• HOME
  • »
  • NEWS
  • »
  • life
  • »
  • International Tiger Day 2022 | ഇന്ന് അന്താരാഷ്ട്ര കടുവ ദിനം; ആവാസവ്യവസ്ഥയിൽ കടുവകളുടെ പ്രാധാന്യം

International Tiger Day 2022 | ഇന്ന് അന്താരാഷ്ട്ര കടുവ ദിനം; ആവാസവ്യവസ്ഥയിൽ കടുവകളുടെ പ്രാധാന്യം

ലോകത്തിലെ കടുവകളുടെ 70 ശതമാനവും ഇന്ത്യയിലാണ് ഉള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

  • Last Updated :
  • Share this:
    എല്ലാ വര്‍ഷവും ജൂലൈ 29 ന് (July) ലോകമെമ്പാടും അന്താരാഷ്ട്ര കടുവ ദിനമായാണ് (International Tiger Day) ആചരിക്കുന്നത്. വ്യക്തികള്‍, സംഘടനകള്‍, വിവിധ സര്‍ക്കാരുകള്‍ എന്നിവര്‍ക്കിടയില്‍ കടുവകളുടെ (Tiger) സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് (importance) അവബോധം വളര്‍ത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

    കഴിഞ്ഞ 150 വര്‍ഷത്തിനിടെ കടുവകളുടെ എണ്ണത്തില്‍ ഏകദേശം 95 ശതമാനം കുറവ് രേഖപ്പെടുത്തിയതായാണ് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍, കടുവകളെ സംരക്ഷിക്കാന്‍ ഉചിതമായ നടപടിയെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണ് ഈ ദിനം ആചരിക്കുന്നത്.

    നിയമവിരുദ്ധമായ വേട്ടയാടല്‍, വന്യജീവി കടത്ത്, മനുഷ്യ-വന്യജീവി സംഘര്‍ഷം, ആവാസവ്യവസ്ഥയുടെ നാശം എന്നിവയ്ക്കെതിരെ എല്ലാ രാജ്യങ്ങളും വേണ്ട നടപടിയെടുക്കുകയാണെങ്കില്‍ ഈ ജീവികളെ വംശനാശത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കും. അന്താരാഷ്ട്ര കടുവ ദിനം ആചരിക്കുന്ന ഈ അവസരത്തിൽ കടുവകളെ സംബന്ധിക്കുന്ന ചില ചരിത്രവും കടുവകളുടെ പ്രാധാന്യവും അറിയാം.

    ചരിത്രം
    കഴിഞ്ഞ നൂറ്റാണ്ടിനിടെ 97 ശതമാനം കടുവകള്‍ ഭൂമിയിൽ ഇല്ലാതായെന്നും ഏകദേശം 3,000 എണ്ണം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂവെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് 2010-ലാണ് അന്താരാഷ്ട്ര കടുവ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. കടുവകള്‍ വംശനാശത്തിന്റെ വക്കിലെത്തിയതിനാലും സ്ഥിതി കൂടുതല്‍ വഷളാകാതിരിക്കാനുമായി റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിൽ വച്ച് നടന്ന ഉച്ചകോടിയില്‍ നിരവധി രാജ്യങ്ങള്‍ ഒരു കരാറില്‍ ഒപ്പുവച്ചു.

    കടുവകളുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍, ദി ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അനിമല്‍ വെല്‍ഫെയര്‍, സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര സംഘടനകളും അന്താരാഷ്ട്ര കടുവ ദിനം ആചരിക്കുന്നുണ്ട്.

    വേള്‍ഡ് വൈഡ് ഫണ്ടിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) കണക്കനുസരിച്ച് ആഗോളതലത്തില്‍ 3900 കടുവകള്‍ മാത്രമാണ് ഉള്ളത്. അതേസമയം, ലോകത്തിലെ കടുവകളുടെ 70 ശതമാനവും ഇന്ത്യയിലാണ് ഉള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

    തീം
    'അവരുടെ അതിജീവനം നമ്മുടെ കൈകളിലാണ്.' എന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കടുവ ദിനാചരണത്തിന്റെ തീം. എന്നാല്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര കടുവ ദിനത്തിന്റെ തീം പ്രഖ്യാപിച്ചിട്ടില്ല.

    ആചരിക്കുന്നത് എങ്ങനെ?
    കടുവകളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിനായി സെമിനാറുകള്‍ നടത്തിയും കൂടുതല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചുമാണ് ആളുകള്‍ ഈ ദിവസം ആചരിക്കുന്നത്.

    കടുവകള്‍ കാട്ടിലെ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതോടൊപ്പം ഇവ സസ്യഭുക്കുകളുടെയും സസ്യജാലങ്ങളുടെയും സന്തുലിതാവസ്ഥ അവ നിലനിര്‍ത്തുകയും ചെയ്യുന്നു.

    വെളുത്ത കടുവകള്‍, കറുത്ത വരകളുള്ള തവിട്ടുനിറത്തിലുള്ള കടുവകള്‍, കറുത്ത വരകളുള്ള വെളുത്ത കടുവകള്‍, സ്വര്‍ണ്ണ നിറത്തിലുള്ള കടുവകള്‍ എന്നിങ്ങനെയാണ് കടുവകള്‍ ഉള്ളത്. ഇതുവരെ, ബാലി ടൈഗര്‍, കാസ്പിയന്‍ ടൈഗര്‍, ജവാന്‍ ടൈഗര്‍, ടൈഗര്‍ ഹൈബ്രിഡ്സ് എന്നിവയുള്‍പ്പെടെ നാല് ഇനങ്ങള്‍ക്കാണ് വംശനാശം സംഭവിച്ചത്.
    Published by:Jayesh Krishnan
    First published: