നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഉത്തരാഖണ്ഡിലെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ ടൂര്‍ പാക്കേജ് ഒരുക്കി IRCTC

  ഉത്തരാഖണ്ഡിലെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ ടൂര്‍ പാക്കേജ് ഒരുക്കി IRCTC

  ഒക്ടോബര്‍ 6 ന് രാവിലെ 10.05 നുള്ള വിമാനത്തിലാണ് കൊച്ചിയില്‍ നിന്ന് ടൂര്‍ ആരംഭിക്കുക.

  • Share this:
   ഉത്തരാഖണ്ഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു പ്രത്യേക ഓഫറുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (IRCTC). ഐആര്‍സിടിസിയുടെ ഈ യാത്രാ പാക്കേജില്‍ ഹരിദ്വാര്‍, ഋഷികേശ്, ഡെറാഡൂണ്‍, മസൂറി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നു.ട്വിറ്ററിലാണ് പുതിയ പാക്കേജിനെ കുറിച്ചുള്ള വിവരം കന്പനി പങ്കുവച്ചിരിക്കുന്നത്. 6 ദിവസവും 5 രാത്രിയും നീളുന്ന ഈ പാക്കേജാണിത്.

   ഉത്തരാഞ്ചല്‍ എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന ഉത്തരാഖണ്ഡ് ഇന്ത്യയുടെ വടക്കന്‍ ഭാഗത്തുള്ള ഒരു സംസ്ഥാനമാണ്. മതപരമായ പ്രാധാന്യവും സംസ്ഥാനത്തുടനീളമുള്ള നിരവധി ഹിന്ദു ക്ഷേത്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും കാരണം ഇതിനെ 'ദേവഭൂമി' ('ദൈവങ്ങളുടെ നാട്') എന്ന് വിളിക്കാറുണ്ട്. ഹിമാലയം, ഭബര്‍, തെരായ് പ്രദേശങ്ങള്‍ എന്നിവയുടെ സ്വാഭാവിക പരിസ്ഥിതിക്ക് പേരുകേട്ട പ്രദേശമാണ് ഉത്തരാഖണ്ഡ്.

   സംസ്ഥാനത്തെ രണ്ട് ഡിവിഷനുകളായി വിഭജിച്ചിരിക്കുന്നു. മൊത്തം 13 ജില്ലകളുള്ള ഗര്‍വാള്‍, കുമാവോണ്‍ എന്നിങ്ങനെ. ഉത്തരാഖണ്ഡിന്റെ ശൈത്യകാല തലസ്ഥാനം ഡെറാഡൂണാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ ഡെറാഡൂണ്‍, റെയില്‍വേയുടെ ആസ്ഥാനം കൂടിയാണ്. ചമോലി ജില്ലയിലെ ഒരു പട്ടണമായ ഗൈര്‍സൈന്‍ ആണ് ഉത്തരാഖണ്ഡിലെ വേനല്‍ക്കാല തലസ്ഥാനം. സംസ്ഥാനത്തെ ഹൈക്കോടതി നൈനിറ്റാളില്‍ സ്ഥിതി ചെയ്യുന്നു.

   'കുന്നുകളിലെ ശാന്തമായ പച്ചപ്പും അന്തരീക്ഷത്തിലെ വ്യാപകമായ ആത്മീയതയും അനുഭവിക്കാന്‍ ഉത്തരാഖണ്ഡിലേക്ക് വരൂ. ഈ പുതുക്കിയ 6ദിവസവും 5രാത്രിയും നീളുന്ന എയര്‍ ടൂര്‍ പാക്കേജ് ബുക്ക് ചെയ്യുന്നതിന് ഒരാള്‍ക്ക് 30,715/- രൂപയാണ് ചെലവെന്ന്' IRCTC ട്വീറ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://t.co/5rJL5M7POk സന്ദര്‍ശിക്കുക.

   ഒക്ടോബര്‍ 6 ന് രാവിലെ 10.05 നുള്ള വിമാനത്തിലാണ് കൊച്ചിയില്‍ നിന്ന് ടൂര്‍ ആരംഭിക്കുക. ഈ യാത്രയില്‍ ഒരാള്‍ക്കായി 33730 രൂപയും രണ്ടുപേര്‍ക്കായി 30715 രൂപയും നിങ്ങള്‍ ചെലവഴിക്കേണ്ടിവരും.

   കൊച്ചിയില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള മടക്ക വിമാന ടിക്കറ്റുകള്‍, പ്രഭാതഭക്ഷണവും അത്താഴവും ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങളിലെ ഹോട്ടല്‍ താമസം, പ്രാദേശിക യാത്രകള്‍, കാഴ്ച കാണല്‍, ഐആര്‍സിടിസി ടൂര്‍ എസ്‌കോര്‍ട്ട് എന്നിവ പാക്കേജില്‍ ഉള്‍പ്പെടും. ഈ പാക്കേജിന് കീഴില്‍ മൊത്തം 30 പേര്‍ക്കുള്ള സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്.

   ഈ ഓഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ഐആര്‍സിടിസിയുടെ പ്രാദേശിക ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.

   IRCTC റീജിയണല്‍ ഓഫീസ് കൊച്ചി

   40/8194, സാലിഹ് ആര്‍ക്കേഡ്, കോണ്‍വെന്റ് റോഡ് എറണാകുളം -682035

   ഫോണ്‍ നമ്പര്‍. 0484 2382991

   മൊബൈല്‍ നമ്പര്‍. 8287931959, 8287931935

   ഇമെയില്‍ ഐഡി rrnath5109@irctc.com, tourismers@irctc.com

   IRCTC - ടൂറിസം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ സെന്റര്‍

   തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍: 8287932095

   എറണാകുളം: 8287932082, 8287932114

   കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍: 8287932098
   Published by:Jayashankar AV
   First published:
   )}