നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • International Week of Science and Peace | അന്താരാഷ്ട്ര ശാസ്ത്ര-സമാധാന വാരാചരണത്തിന് തുടക്കം; ശാസ്ത്ര പുരോഗതി ലോകസമാധാനത്തിന് വേണ്ടിയാകട്ടെ

    International Week of Science and Peace | അന്താരാഷ്ട്ര ശാസ്ത്ര-സമാധാന വാരാചരണത്തിന് തുടക്കം; ശാസ്ത്ര പുരോഗതി ലോകസമാധാനത്തിന് വേണ്ടിയാകട്ടെ

    മെച്ചപ്പെട്ട സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ലോകരാജ്യങ്ങളില്‍ സമാധാനം വളര്‍ത്തുന്നതിനും അതിനായി ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ വാരാഘോഷം നടത്തുന്നത്

    (Image: Shutterstock)

    (Image: Shutterstock)

    • Share this:
      അന്താരാഷ്ട്ര ശാസ്ത്ര-സമാധാന വാരം (IWOSP - International Week of Science and Peace) എല്ലാ വര്‍ഷവും നവംബര്‍ 9 മുതല്‍ 14 വരെയാണ് ആഗോളതലത്തിൽ ആചരിക്കുന്നത്. മെച്ചപ്പെട്ട സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ലോകരാജ്യങ്ങളില്‍ സമാധാനം വളര്‍ത്തുന്നതിനും അതിനായി ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ വാരാഘോഷം നടത്തുന്നത്. ഈ വിഷയത്തില്‍ അന്താരാഷ്ട്ര പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനുമായി വര്‍ഷത്തിലെ ഒരു വാരം മുഴുവന്‍ ഇത് സംബന്ധിച്ച പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കപ്പെടുന്നു. എല്ലാ രാജ്യങ്ങളിലും സാമൂഹികവും സാമ്പത്തികവുമായ സ്ഥിരത നിലനിര്‍ത്താനും അത് കൂടുതൽ മെച്ചപ്പെടുത്താനുമാണ് ഇത് ആഘോഷിക്കുന്നത്. ഈ ആഗോള വാരാചരണത്തിന്റെ ചരിത്രത്തെയും പ്രാധാന്യത്തെയും കുറിച്ച് അറിയാം.

      അന്താരാഷ്ട്ര ശാസ്ത്ര-സമാധാന വാരം 2021: ചരിത്രം

      ശാസ്ത്രത്തിന്റെയും സമാധാനത്തിന്റെയും അന്തര്‍ദേശീയ വാരം ആദ്യമായി ആചരിച്ചത് 1986 ലാണ്. ഈ പരിപാടി വളരെ വിജയകരമായിരുന്നു. ഈ പരിപാടിയുടെ വിജയവും സ്വാധീനവും കണക്കിലെടുത്ത്, സംഘാടകരുടെ പരിശ്രമത്താല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ആഘോഷങ്ങള്‍ നടക്കാന്‍ തുടങ്ങി. 1988 ഡിസംബറില്‍ യുഎന്‍ ജനറല്‍ അസംബ്ലി നവംബർ 9 മുതൽ 14വരെ ശാസ്ത്രത്തിന്റെയും സമാധാനത്തിന്റെയും അന്താരാഷ്ട്ര വാരമായി പ്രഖ്യാപിച്ചു.

      ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ പുരോഗതിയും സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിന് വേണ്ടി ഓരോ രാജ്യത്തെ ഗവണ്‍മെന്റും സര്‍ക്കാരിതര സംഘടനകളും യുഎന്‍ ജനറല്‍ അസംബ്ലിയിലെ അംഗരാജ്യങ്ങളും ചേര്‍ന്ന് ഈ വാരാചരണം സമുചിതമായി ആഘോഷിക്കുന്നു. ശാസ്ത്രജ്ഞര്‍ക്കിടയിലെ അന്താരാഷ്ട്ര സഹകരണവും ഈ പരിപാടി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

      അന്താരാഷ്ട്ര ശാസ്ത്ര-സമാധാന വാരം 2021: പ്രാധാന്യം

      ശാസ്ത്രം, സാങ്കേതികവിദ്യകള്‍, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ അന്താരാഷ്ട്ര വാരാചരണം ലക്ഷ്യമിടുന്നത്. ലോകസമാധാനം പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ശാസ്ത്രത്തിന്റെ സാദ്ധ്യതകൾ ശരിയായ രീതിയിൽ പ്രയോഗിക്കപ്പെടുന്നതിന് ഈ പരിപാടികളിലൂടെയുള്ള അവബോധവും പങ്കാളിത്തവും സഹായിക്കുന്നു.

      കൂടാതെ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായും ആളുകള്‍ ശാസ്ത്രത്തിന്റെയും സമാധാനത്തിന്റെയും അന്താരാഷ്ട്ര വാരംആഘോഷിക്കുന്നു. വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രാജ്യത്ത് സമാധാനവും സൗഹാര്‍ദവും നിലനിർത്തുന്നതിനെക്കുറിച്ചും മെച്ചപ്പെട്ട രീതിയില്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും ഈ പരിപാടി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നു.

      ഗവേഷണത്തിന്റെ തലത്തിലോ അല്ലെങ്കില്‍ അറിവിന്റെ മേഖലയിലോ മാത്രമല്ല ശാസ്ത്രത്തിന്റെ പ്രാധാന്യം നിറഞ്ഞുനില്‍ക്കുന്നത്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ശാസ്ത്രത്തിന് എന്നും പ്രസക്തിയുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാനും ജനങ്ങളുടെ ജീവിത വികാസത്തിനും ശാസ്ത്രത്തിന് ഗണ്യമായ പങ്കുവഹിക്കാനാവും. വളര്‍ച്ചയും നേട്ടങ്ങളും ലക്ഷ്യമാക്കുമ്പോഴും സമാധാനപൂര്‍വമായി മാത്രമേ ഈ അറിവ് പ്രയോജനപ്പെടുത്തൂ എന്ന പ്രതിജ്ഞയെടുക്കാനും നമ്മള്‍ ബാദ്ധ്യസ്ഥരാണ്.
      Published by:Naveen
      First published:
      )}