• HOME
  • »
  • NEWS
  • »
  • life
  • »
  • INTERNATIONAL TIGER DAY HISTORY SIGNIFICANCE THEME

International Tiger Day 2021 | അന്താരാഷ്ട്ര കടുവ ദിനം; അറിയേണ്ടതെല്ലാം

കടുവ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അന്താരാഷ്ട്ര കടുവ ദിനം എല്ലാ വര്‍ഷവും ജൂലൈ 29 ന് ആഘോഷിക്കുന്നു.

കടുവ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അന്താരാഷ്ട്ര കടുവ ദിനം എല്ലാ വര്‍ഷവും ജൂലൈ 29 ന് ആഘോഷിക്കുന്നു.

കടുവ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അന്താരാഷ്ട്ര കടുവ ദിനം എല്ലാ വര്‍ഷവും ജൂലൈ 29 ന് ആഘോഷിക്കുന്നു.

  • Share this:
    ആവാസവ്യവസ്ഥയുടെ ആരോഗ്യവും വൈവിധ്യവും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മൃഗമാണ് കടുവ. മറ്റു മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുന്ന കടുവ ഭക്ഷണശൃംഖലയില്‍ പ്രധാനിയാണ്.

    കാട്ടിലെ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന കടുവകള്‍ സസ്യഭുക്കുകളുടെയും സ്യജാലങ്ങളുടേയും സന്തുലിതാവസ്ഥ അവ നിലനിര്‍ത്തുന്നു. എന്നാല്‍ ആവാസവ്യവസ്ഥയുടെ നാശം, വേട്ടയാടല്‍, കടുവയുടെ ശരീരഭാഗങ്ങളുടെ അനധികൃതമായി വ്യാപാരം, മരം മുറിക്കല്‍ തുടങ്ങിയവ കാരണം കടുവകളുടെ എണ്ണം കുറയുന്നു.

    വംശനാശം നേരിടുന്ന മൃഗമാണ് കടുവകള്‍. അതിനാല്‍, കടുവ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്, അന്താരാഷ്ട്ര കടുവ ദിനം അല്ലെങ്കില്‍ ആഗോള കടുവ ദിനം എല്ലാ വര്‍ഷവും ജൂലൈ 29 ന് ആഘോഷിക്കപ്പെടുന്നു.

    ചരിത്രം

    ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട ഒന്നായ 2010 ജൂലൈ 29ന് റഷ്യയില്‍ നടന്ന സെന്റ് പീറ്റേഴ്സ്ബര്‍ഗ് കടുവ ഉച്ചകോടിയില്‍ നിരവധി രാജ്യങ്ങള്‍ കരാര്‍ ഒപ്പിട്ടു. ആഗോളതലത്തില്‍ കടുവകളുടെ എണ്ണം കുറയുന്നതിനെക്കുറിച്ച് അവബോധം വളര്‍ത്തുക, കടുവകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ സംരക്ഷിക്കുക എന്നിവയെ സംബന്ധിച്ചായിരുന്നു കരാര്‍. 2022 അവസാനത്തോടെ കടുവയുള്ള രാജ്യങ്ങളില്‍ കടുവകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അന്നു പ്രഖ്യാപിച്ചു.

    തീം‌

    ''അവരുടെ അതിജീവനം നമ്മുടെ കൈയിലാണ്' എന്നാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര കടുവ ദിനത്തിന്റെ തീം. കോവിഡ് മഹാമാരിയുടെ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനിലാണ് ഈ ദിനം ആഘോഷിച്ചതെങ്കിലും ലോകമെമ്പാടും വളരെ ആവേശത്തോടെയാണ് വീക്ഷിച്ചത്. ആഗോള കടുവ സംഖ്യയുടെ 70% ഇന്ത്യയിലായതിനാല്‍, ആഘോഷങ്ങളില്‍ രാജ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കടുവ സംരക്ഷണ കേന്ദ്രങ്ങളുടേയും പരിസ്ഥിതി വകുപ്പിന്റെയും കൂട്ടായ ശ്രമങ്ങള്‍ 2022 ലെ ലക്ഷ്യത്തിനു മുന്‍പ് തന്നെ ഇന്ത്യ കടുവകളുടെ എണ്ണം ഇരട്ടിയാക്കി.

    പ്രാധാന്യം

    ലോക കടുവ ദിനം ആചരിേണ്ടത് പ്രധാനമാണ്, കാരണം ലോക വന്യജീവി ഫണ്ടിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) കണക്കനുസരിച്ച് ആഗോളതലത്തില്‍ 3900 കടുവകള്‍ മാത്രമാണ് ഉള്ളത്.

    വെളുത്ത കടുവകള്‍, കറുത്ത വരകളുള്ള തവിട്ടുനിറത്തിലുള്ള കടുവകള്‍, കറുത്ത വരകളുള്ള വെളുത്ത കടുവകള്‍, സ്വര്‍ണ്ണ നിറത്തിലുള്ള കടുവകള്‍ എന്നിങ്ങനെയാണ് കടുവകള്‍ ഉള്ളത്. ഇതുവരെ, ബാലി ടൈഗര്‍, കാസ്പിയന്‍ ടൈഗര്‍, ജവാന്‍ ടൈഗര്‍, ടൈഗര്‍ ഹൈബ്രിഡ്‌സ് എന്നിവയുള്‍പ്പെടെ ഈ നാല് ഇനങ്ങള്‍ക്കാണ് വംശനാശം സംഭവിച്ചത്.
    Published by:Karthika M
    First published:
    )}