• HOME
 • »
 • NEWS
 • »
 • life
 • »
 • International Tea Day | ഇന്ന് ലോക ചായ ദിനം: ചായയുടെ ഉത്ഭവം എവിടെ? രസകരമായ ചില വസ്തുതകൾ

International Tea Day | ഇന്ന് ലോക ചായ ദിനം: ചായയുടെ ഉത്ഭവം എവിടെ? രസകരമായ ചില വസ്തുതകൾ

തേയില ഉല്‍പ്പാദനം നടത്തുന്ന രാജ്യങ്ങള്‍ക്ക് അതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനും ദിശാബോധം നല്‍കുന്നതിനുമായാണ് എല്ലാ വര്‍ഷവും മെയ് 21 ന് അന്താരാഷ്ട്ര ചായ ദിനമായി ആഘോഷിക്കുന്നത്

 • Share this:
  ഇന്ന് ലോക ചായ ദിനം. ലോകമെമ്പാടും മിക്കവാറും എല്ലാ നഗരങ്ങളിലും ലഭ്യമായ പാനീയങ്ങളില്‍ ഒന്നാണ് ചായ. ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിന്നുമാണ് ചായയുടെ ഉത്ഭവമെന്ന് കരുതപ്പെടുന്നു. ഇപ്പോഴും ആ പ്രദേശങ്ങളില്‍ തേയില ഉല്‍പ്പാദനം പ്രധാന ഉപജീവന മാര്‍ഗ്ഗങ്ങളിലൊന്നാണ്. മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് ചായയുടെ ജനപ്രീതി കൂടിവരികയാണ്. തൊഴില്‍, സംസ്‌കാരം, ബിസിനസ്സ് എന്നിവയില്‍ ചായയുടെ സ്വാധീനം കണക്കിലെടുത്തുകൊണ്ടാണ് മെയ് 21 ലോക ചായ ദിനമായി ആചരിക്കുന്നത്.

  ലോക ചായ ദിനം: ചരിത്രവും പ്രാധാന്യവും (History And Significance)

  തേയില ഉല്‍പ്പാദനം നടത്തുന്ന രാജ്യങ്ങള്‍ക്ക് അതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനും ദിശാബോധം നല്‍കുന്നതിനുമായാണ് എല്ലാ വര്‍ഷവും മെയ് 21 ന് അന്താരാഷ്ട്ര ചായ ദിനമായി ആഘോഷിക്കുന്നത്. തേയില ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളെ പിന്തുണയ്ക്കാനാണ് ഇതിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ഇന്ന് കാലാവസ്ഥാ വ്യതിയാനവും മണ്ണിടിച്ചിലും പോലുള്ള ഗുരുതരമായ വെല്ലുവിളികള്‍ ലോകം അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, തേയില കൃഷിക്കായി പ്രവര്‍ത്തിക്കാനുള്ള ഒരു ദിനം കൂടിയാണ് ഇന്ന്.

  'വിളഭൂമി മുതല്‍ കപ്പ് വരെ പ്രവര്‍ത്തിച്ച എല്ലാവരും പ്രയോജനപ്പെടുത്തുക' എന്നതായിരുന്നു ഒന്നാം അന്താരാഷ്ട്ര ചായ ദിനത്തിന്റെ തീം. തേയില കൃഷി ചെയ്യുന്നതും അതില്‍ നിന്ന് വരുമാനം ലഭിക്കുന്നതുമായ എല്ലാ രാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടുവരികയും തേയില ഉല്‍പാദന മേഖലയിലെ സുപ്രധാന കാര്യങ്ങളെക്കുറിച്ചും പ്രാദേശിക സാംസ്‌കാരിക അനുഭവങ്ങൾ പങ്കിടുകയും ചെയ്യുന്ന ദിനമാണിന്ന്.

  ചായയെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകള്‍ (interesting facts)

  1. ഏകദേശം 3000 വ്യത്യസ്ത തരം ചായകളുണ്ട്
  2. ചായയില്‍ കഫീന്റെ അളവ് കാപ്പിയിലേക്കാള്‍ കൂടുതലാണ്.
  3. 18-ാം നൂറ്റാണ്ടില്‍ തേയില വളരെ മൂല്യവത്തായ ഒരു വസ്തുവായി കണക്കാക്കപ്പെട്ടിരുന്നു.

  ചായയെക്കുറിച്ചുള്ള ചില ഉദ്ധരണികൾ (Quotes)

  ആധുനിക സംസ്‌കാരത്തിലും ചായ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിരവധി രചയിതാക്കള്‍ ചായയെക്കുറിച്ച് ചില രചനകൾ നടത്തിയിട്ടുണ്ട്.അവയില്‍ ചിലത് നോക്കാം.

  1. 'എവിടെ ചായയുണ്ടോ അവിടെ പ്രതീക്ഷയുണ്ട്' - ആര്‍തര്‍ വിംഗ് പിനേറോ
  2. 'സ്‌നേഹവും അപവാദവുമാണ് ചായയിലെ മധുരം' - ഹെന്റി ഫീല്‍ഡിംഗ്
  3. 'ഓരോ കപ്പ് ചായയും ഒരു സാങ്കല്‍പ്പിക പര്യടനത്തെ പ്രതിനിധീകരിക്കുന്നു' - കാതറിന്‍ ഡൗസല്‍

  ദിവസവും രാവിലെ ഒരു കപ്പ് ചായ (tea) മിക്കവര്‍ക്കും നിര്‍ബന്ധമുള്ള കാര്യമാണ്. ഭൂരിഭാഗം പേരുടെയും ശീലമാണിത്. ഉറക്കം മാറി ഉന്‍മേഷം കൈവരിക്കാന്‍ ഇത് സഹായിക്കും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ ശീലം കൂടുതലായും കണ്ടുവരുന്നത്.

  തേയില ഉത്പാദനത്തില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഉത്പാദനത്തിന്റെ 70 ശതമാനവും രാജ്യത്തിനകത്ത് തന്നെ ഉപയോഗിക്കുന്നു എന്ന സവിശേഷതയും തേയിലക്ക് ഉണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ചായ കുടിക്കുന്ന ആളുകള്‍ ഉള്ളതും ഇന്ത്യയിലാണ്. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയില്‍ വലിയ രീതിയില്‍ തേയില കൃഷി ചെയ്തു തുടങ്ങിയത്.
  Published by:Anuraj GR
  First published: