭാഷയില്‍ വിദ്യാഭ്യാസം ലഭ്യമല്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാതൃഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതും അവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനുമാണ് ഇത്തരത്തിലൊരു ദിനാചരണം നടത്തുന്നത്.

    അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ 2022ലെപ്രമേയം

    യുഎന്‍ പറയുന്നതനുസരിച്ച്, 2022 ലെ അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്റെ പ്രമേയം 'ബഹുഭാഷാ പഠനത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കാം: വെല്ലുവിളികളും അവസരങ്ങളും' (Using technology for multilingual learning: Challenges and opportunities) എന്നതാണ്. ഈ വര്‍ഷത്തെ പ്രമേയത്തില്‍, ബഹുഭാഷാ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിന് സാങ്കേതികവിദ്യയുടെ സാധ്യതകളും പങ്കും ഉയര്‍ത്തുന്നതിനുള്ള കാര്യങ്ങളാണെന്ന് യുഎന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

    Also read- Narendra Modi| ഗുജറാത്തിൽ തുടങ്ങിയ പോരാട്ടം ആഗോളതലത്തിൽ എത്തിനിൽക്കുമ്പോൾ; തീവ്രവാദത്തെ വേരോടെ പിഴുതെറിയുന്നതിൽ മോദി വഹിച്ച പങ്ക് എന്ത്?

    വിദൂരപഠനത്തിന് സാങ്കേതികവിദ്യ എത്രത്തോളം അനിവാര്യമാണെന്ന് വിദ്യാഭ്യാസമേഖലയിലെ കോവിഡ്-19-ന്റെ അനുഭവങ്ങള്‍ എടുത്തുകാട്ടുന്നു. വിദ്യാഭ്യാസരംഗത്തെ ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ സാങ്കേതികവിദ്യയ്ക്ക് കഴിവുണ്ടെന്നും യുഎന്‍ വ്യക്തമാക്കുന്നു. അതിനാല്‍ ഈ വര്‍ഷത്തെ പ്രമേയം കേന്ദ്രീകരിച്ച്, മാതൃഭാഷയെ അടിസ്ഥാനമാക്കിയുള്ള ബഹുഭാഷാ പഠനം എങ്ങനെ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്താമെന്നതിനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്.
    Published by:Naveen
    First published: